സംസ്ഥാനത്ത് പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരാൻ വിദ്യാർഥികളില്ല; ഒഴിഞ്ഞുകിടക്കുന്നത് 41,000-ത്തിലധികം സീറ്റുകൾ

ബെംഗളൂരു : കർണാടകത്തിൽ എൻജിനിയറിങ് അടക്കം പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരാൻ വിദ്യാർഥികളില്ല. കർണാടക എക്‌സാമിനേഷൻസ് അതോറിറ്റി നടത്തുന്ന മൂന്ന് ഘട്ട കൗൺസലിങ്ങും പൂർത്തിയായപ്പോൾ 41,146 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞവർഷം 26,072 സീറ്റുകളിലായിരുന്നു പ്രവേശനം നടക്കാതിരുന്നത്.

കോളേജുകളിൽ അടിസ്ഥാനസൗകര്യമില്ലാത്തത് പ്രവേശനം കുറയാൻ കാരണമായിട്ടുണ്ട്. എൻജിനിയറിങ്, നഴ്സിങ് കോഴ്സുകൾക്കാണ് വിദ്യാർഥികൾ ഗണ്യമായി കുറഞ്ഞത്.

എൻജിനിയറിങ്, നഴ്സിങ് കോഴ്സുകളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണംകൂടിയിട്ടുണ്ട്. സ്വകാര്യ കോളേജുകളിലാണ് ഇത്തവണ സീറ്റുകൾ വർധിപ്പിച്ചത്. കഴിഞ്ഞവർഷം 1.23 ലക്ഷം സീറ്റുകൾ ലഭ്യമായിരുന്ന സ്ഥാനത്ത് ഇത്തവണ 1.51 ലക്ഷമായി വർധിച്ചു.

  ആര് കേരളത്തിന്റെ അമരക്കാരൻ? വേണുഗോപാലിന്റെ അംഗബലം, സതീശന്റെ ജനപ്രീതി, ചെന്നിത്തലയുടെ പരിചയസമ്പത്ത്; ഇന്നും ചര്‍ച്ച

ഇതിൽ 1.10 ലക്ഷം സീറ്റുകളിലാണ് പ്രവേശനം നടന്നിരിക്കുന്നത്.

ആകെ 84,206 എൻജിനിയറിങ് സീറ്റുകളിൽ 69,216 സീറ്റുകളിൽ പ്രവേശനം നടന്നു. 14,990 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

നഴ്‌സിങ്ങിൽ 19,832 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 3818 ഫർമസി സീറ്റുകളിൽ 796 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതേസമയം സെറികൾച്ചർ, ഫുഡ് സയൻസ് തുടങ്ങിയ കോഴ്‌സുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം നടന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വികസനത്തിന്റെ 'വാൾ' വീഴുന്നു; അഞ്ച് ദേശീയപാത പദ്ധതികൾക്കായി 560 മരങ്ങൾ മുറിച്ചുനീക്കാൻ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഇന്നും ഉണ്ടാകാൻ സാധ്യത ഇല്ല
[masterslider id="10"]

Related posts