റോഡ് ഷോയ്ക്കിടെ ഗതാഗത കുരുക്കിൽ കുടുങ്ങി ആംബുലൻസ്

ബെംഗളൂരു: പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോക്കിടെ ഗതാഗത കുരുക്കിൽ കുടുങ്ങി ആംബുലൻസ്. റോഡുകള്‍ തടഞ്ഞത് ആംബുലന്‍സ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളെ കുടുക്കിലാക്കി.ദൃശ്യങ്ങള്‍ പങ്കുവച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ. ആംബുലന്‍സുകള്‍ കുടുങ്ങി, വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌ പ്രധാന റോഡുകള്‍ തടഞ്ഞു. പ്രധാനമന്ത്രിയുടെ 40 കി.മീ റോഡ് ഷോ ബംഗളൂരുവിലെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു. അദ്ദേഹത്തിന് നേരെ ജമന്തിപൂക്കള്‍ എറിയാനും ആള്‍ക്കൂട്ടം ഉണ്ടെന്ന് കാണിക്കാനും ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇതൊന്നും മോദിജിയെ സഹായിക്കാന്‍ പോകുന്നില്ല. 40 ശതമാനം കമ്മീഷനെ കുറിച്ച്‌ ആളുകള്‍…

Read More

ഗതാഗത നിയന്ത്രണം എവിടെയെല്ലാം അറിയാം…

ബെംഗളൂരു: പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നു പോകുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഗതാഗത, പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയാതായി ട്രാഫിക് പോലീസ് അറിയിച്ചു. രാജ്ഭവൻ റോഡ്, രമണ മഹർഷി റോഡ്, മേക്കറി സർക്കിൾ, ജെപി നഗർ, ആർബിഐ ലേഔട്ട്‌, റോസ് ഗാർഡൻ, സിർസി സർക്കിൾ, ജെജെ നഗർ, ബിന്നി മിൽ റോഡ്, ഷാലിനി ഗ്രൗണ്ട്, ബുൾ ടെമ്പിൾ റോഡ്, ഉമ തിയേറ്റർ, കെപി അഗ്രഹാര,ടിആർ മിൽ, എംസി ലെഔട്ട്‌, ബിജിഎസ് ഗ്രൗണ്ട്, ബസവേശ്വര നഗർ, എംകെകെ…

Read More

നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഓൾഡ് എയർപോർട്ട് റോഡ്, കെംബ്രിജ് ലൗട്ട്, എസ്‌സി സെന്റർ, ട്രിനിറ്റി സർക്കിൽ, എംജിറോഡ്, മണിപ്പാൽ സെന്റർ, ഡിക്കിൻസൺ റോഡ്, കബൺ റോഡ്, രാജ്ഭവൻ എന്നിവിടങ്ങളിൽ ആണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

Read More

നഗരത്തിൽ ശനിയാഴ്ച പ്രധാനമന്ത്രിയുടെ റോഡ് ഷോ, ഗതാഗത നിയന്ത്രണം ഉണ്ടാകും 

ബെംഗളൂരു:നഗരത്തിൽ ശനിയാഴ്ച ബി.ജെ.പി പ്രചാരണത്തിനെത്തുന്ന മോദി 36.6 കി.മീറ്റർ റോഡ് ഷോ നടത്തും. ‘നമ്മ കർണാടക’ എന്ന പേരിൽ നടത്തുന്ന റോഡ് ഷോ ബെംഗളൂരുവിലെ 17 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ 10.1 കി.മീറ്റർ ആദ്യഘട്ടത്തിലും പിന്നീട് നാലുമുതൽ രാത്രി 10 വരെ 26.5 കിലോമീറ്റർ രണ്ടാം ഘട്ടമായുമാണ് റോഡ്ഷോ അരങ്ങേറുക. 10 ലക്ഷം പേർ പങ്കാളികളാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. രാവിലെ 11ന് മഹാദേവപുരയിലെ സുരഞ്ജൻ ദാസ് റോഡിൽനിന്ന് ആരംഭിക്കുന്ന യാത്ര കെ.ആർ.പുരം, സി.വി.രാമൻ…

