ബെംഗളുരു-മൈസൂരു ദേശീയപാത ഉദ്ഘാടനം: നഗരത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ

ബെംഗളുരു: ബെംഗളുരു-മൈസൂരു ദേശീയപാത ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 12ന് ഗതാഗത നിയന്ത്രണം. ദേശീയപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന മാർച്ച് 12ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ വാഹനങ്ങൾ സമാന്തര പാതയിലൂടെ തിരിച്ചുവിടും. എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും.

നിയന്ത്രണങ്ങൾ ഇങ്ങനെ:

  • മൈസൂരുവിൽ നിന്നും മണ്ഡ്യ വഴി ബെംഗളുരുവിലേക്ക് പോകുന്നവർ ബന്നൂർ-കിരുഗാവലു-മലവള്ളി-ഹലഗൂരു-കനകപുര വഴിയാണ് പോകേണ്ടത്.
  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

 

  • ബെംഗളുരുവിൽ നിന്നും മണ്ഡ വഴി മൈസൂരുവിലേക്ക് പോകുന്നവർ ചന്നപട്ടണ-ഹലഗൂരു-മലവള്ളി-കിലുഗാവലു-ബന്നൂർ വഴി പോകണം.

 

  • മൈസൂരുവിൽ നിന്നും മണ്ഡ വഴി തുമകൂരുവിലേക്ക് പോകുന്നവർ ശ്രീരംഗപട്ടണ-പാണ്ഡവപുര-നാഗമംഗല-ബെല്ലൂർ ക്രോസ് വഴിയാണ് പോകേണ്ടത്.

 

  • തുമകൂരുവിൽ നിന്നും മണ്ഡ്യ വഴി മൈസൂരുവിലേക്ക് പോകുന്നവർ ബെല്ലൂർ ക്രോസ്-നാഗമംഗല-പാണ്ഡവപുര-ശ്രീരംഹപട്ടണ വഴി പോകണം.

 

  • കൊല്ലേഗലിൽ നിന്ന് മദ്ദൂർ വഴി എം എം ഹിൽസ് വഴി പോകുന്നവർ ബെംഗളൂരു-ചന്നപട്ടണ-ഹലഗൂരു-മലവള്ളി വഴിയാണ് പോകേണ്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
[masterslider id="10"]

Related posts