ബെംഗളൂരു: മംഗളൂരുവിൽ പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മയക്കുമരുന്ന് സംഘത്തിൽപെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു കാട്ടിപ്പള്ള സ്വദേശികളായ അഭിഷേക് ഷെട്ടി, ചേതൻ എന്നിവരെയാണ് സൂറത്ത്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കാട്ടിപ്പള്ളയ്ക്ക് സമീപം പെലത്തൂരിൽ നിന്നാണ് പതിനാറുകാരനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കബളിപ്പിക്കാൻ പ്രതികളിൽ ഒരാൾ ആളൊഴിഞ്ഞ റോഡിൽ വീഴുകയും കുട്ടി റോഡിൽ എത്തിയപ്പോൾ ഇയാളോട് എഴുന്നേൽക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എഴുന്നേൽപ്പിക്കുന്നതിനിടെ മറ്റൊരാൾ കൂടിയെത്തുകയും കൗമാരക്കാരനെ ബലം പ്രയോഗിച്ച് എടിഎമ്മിൽ കയറ്റി പണം നൽകാൻ ആവശ്യപ്പെടുകയും ബാറിൽ കൊണ്ടുപോയി…
Read MoreTag: theft
ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് 105 മൊബൈൽ മോഷ്ടാക്കൾ
ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ അറസ്റ്റ് ചെയ്തത് 105 മൊബൈൽ മോഷ്ടാക്കൾ. ഇവരിൽ നിന്നും 86 ലക്ഷം രൂപ വില മതിക്കുന്ന 928 മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. കാൽനട യാത്രക്കാരുടെ ഫോണുകൾ ബൈക്കിലെത്തി തട്ടി പറിച്ചെടുക്കുന്നതാണ് ഇവരുടെ പതിവ് രീതി.
Read Moreതാമസക്കാരില്ലാത്ത വീടുകളിൽ കവർച്ച പതിവാകുന്നു
ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളപൊക്ക പ്രശ്നം രൂക്ഷമായിരുന്നു. വെള്ളം കയറിയ വീടുകളിൽ നിന്നും തമാസക്കാർ മാറിയതോടെ കവർച്ച സംഘത്തിന്റെ വിളയാട്ടം തുടരുകയാണ്. സർജാപുര റോഡിലെ റെയിൻബൊ ഡ്രൈവിലെ താമസക്കാരില്ലാത്ത മൂന്ന് വില്ലകളിൽ ആണ് മോഷണം നടന്നത്. വെള്ളം കയറിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഇവിടുത്തെ തമാസക്കാരെ മാറ്റി പാർപ്പിച്ചത്. ബിസിനസുകാരനായ ധർമതേജ, സോഫ്റ്റ്‌വെയർ എഞ്ചിനീയർ എൻ. മഞ്ജു നാഥ്, ഉദയ ഭാസ്കർ എന്നിവരുടെ വീടുകളിൽ ആണ് കവർച്ച നടന്നത്. സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉപകാരണങ്ങളും നഷ്ടപ്പെട്ടതായി ഉടമസ്ഥർ പറഞ്ഞു.
Read Moreമോഷണ മുതലുമായി 2 പേർ അറസ്റ്റിൽ
ബെംഗളൂരു: 40 ലക്ഷം വിലമതിക്കുന്ന മോഷണ മുതലുമായി ബയ്യപ്പനഹള്ളിയിൽ 2 പേർ അറസ്റ്റിൽ. ജെ പി നഗർ സ്വദേശികളായ ഓട്ടോ ശങ്കർ, ബേക്കഹള്ളി സ്വദേശി രവി എന്നിവരാണ് പിടിയിലായത്. പൂട്ടികിടന്ന 3 വീടുകളിൽ നിന്നും ഇവർ കവർച്ച നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
Read Moreഗർഭിണിയായ പശുവിനെ ബലത്സംഗം ചെയ്ത 29 കാരൻ അറസ്റ്റിൽ
കൊൽക്കത്ത : ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 29 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിലെ നോർത്ത് ചന്ദൻപിഡി മേഖലയിലാണ് വിചിത്ര സംഭവം നടന്നത്. പശുവിന്റെ ഉടമയുടെ പരാതിയെ തുടർന്നാണ് പ്രതിയായ പ്രദ്യുത് ഭൂയയെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് നൽകുന്ന വിവരം അനുസരിച്ച് പ്രദ്യുത് ഭൂയ രാത്രിയിൽ തൊഴുത്തിൽ കയറി പശുവിനെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്നാണ് പശു ചത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോലീസ് പിടിയിലായ പ്രതിയെ ഇന്നലെ കാക്ദ്വീപ്…
Read Moreബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയത് 1.9 കിലോ സ്വർണവും പണവും, യുവാവ് പിടിയിൽ
