ഗോപി സുന്ദറിന് പിറന്നാൾ ആശംസയുമായി അമൃത സുരേഷ്

കഴിഞ്ഞ ദിവസം അമൃത സുരേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വൈറലായിരുന്നു. ആ ചർച്ചകൾ അവസാനിക്കുന്നതിനു മുൻപേ തന്നെ പുതിയ വിശേഷവുമായി അമൃത എത്തി. സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റ് ആണ് ഗായിക അമൃത സുരേഷ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

‘ഒരായിരം പിറന്നാൾ ആശംസകൾ, എന്റേത്’ എന്ന് ഗായിക പോസ്റ്റിൽ കുറിച്ചു. ഇരുവരുമൊത്തുള്ള ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ ഗോപി സുന്ദറിന് പിറന്നാൾ ആശംസകളുമായി ഒട്ടനവധി ആളുകൾ എത്തുന്നുണ്ട്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

ഈയിടെയാണ് അമൃത സുരേഷും ഗോപി സുന്ദറും തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ചത്. അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ ഗോപി സുന്ദർ ഹൃദ്യമായ കുറിപ്പും പങ്കുവച്ചിരുന്നു.

പിന്നിട്ട കഥകൾ മനസ്സിൽ’ അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്നായിരുന്നു ഗോപി സുന്ദർ ഇരുവരുടെയും ചിത്രത്തിനൊപ്പം കുറിച്ചത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts