കോടികളുടെ സ്വർണ്ണ കവർച്ച നടത്തി ഒളിവിൽ പോയ നാലംഗ സംഘം പോലീസ് പിടിയിൽ 

ബെംഗളൂരു: തോക്ക് ചൂണ്ടി ജീവനക്കാരനെ ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ നിന്ന് ഒന്നര കോടിയിലധികം വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ നാലുപേരെ ഇലക്‌ട്രോണിക്‌സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശികളായ ദേവറാം, രാഹുൽ, അനിൽ, റാം സിങ് ഏജന്റ് പോലീസ് പിടിയിൽ ആയത്. ഇവരിൽ നിന്ന് 1.5 കോടി വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും 2 പിസ്റ്റലുകളും പോലീസ് പിടിച്ചെടുത്തു. ഈ സംഘത്തിലെ അഞ്ചാമൻ ഇപ്പോഴും ഒളിവിൽ ആണ്. കഴിഞ്ഞ ദിവസം ഈ സംഘം മൈലസാന്ദ്രയിൽ ബവർലാലിന്റെ ഉടമസ്ഥതയിലുള്ള ഒരു ജ്വല്ലറിയിൽ കയറി അവിടെ ഉണ്ടായിരുന്ന ജോലിക്കാരനെ…

Read More

ക്ഷേത്രത്തിന്റെ പേരിൽ വ്യാജ സൈറ്റ്, പൂജാരിമാർ തട്ടിയത് 20 കോടി

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിലെ ദേവലഗണപൂരിലെ ഒരു സംഘം പൂജാരിമാർ ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കി ഭക്തരിൽ നിന്ന് കോടിക്കണക്കിന് രൂപ സംഭാവനയായി വാങ്ങിയതായി പരാതി.പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും ഇവർ ഒളിവിൽ ആണ് ഇപ്പോഴും. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ദത്താത്രേയ ദേവാലയം, ഗണഗാപൂർ ദത്താത്രേയ ക്ഷേത്രം, ശ്രീ ക്ഷേത്ര ദത്താത്രേയ ക്ഷേത്രം തുടങ്ങി എട്ടോളം വെബ്‌സൈറ്റുകളാണ് പൂജാരിമാർ വ്യാജമായി ഉണ്ടാക്കിയതെന്നും കഴിഞ്ഞ നാല് വർഷത്തിനിടെ 20 കോടിയോളം രൂപ സംഭാവനയായും സ്വീകരിച്ചിരുന്നതായും ഇവയെല്ലാം അവരുടെ സ്വകാര്യ ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് മാറിയതായും കണ്ടെത്തിയിട്ടുണ്ട്.…

Read More

മൊബൈൽ ടവർ കാണാതായി, അന്വേഷണം ആരംഭിച്ച് പോലീസ്

ബെംഗളൂരു: മംഗളൂരുവില്‍ കസബ ബസാറിന് സമീപം മൊബൈൽ ടവർ കാണാതായി. മൊബൈല്‍ ടവറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സ്ഥാപിച്ച മൊബൈല്‍ ടവറാണ് കാണാതെയായത്. കഴിഞ്ഞ ദിവസം മൊബൈല്‍ ടവര്‍ പരിശോധിക്കാനായി കമ്പനിയിൽ നിന്നും സൈറ്റ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് ഇവിടെയെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥാപിച്ച സ്ഥലത്ത് ടവര്‍ ഇല്ലെന്ന് വ്യക്തമായത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2009 ഏപ്രില്‍ ആറിനായിരുന്നു ഇവിടെ മൊബൈല്‍ ടവര്‍ സ്ഥാപിച്ചത്. സാമൂഹ്യവിരുദ്ധര്‍ ടവര്‍ മോഷ്ടിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികള്‍ക്കായി ഊര്‍ജ്ജിത അന്വേഷണമാണ് നടത്തുന്നതെന്ന് പോലീസ്…

Read More

സമാധാനം നഷ്ടമായി മോഷ്ടിച്ച മുതൽ തിരിച്ച് ഏൽപ്പിച്ച് കള്ളൻ

ചെന്നൈ : ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ച കള്ളൻ മോഷ്ടിച്ച പണം തിരിച്ച് നൽകി. തമിഴ്നാട് റാണിപേട്ടിന് സമീപത്തെ ലാലാപേട്ടിലുള്ള ശിവക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഒരാഴ്ച മുമ്പ് കളവ് പോയത്. മോഷണത്തിന് ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം വൈകിട്ട് ക്ഷേത്രം അധികൃതര്‍ പതിവുപോലെ മറ്റൊരു ഭണ്ഡാരം തുറന്നപ്പോള്‍ 500 രൂപയുടെ ഇരുപത് നോട്ടുകള്‍ കണ്ടു. ഇതോടൊപ്പം മോഷ്ടാവിന്‍റെ ക്ഷമാപണ കത്തും കണ്ടെത്തി. ജൂണ്‍ 14ന് പൗര്‍ണമി ദിനത്തിലാണ് ക്ഷേത്രത്തില്‍ നിന്ന് പണം മോഷ്ടിച്ചത്. ഈ ദിവസം ശുഭദിനമെന്ന് വിശ്വസിക്കുന്നതിനാല്‍ നഗരത്തില്‍ നിന്നുപോലും ആളുകള്‍ ധാരാളമായി എത്തുമെന്ന് അറിയാം.…

Read More

വയര്‍ലെസ് ഹാന്‍ഡ് സെറ്റ് മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ

ബെംഗളൂരു: ഗൂഡല്ലൂരിൽ പോലീസ് കോണ്‍സ്റ്റബിളിന്റെ വയര്‍ലെസ് ഹാന്‍ഡ് സെറ്റ് മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. ഗൂഡല്ലൂര്‍ കാശീംവയല്‍ സ്വദേശി പ്രശാന്ത് നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഡല്ലൂര്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖര്‍ കാറില്‍ വച്ചിരുന്ന വയര്‍ലെസ് ഹാന്‍ഡ് സെറ്റാണ് കാണാതായത്. പഴയ ബസ് സ്റ്റാന്‍ഡ് സിഗ്‌നലില്‍ രാത്രി ഡ്യൂട്ടിയിലായിരുന്നു ചന്ദ്രശേഖര്‍. സമീപത്ത് കാറും നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ നിന്നാണ് വയര്‍ലെസ് ഹാന്‍ഡ് സെറ്റ് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കാണ് മോഷണം. സിസിടിവി ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് യുവാവിനെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.…

Read More

കവർച്ച സംഘം പോലീസ് പിടിയിൽ

ബെംഗളൂരു: നഗരത്തിൽ ബസ് യാത്രക്കിടയിൽ യാത്രക്കാരിൽ നിന്നും മോഷ്ടിച്ചെടുത്ത 118 മൊബൈൽ ഫോണുകളുമായി കവർച്ച സംഘം പോലീസ് പിടിയിലായി. 4 പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് പിടിക്കൂടിയത്. ഇവരിൽ നിന്ന് 20 ലക്ഷത്തോളം വില വരുന്ന മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. കുർണൂൽ സ്വദേശികൾ ആണ് പിടിയിൽ ആയ 4 പേരും. തിരക്കുള്ള ബസിൽ കയറി മൊബൈൽ ഫോണുകളും മറ്റും മോഷ്ടിച്ച് ഹൈദരാബാദിലും മുംബൈയിലും മറ്റും കൊണ്ടു പോയി വിൽക്കുകയാണ് ഇവർ ചെയ്തിരുന്നതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷനർ എസ്. ഗിരീഷ് പറഞ്ഞു.

Read More

മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തി: 2 പേർ പിടിയിൽ  

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന സ്ഥലത്ത് നിന്ന് പമ്പ് സെറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 50 കാരനായ നിർമാണത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തി. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൊയ്‌സാല നഗറിലാണ് സംഭവം. സ്ഥലമുടമയെയും കരാറുകാരനെയും പോലീസ് അറസ്റ്റ് ചെയ്യുകയും പൈശാചികകൃത്യത്തിന് കേസെടുക്കുകയും ചെയ്തു. മുനേശ്വര നഗർ സ്വദേശി അശ്വത് ആണ് മരിച്ചത്. ഭാര്യയോടൊപ്പം നിർമാണ സ്ഥലത്തെ ഷെഡിലായിരുന്നു താമസം. മൂന്ന് ദിവസമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് അശ്വതിന്റെ ഭാര്യ മിസ്സിംഗ് കേസ് ഫയൽ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച, റോഡരികിൽ ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന്, മരിച്ചയാളെ…