ബെംഗളൂരു: കാമുകിയെ കബളിപ്പിച്ച് 20 കാരന്‍ തട്ടിയെടുത്തത് 1.9 കിലോ സ്വര്‍ണവും, 5 കിലോഗ്രാം വെള്ളിയും പണവും. ബെംഗളൂരു ബ്യാതരായണപുരയിലുള്ള 45 വയസ്സുകാരനായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വീട്ടില്‍ നിന്നാണ് ആഭരണങ്ങളും പണവും നഷ്ടമായത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉദ്യോഗസ്ഥന്‍ സ്വര്‍ണാഭരണങ്ങളുടെ പ്രീമിയം പുതുക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തന്റെ വീട്ടില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും പണവും നഷ്‌ടമായതായി ഇയാൾ അറിയുന്നത്. 1.9 കിലോ സ്വര്‍ണവും, 5 കിലോഗ്രാം വെള്ളിയും പണവുമാണ് വീട്ടിൽ നിന്നും നഷ്‌ടമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വന്തം മകള്‍ തന്നെയാണ് മോഷണത്തിനു…
Read Moreബൈക്ക് മോഷണ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: ബൈക്ക് മോഷണ സംഘത്തിലെ രണ്ട് പേരെ മടിവാളയിൽ നിന്ന് പോലീസ് പിടികൂടി. ഇവരിൽ നിന്നും 12 ലക്ഷം വിലമതിക്കുന്ന 16 ബൈക്കുകളാണ് പോലീസ് കണ്ടെടുത്തത്. വീടിനു മുന്നിൽ നിർത്തിയിടുന്ന ബൈക്കുകൾ ലോക്ക് പൊട്ടിച്ച് മോഷ്ടിക്കുകയാണ് ഇവരുടെ രീതി. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreക്ഷേത്രത്തിൽ മോഷണം: യുവാവും ഭാര്യയും അറസ്റ്റിൽ
ബെംഗളൂരു: മറവന്തെ മഹാരാജസ്വാമി ശ്രീ വരാഹ ക്ഷേത്രത്തില്‍ കവർച്ച നടത്തിയെന്ന കേസില്‍ യുവാവിനേയും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയേയും ഗംഗോളി പോലീസ് അറസ്റ്റ് ചെയ്തു. കരുണാകര്‍ ദേവഡിഗയും ഭാര്യയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. തഗ്ഗര്‍സെ ഗ്രാമത്തിലെ ചന്ദന സോമലിംഗേശ്വര ക്ഷേത്രം, കൊല്ലൂര്‍ ഹൊസൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നേരത്തെ കവര്‍ച്ച നടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയതായി എഎസ്‌ഐ ജയശ്രീ ഹുന്നറ പറഞ്ഞു.
Read Moreകാമുകിയെ പ്രീതിപ്പെടുത്താൻ ഭാര്യയുടെ 200 പവൻ കവർന്ന ഭർത്താവ് അറസ്റ്റിൽ
ചെന്നൈ : കാമുകിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം ഭാര്യയുടെ 200 പവന്‍ ആഭണങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവ് ചെന്നൈയില്‍ പിടിയിലായി. ചെന്നൈയിലെ പൂനമല്ലി സ്വദേശിയായ ശേഖറെന്ന 40കാരനാണ് അറസ്റ്റിലായത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ശേഖറും ഭാര്യയും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന തന്‍റെ ആഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിന് അടുത്തിടെ അവര്‍ പൂനമല്ലിയിലെ വീട്ടിലെത്തി. ആകെ മുന്നൂറ് പവന്‍ സ്വര്‍ണമായിരുന്നു ശേഖറിന്‍റെ വീട്ടിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്നത്. ഇതില്‍ 200 പവനോളം കാണാനില്ലെന്ന് മനസ്സിലാക്കിയ ഭാര്യ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന…
Read More400 വർഷം പഴക്കമുള്ള വിഗ്രഹവുമായി നാലു പേർ പിടിയിൽ
ചെന്നൈ : രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന, 400 വര്‍ഷം പഴക്കമുള്ള പുരാതന വിഗ്രഹം വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൂത്തുക്കുടി സ്വദേശികളായ അറുമുഖരാജ്, കുമാരവേല്‍, മുസ്തഫ, സെല്‍വകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ കെ. ജയന്ത് മുരളി, ഐ.ജി ദിനകരന്‍, പോലീസ് സൂപ്രണ്ട് രവി എന്നിവര്‍ ഉള്‍പ്പെട്ട സംഘം വിഗ്രഹ വില്‍പനക്കാരെ നിരീക്ഷിച്ചു. വളരെ കരുതലോടെയാണ് അവര്‍ വിഗ്രഹം കച്ചവടം ചെയ്യാനുള്ള…
Read More