യുവതിക്ക് നേരെ ആറ് റൗണ്ട് വെടിയുതിർത്ത് അക്രമികൾ; സംഭവം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ

ബെംഗളൂരു : ബുധനാഴ്ച രാത്രി 9 മണിയോടെ ഹവേരി ജില്ലയിലെ ഷിഗ്ഗാവ് താലൂക്കിലെ ഹുൽഗൂരിൽ സ്ത്രീക്ക് നേരെ ബൈക്കിലെത്തിയ രണ്ട് അക്രമികൾ വെടിയുതിർക്കുകയായിരുന്നു. സൽമ (31) എന്ന യുവതി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടപ്പോൾ, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലത്തിൽ സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഹവേരിle സംഭവം.

വൈദ്യുതി ഇല്ലാതിരുന്ന സമയത്താണ് അക്രമികൾ സൽമയ്ക്ക് നേരെ വെടിയുതിർത്തത്, അക്രമികൾ സൽമയ്ക്ക് നേരെ ആറ് റൗണ്ട് വെടിയുതിർത്തെങ്കിലും വെടിയുണ്ടകൾ ഒന്നും കൊള്ളാതെ സൽമ രക്ഷപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

“സാൽമ അവളുടെ വീടിന് മുന്നിൽ ഇരിക്കുകയായിരുന്നു, മുഖം മറച്ചുകൊണ്ട് അക്രമികൾ എത്തി അവൾക്ക് നേരെ വെടിയുതിർത്തു. അവരുടെ കയ്യിൽ നീളമുള്ള തോക്ക് ഉണ്ടെന്ന് കണ്ടെത്തി, സൽമ പരിക്കേൽക്കാതെ രക്ഷപ്പെട്ടു ഹവേരി ജില്ലാ പോലീസ് സൂപ്രണ്ട് ഹനുമന്തരായ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us