നഗരത്തിൽ ക്വോറൻ്റീൻ ലംഘിച്ചതിന് 700 ൽ അധികം ആളുകൾക്കെതിരെ കേസ്.

quarantine

ബെംഗളൂരു : കോവിഡ് മാർഗനിർദേശങ്ങൾ പ്രകാരം വീടുകളിലെ ക്വാറന്റീൻ ചട്ടം ലംഘിച്ചതിന് ബെംഗളൂരുവിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 770 പേർക്കെതിരെ കേസെടുത്തു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കർണാടകയിൽ എത്തിയതിന് ശേഷം 14 ദിവസം ഹോം ക്വാറൻ്റീനിൽ ഇരിക്കണമെന്നാണ് ചട്ടം.

എന്നാൽ പലരും അവരവരുടെ സംസ്ഥാങ്ങളിൽ ഇതെല്ലാം പാലിക്കുകയും നഗരത്തിൽ എത്തുമ്പോൾ നിയമം മറികടക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് കാണപ്പെടുന്നത്.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

ആകെ നഗരത്തിൽ 1.4 ലക്ഷം പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത് എന്നാണ് കണക്ക്.

നഗരവാസികൾ കർശനമായി ക്വാറന്റീൻ ചട്ടം പാലിക്കുന്നു എന്നുറപ്പുവരുത്താൻ
ബിബിഎംപി മാർഷൽമാർ ഉൾപ്പെടെ 30000 വോളൻ്റീയർമാരാണ് സജീവമായി രംഗത്തുള്ളത്.

എത്രയേറെ വോളന്റിയർമാരെ രംഗത്തിറക്കിയാലും നഗരവാസികൾ സ്വയം മനസ്സുവയ്ക്കാതെ കോവിഡിനെതിരെയുള്ള സുരക്ഷാ ജാഗ്രത പാലിക്കപ്പെടില്ലെന്ന് ബിബിഎംപി കമ്മിഷണർ വി.മഞ്ചുനാഥ പ്രസാദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
[masterslider id="10"]

Related posts