കർണാടക ഹൈവേയിലെ കവർച്ച, പിന്നിൽ പ്രവർത്തിച്ചത് കൊച്ചി സംഘം

ബെംഗളൂരു: കർണാടകയിൽ കോടികൾ തട്ടിയ ഹൈവേ കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘം. സംഭവവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ സംവിധായകനെ കർണാടക മാണ്ഡ്യ എസ്.പി.യുടെ പ്രത്യേക സംഘം കേരളത്തിലെത്തി കസ്റ്റഡിയിലെടുത്തു.

നാലുദിവസം ഇദ്ദേഹം കർണാടക പോലീസിന്റെ കസ്റ്റഡിയിലായിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിട്ടയച്ചു. കവർച്ചയ്ക്കെത്തിയ സംഘം ഉപയോഗിച്ചത് സംവിധായകന്റെ പേരിലുള്ള കാറായിരുന്നു. രണ്ടു വർഷം മുമ്പ് കാർ കൈമാറിയതാണെന്നും രേഖകളിൽ പേര് മാറ്റാത്തത് ബോധപൂർവമല്ലെന്നും സംവിധായകന്റെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ വിട്ടയച്ചു. കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽ നിന്ന് കൊച്ചി സംഘം ആസൂത്രിതമായി പണം തട്ടിയെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ് പട്ടാപ്പകൽ മൈസൂർ- ബെംഗളൂരു ഹൈവേയിൽ വച്ച് കവർച്ച നടന്നത്.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

മലയാളത്തിലെ പ്രമുഖ സംവിധായകന്റെ കാറിലാണ് കവർച്ച സംഘം എത്തിയതെന്നു വിവരം ലഭിച്ചതോടെ സംഭവത്തിന്റെ ഗൗരവം ഏറി. മാണ്ഡ്യ ഭാഗത്ത് തുടർച്ചയായി ഹൈവേ കവർച്ച പതിവായതോടെ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത കാറിൽ ആയുധങ്ങളുമായി എത്തിയ സംഘത്തെക്കുറിച്ച് പാലക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കവർച്ചക്കേസിൽ സംവിധായകൻ കസ്റ്റഡിയിലായ സംഭവം അറിഞ്ഞത് എത്തിയ സംഘം കർണാടക പോലീസാണെന്നും മനസിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts