ക്ഷേത്രം പൊളിച്ച് മസ്ജിദ് പണിതത് സർവേ നടത്താമെന്ന് ബിജെപി

ബെംഗളൂരു: ബെലഗാ വിയിൽ ഷാഹി മസ്ജിദ് യഥാര്‍ത്ഥത്തില്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് ബിജെപി എംഎല്‍എ അഭയ് പാട്ടീല്‍.

ബെലഗാവിയിലെ ക്ഷേത്രം തകര്‍ത്താണ് തല്‍സ്ഥാനത്ത് ഷാഹി മസ്ജിദ് പണിതുയര്‍ത്തിയതെന്ന് അഭയ് പാട്ടീല്‍ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്തണമെന്നും അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് പണിതതെന്ന വാദം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ചെന്ന് നോക്കിയപ്പോള്‍ അങ്ങനെ തന്നെയാണെന്ന് ബോധ്യപ്പെട്ടു. ക്ഷേത്രങ്ങളുടെ ശ്രീകോവിലില്‍ കാണുന്നത് പോലെയുള്ള വാതിലാണ് പള്ളിയിലുള്ളത്. കുനിഞ്ഞ് പ്രവേശിക്കാന്‍ സാധിക്കുന്ന ചെറിയ വാതിലുകള്‍ ക്ഷേത്രങ്ങളിലാണ് കാണപ്പെടുന്നതെന്നും മസ്ജിദുകളിലല്ലെന്നും പാട്ടീല്‍ അഭിപ്രായപ്പെട്ടു. കൂടാതെ മസ്ജിദിന്റെ വാസ്തുവിദ്യ പരിശോധിക്കുമ്പോഴും ക്ഷേത്രസമാന സൂചനകളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  ടെറസിൽ വിളമ്പിയ ചിരട്ടപ്പായസവും സുന്ദരിക്ക് പൊട്ടുതൊടലും: നഗരത്തിൽ ബെംഗളൂരു മലയാളികൾക്ക് വേറിട്ടൊരു ഓണം

തല്‍സ്ഥാനത്തുണ്ടായിരുന്നത് 300-400 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ്. നിലവിലെ മസ്ജിദിന് 100 വര്‍ഷം പഴക്കമാണ് തോന്നിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തി അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടുമെന്നും പാട്ടീല്‍ മുന്നറിയിപ്പ് നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
[masterslider id="10"]

Related posts