Read More

കർണാടക ഹൈവേയിലെ കവർച്ച, പിന്നിൽ പ്രവർത്തിച്ചത് കൊച്ചി സംഘം

ബെംഗളൂരു: കർണാടകയിൽ കോടികൾ തട്ടിയ ഹൈവേ കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘം. സംഭവവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ സംവിധായകനെ കർണാടക മാണ്ഡ്യ എസ്.പി.യുടെ പ്രത്യേക സംഘം കേരളത്തിലെത്തി കസ്റ്റഡിയിലെടുത്തു. നാലുദിവസം ഇദ്ദേഹം കർണാടക പോലീസിന്റെ കസ്റ്റഡിയിലായിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിട്ടയച്ചു. കവർച്ചയ്ക്കെത്തിയ സംഘം ഉപയോഗിച്ചത് സംവിധായകന്റെ പേരിലുള്ള കാറായിരുന്നു. രണ്ടു വർഷം മുമ്പ് കാർ കൈമാറിയതാണെന്നും രേഖകളിൽ പേര് മാറ്റാത്തത് ബോധപൂർവമല്ലെന്നും സംവിധായകന്റെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ വിട്ടയച്ചു. കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽ നിന്ന്…

Read More

യാത്രക്കാരെ ആക്രമിച്ച് കവർച്ച പതിവാകുന്നു 

ബെംഗളൂരു: സാറ്റലൈറ്റ് ബസ് ടെർമിനലിൽ പുലർച്ചെ എത്തുന്ന യാത്രക്കാരെ ആക്രമിച്ച് കവർച്ചക്കാർ. ബാഗ് തട്ടിപ്പറിക്കുക, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മൊബൈൽ ഫോണും കവരുക തുടങ്ങിയ അതിക്രമങ്ങൾ പതിവാവുകയാണ് ഇവിടെ . പോലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യപ്പെട്ട് യാത്രക്കാർ പരാതി നൽകി. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന ബസുകളാണ് പുലർച്ചെ 4ന് മുൻപ് സാറ്റലൈറ്റിലെത്തുന്നത്. നേരത്തെ കവർച്ച പെരുകിയതോടെ പോലീസ് പട്രോളിങ് ഊർജിതമാക്കിയിരുന്നെങ്കിലും ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല. ഇത് കവർച്ചക്കാർക്ക് ഗുണം ചെയ്തു എന്നു പറയാം. സാറ്റലൈറ്റിൽ നിന്ന് മജസ്റ്റിക്…

Read More

ജ്വല്ലറിയുടെ ചുമർ തുരന്നുള്ള മോഷണം, മോഷ്ടക്കൾ അറസ്റ്റിൽ

ബെംഗളൂരു: ജെ പി നാഗറിലെ ജ്വല്ലറി തുരന്ന് അഞ്ച് കിലോ സ്വർണം കവർന്ന മോഷ്ടാക്കളുടെ സംഘം പോലീസ് പിടിയിൽ. എം. ഹുസൈൻ, മനാറുല്ല ഹഖ്, മനാറുല്ല ഷെയ്ഖ് , സൈഫുദീൻ ഷെയ്ഖ്, സുലൈമാൻ ഷെയ്ഖ്, സലിം ഷെയ്ഖ്, സഹൂർ, രമേശ്‌ ബിസ്ത എന്നിവരാണ് പോലീസ് പിടിയിൽ ആയത്. പ്രതികളിൽ നിന്നും 55 ലക്ഷം വില വരുന്ന 1.1 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു. പ്രതികൾ വ്യാജ രേഖകൾ ഉണ്ടാക്കി ജ്വല്ലറിയ്ക്ക് സമീപം റൂം വാടകയ്ക്ക് എടുത്താണ് മോഷണം പ്ലാൻ ചെയ്തത്. ജ്വല്ലറിയുടെ ചുമർ തുരന്നാണ്…

Read More
Click Here to Follow Us