എ.ഐ ക്യാമറ; നഗരത്തിൽ ദിനംപ്രതി 30000 ലേറെ നിയമലംഘനങ്ങൾ, കൂടുതൽ പിഴ ഉള്ളവരെ തേടി പോലീസ് വീട്ടിലെത്തും

ബെംഗളൂരു: കൃത്രിമ ബുദ്ധി (എ.ഐ)യുള്ള കാമറകള്‍ സ്ഥാപിച്ചതോടെ നഗരത്തിലെ നിരത്തുകളില്‍ ദിനംപ്രതി രജിസ്റ്റര്‍ ചെയ്യുന്നത് 30,000 ത്തിലേറെ ഗതാഗത നിയമ ലംഘനങ്ങള്‍.

വാഹനങ്ങള്‍ കൈകാട്ടി നിര്‍ത്തിയുള്ള പോലീസിന്റെ വാഹന പരിശോധനക്കു പകരം ഇത്തരം കാമറകളാണ് നഗരറോഡുകളില്‍ നിയമലംഘനം കണ്ടെത്തുന്നതെന്ന് എ.ഡി.ജി.പി എം.എ. സലീം പറഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെ 18 ലക്ഷം ഗതാഗത നിയമലംഘന കേസുകളാണ് എ.ഐ കാമറകള്‍ കണ്ടെത്തിയത്. നിയമലംഘകര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു തുടങ്ങി.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

കുടുതല്‍ കേസുകളുള്ളവരെ തേടി പിഴ നേരിട്ട് അടപ്പിക്കാന്‍ ട്രാഫിക് പോലീസ് വീട്ടിലെത്തും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തിനിടെ 180 കോടി രൂപയോളം ട്രാഫിക് ലംഘനങ്ങളുടെ പിഴയായി ഈടാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ 50 ശതമാനം ഇളവ് അനുവദിച്ച്‌ പിഴയടക്കാന്‍ ട്രാഫിക് പോലീസ് സൗകര്യമേര്‍പ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
[masterslider id="10"]

Related posts