Read More

എ.ഐ ക്യാമറ; നഗരത്തിൽ ദിനംപ്രതി 30000 ലേറെ നിയമലംഘനങ്ങൾ, കൂടുതൽ പിഴ ഉള്ളവരെ തേടി പോലീസ് വീട്ടിലെത്തും

ബെംഗളൂരു: കൃത്രിമ ബുദ്ധി (എ.ഐ)യുള്ള കാമറകള്‍ സ്ഥാപിച്ചതോടെ നഗരത്തിലെ നിരത്തുകളില്‍ ദിനംപ്രതി രജിസ്റ്റര്‍ ചെയ്യുന്നത് 30,000 ത്തിലേറെ ഗതാഗത നിയമ ലംഘനങ്ങള്‍. വാഹനങ്ങള്‍ കൈകാട്ടി നിര്‍ത്തിയുള്ള പോലീസിന്റെ വാഹന പരിശോധനക്കു പകരം ഇത്തരം കാമറകളാണ് നഗരറോഡുകളില്‍ നിയമലംഘനം കണ്ടെത്തുന്നതെന്ന് എ.ഡി.ജി.പി എം.എ. സലീം പറഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 18 ലക്ഷം ഗതാഗത നിയമലംഘന കേസുകളാണ് എ.ഐ കാമറകള്‍ കണ്ടെത്തിയത്. നിയമലംഘകര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു തുടങ്ങി. കുടുതല്‍ കേസുകളുള്ളവരെ തേടി പിഴ നേരിട്ട് അടപ്പിക്കാന്‍ ട്രാഫിക് പോലീസ് വീട്ടിലെത്തും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ…

Read More

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം നാളെ മുതൽ

വയനാട് : താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം നാളെ മുതല്‍ (ഏപ്രില്‍ 5) പ്രാബല്യത്തില്‍ വരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിലും രണ്ടാം ശനിയോട് ചേര്‍ന്ന് വരുന്ന വെള്ളിയാഴ്ചകളിലും വൈകുന്നേരം മൂന്നു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഈ സമയങ്ങളില്‍ ആറു ചക്രത്തില്‍ കൂടുതലുള്ള ടിപ്പറുകള്‍, പത്ത് ചക്രത്തില്‍ കൂടുതലുള്ള മറ്റ് ചരക്ക് വാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെയുള്ള…

Read More

പ്രധാന മന്ത്രിയുടെ റോഡ് ഷോ: നഗരത്തിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാന മന്ത്രിയുടെ റോഡ് ഷോയോട് അനുബന്ധിച്ച് ഇന്ന് രാവിലെ 11 മണി മുതൽ 2.30 വരെ വൈറ്റ് ഫീൽഡ് മേഖലയിൽ ഗതാഗത നിയന്ത്രണം. വർത്തൂർകൊടി മുതൽ ഹോപ്‌ഫാം സർക്കിൾ, കാടുഗോടി മുതൽ കന്നമംഗല ഗേറ്റ്, ചന്നസാന്ദ്ര മുതൽ ഹോപ്‌ഫാം സർക്കിൾ, ഹുഡി സർക്കിൾ, കുന്ദലഹള്ളി റോഡ് മുതൽ ഗ്രാഫൈറ്റ് ജംഗ്ഷൻ, വൈദേഹി ഹോസ്പിറ്റൽ സർക്കിൾ, ബിഗ് ബസാർ ജംഗ്ഷൻ വരെയുള്ള സ്വകാര്യ വാഹനങ്ങൾ പൂർണമായും നിരോധിച്ചു. വരത്തൂർ കൊടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കുന്ദലഹള്ളി ബ്രിഡ്ജ്, ഓൾഡ് എയർപോർട്ട് റോഡ് വഴി…

Read More

ബെംഗളുരു-മൈസൂരു ദേശീയപാത ഉദ്ഘാടനം: നഗരത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ

ബെംഗളുരു: ബെംഗളുരു-മൈസൂരു ദേശീയപാത ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 12ന് ഗതാഗത നിയന്ത്രണം. ദേശീയപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന മാർച്ച് 12ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ വാഹനങ്ങൾ സമാന്തര പാതയിലൂടെ തിരിച്ചുവിടും. എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. നിയന്ത്രണങ്ങൾ ഇങ്ങനെ: മൈസൂരുവിൽ നിന്നും മണ്ഡ്യ വഴി ബെംഗളുരുവിലേക്ക് പോകുന്നവർ ബന്നൂർ-കിരുഗാവലു-മലവള്ളി-ഹലഗൂരു-കനകപുര വഴിയാണ് പോകേണ്ടത്.   ബെംഗളുരുവിൽ നിന്നും മണ്ഡ വഴി മൈസൂരുവിലേക്ക് പോകുന്നവർ ചന്നപട്ടണ-ഹലഗൂരു-മലവള്ളി-കിലുഗാവലു-ബന്നൂർ വഴി പോകണം.   മൈസൂരുവിൽ നിന്നും മണ്ഡ വഴി തുമകൂരുവിലേക്ക് പോകുന്നവർ ശ്രീരംഗപട്ടണ-പാണ്ഡവപുര-നാഗമംഗല-ബെല്ലൂർ ക്രോസ്…

Read More

കർണാടക ബജറ്റ്: നഗരത്തിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാനും വെള്ളപ്പൊക്കം കുറയ്ക്കാനും ഫണ്ട്

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ബജറ്റിൽ മുഖ്യമന്ത്രി ബൊമ്മൈ ബെംഗളൂരുവിനുവേണ്ടി നിരവധി വലിയ പദ്ധതികൾ പ്രഖ്യാപിച്ചു. 150 കോടി രൂപ ചെലവിൽ വികസിപ്പിക്കുകയും സബർബൻ റെയിൽ സംവിധാനം ശക്തിപ്പെടുത്തുകയും നമ്മ മെട്രോ ശൃംഖല വിപുലീകരിക്കുകയും ചെയ്യുന്ന 75-ലധികം പ്രധാന ജംഗ്ഷനുകൾക്ക് ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിനായി ബെംഗളൂരുവിലെ 75 പ്രധാന ജംഗ്‌ഷനുകൾ വികസിപ്പിക്കുന്നതിന് സർക്കാർ 150 കോടി രൂപ അനുവദിച്ചു. കൂടാതെ, 350 കോടി രൂപ ചെലവിൽ 5 കിലോമീറ്റർ നീളമുള്ള എലിവേറ്റഡ് റോഡ് നിർമ്മിക്കും, ഇത് ടിൻ ഫാക്ടറിയെ…

Read More

ലോകത്തിൽ വെച്ച് ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ രണ്ടാമത് ബെംഗളൂരു

ബെംഗളൂരു: ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ലണ്ടന് പിന്നിൽ രണ്ടാമത് ബെംഗളുരുവെന്ൻ പഠനറിപ്പോർട്ട്. പ്രധാന വ്യാപാര കേന്ദ്രങ്ങൾ അടങ്ങുന്ന സെൻട്രൽ ബിസ്സിനെസ്സ് ഡിസ്ട്രിക്ട് മേഖലയിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ 29 മിനിറ്റ് 10 സെക്കൻഡും വേണമെന്നാണ് കണ്ടെത്തൽ. ഒന്നാമതുള്ള ലണ്ടനിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ 36 മിനിറ്റ് 20 സെക്കൻഡും വേണം. പ്രധാന നഗരങ്ങളിലെ കഴിഞ്ഞ വർഷത്തെ ഗതാഗതം വിലയിരുത്തി നെതർലൻഡ്‌സ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ആൻഡ് മാപ്പിംഗ് ടെക്നോളജി കമ്പനിയായ ടോം ടോമാണ് റിപ്പോർട് തയ്യാറാക്കിയത്.

Read More