മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തി: 2 പേർ പിടിയിൽ  

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന സ്ഥലത്ത് നിന്ന് പമ്പ് സെറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 50 കാരനായ നിർമാണത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തി. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൊയ്‌സാല നഗറിലാണ് സംഭവം. സ്ഥലമുടമയെയും കരാറുകാരനെയും പോലീസ് അറസ്റ്റ് ചെയ്യുകയും പൈശാചികകൃത്യത്തിന് കേസെടുക്കുകയും ചെയ്തു.

മുനേശ്വര നഗർ സ്വദേശി അശ്വത് ആണ് മരിച്ചത്. ഭാര്യയോടൊപ്പം നിർമാണ സ്ഥലത്തെ ഷെഡിലായിരുന്നു താമസം. മൂന്ന് ദിവസമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് അശ്വതിന്റെ ഭാര്യ മിസ്സിംഗ് കേസ് ഫയൽ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച, റോഡരികിൽ ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന്, മരിച്ചയാളെ തിരിച്ചറിയാൻ പോലീസ് പരാതികാരിയെ വിളിക്കുകയും മൃതദേഹം അശ്വത്തിന്റെ ആണെന്ന് ഭാര്യ തിരിച്ചറിയുകയുമായിരുന്നു.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

ഇരുവരും ചേർന്ന് അശ്വതിന്റെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട് മരത്തടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട്, റോഡ് അപകടമാണെന്ന് വരുത്തിത്തീർക്കാൻ അവർ മൃതദേഹം നിർമ്മാണ സ്ഥലത്ത് നിന്ന് 50 മീറ്റർ അകലെ ഉപേക്ഷിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്
[masterslider id="10"]

Related posts