ബെംഗളൂരു: കർണാടകയിൽ കോടികൾ തട്ടിയ ഹൈവേ കവർച്ചയ്ക്ക് പിന്നിൽ കൊച്ചി സംഘം. സംഭവവുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ സംവിധായകനെ കർണാടക മാണ്ഡ്യ എസ്.പി.യുടെ പ്രത്യേക സംഘം കേരളത്തിലെത്തി കസ്റ്റഡിയിലെടുത്തു. നാലുദിവസം ഇദ്ദേഹം കർണാടക പോലീസിന്റെ കസ്റ്റഡിയിലായിരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിട്ടയച്ചു. കവർച്ചയ്ക്കെത്തിയ സംഘം ഉപയോഗിച്ചത് സംവിധായകന്റെ പേരിലുള്ള കാറായിരുന്നു. രണ്ടു വർഷം മുമ്പ് കാർ കൈമാറിയതാണെന്നും രേഖകളിൽ പേര് മാറ്റാത്തത് ബോധപൂർവമല്ലെന്നും സംവിധായകന്റെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ വിട്ടയച്ചു. കർണാടകയിലെ മാണ്ഡ്യയിൽ വച്ചാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സ്വന്തക്കാരിൽ നിന്ന്…
Read MoreTag: theft
യാത്രക്കാരെ ആക്രമിച്ച് കവർച്ച പതിവാകുന്നു
ബെംഗളൂരു: സാറ്റലൈറ്റ് ബസ് ടെർമിനലിൽ പുലർച്ചെ എത്തുന്ന യാത്രക്കാരെ ആക്രമിച്ച് കവർച്ചക്കാർ. ബാഗ് തട്ടിപ്പറിക്കുക, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മൊബൈൽ ഫോണും കവരുക തുടങ്ങിയ അതിക്രമങ്ങൾ പതിവാവുകയാണ് ഇവിടെ . പോലീസ് പട്രോളിങ് കാര്യക്ഷമമാക്കണമെന്ന ആവശ്യപ്പെട്ട് യാത്രക്കാർ പരാതി നൽകി. കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന ബസുകളാണ് പുലർച്ചെ 4ന് മുൻപ് സാറ്റലൈറ്റിലെത്തുന്നത്. നേരത്തെ കവർച്ച പെരുകിയതോടെ പോലീസ് പട്രോളിങ് ഊർജിതമാക്കിയിരുന്നെങ്കിലും ഇപ്പോൾ കാര്യക്ഷമമായി നടക്കുന്നില്ല. ഇത് കവർച്ചക്കാർക്ക് ഗുണം ചെയ്തു എന്നു പറയാം. സാറ്റലൈറ്റിൽ നിന്ന് മജസ്റ്റിക്…
Read Moreജ്വല്ലറിയുടെ ചുമർ തുരന്നുള്ള മോഷണം, മോഷ്ടക്കൾ അറസ്റ്റിൽ
ബെംഗളൂരു: ജെ പി നാഗറിലെ ജ്വല്ലറി തുരന്ന് അഞ്ച് കിലോ സ്വർണം കവർന്ന മോഷ്ടാക്കളുടെ സംഘം പോലീസ് പിടിയിൽ. എം. ഹുസൈൻ, മനാറുല്ല ഹഖ്, മനാറുല്ല ഷെയ്ഖ് , സൈഫുദീൻ ഷെയ്ഖ്, സുലൈമാൻ ഷെയ്ഖ്, സലിം ഷെയ്ഖ്, സഹൂർ, രമേശ് ബിസ്ത എന്നിവരാണ് പോലീസ് പിടിയിൽ ആയത്. പ്രതികളിൽ നിന്നും 55 ലക്ഷം വില വരുന്ന 1.1 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു. പ്രതികൾ വ്യാജ രേഖകൾ ഉണ്ടാക്കി ജ്വല്ലറിയ്ക്ക് സമീപം റൂം വാടകയ്ക്ക് എടുത്താണ് മോഷണം പ്ലാൻ ചെയ്തത്. ജ്വല്ലറിയുടെ ചുമർ തുരന്നാണ്…
Read Moreകർണാടക, കേരളം, തമിഴ്നാട് സഞ്ചരിച്ചുള്ള മോഷണം, ഒടുവിൽ മോഷ്ടാവ് പിടിയിൽ
പെരുമ്പാവൂർ : ഒളിവില്‍ കഴിഞ്ഞിരുന്ന തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളി പിടിയില്‍. തമിഴ്‌നാട് സൗത്ത് പനവടലി അമ്മന്‍ കോവില്‍ തങ്കമുത്തു ആണ് പോലീസ് പിടിയിൽ ആയത്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തങ്കമുത്തുവിനെ പിടികൂടുന്നത്. ഇയാള്‍ക്കെതിരെ തമിഴ്‌നാട്, കര്‍ണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളുണ്ട്. പാലക്കാട് കസബ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമാണ്…
Read Moreകർണാടക ഹൈവേകളിലെ കേരളം കേന്ദ്രീകരിച്ചുള്ള കൊള്ളസംഘം പിടിയിൽ
ബെംഗളൂരു: ബംഗളൂരു-തുമകുരു ഹൈവേയിൽ മടവരയിലെ നാദ്ഗീർ കോളേജിന് സമീപമുള്ള ഒരു കേരള ആസ്ഥാന ജ്വല്ലറിയിലെ 60 കാരനായ അക്കൗണ്ടന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈവേകളിൽ ജ്വല്ലറികളെ ലക്ഷ്യമിട്ട് കേരളാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പത്തംഗ സംഘത്തെ ബെംഗളൂരു റൂറൽ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്നുള്ള എസ്‌യുവികൾ വാടകയ്‌ക്കെടുക്കുന്ന സംഘം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റ് മാറ്റി സംസ്ഥാനത്തുടനീളം കൊള്ളയടിക്കുന്നതാണ് പതിവ്. ഇരകളിൽ നിന്ന് ഒരു കോടി രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ വരെ ഇവർ കടത്തിയട്ടുണ്ട്. ദേശീയപാതകളിലെയും ടോൾ പ്ലാസകളിലെയും 250ലധികം സിസിടിവികളുടെ ദൃശ്യങ്ങൾ…
Read Moreവിമാനത്തിൽ നിന്നും ടാബ്‌ലെറ്റ് മോഷണം; ബെംഗളൂരു വിമാനത്താവള ജീവനക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: വിമാനത്തിൽ യാത്രക്കാരൻ വെച്ചുമറന്ന ടാബ്‌ലെറ്റ് കംപ്യൂട്ടർ മോഷ്ടിച്ചതിന് വിമാനത്താവള ജീവനക്കാരൻ അറസ്റ്റിൽ. ഫെബ്രുവരി 10 ന് ജയ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഗോ ഫസ്റ്റ് വിമാനത്തിൽ വന്ന ഒരു വിമാന യാത്രക്കാരന്റെതായിരുന്നു ടാബ്ലറ്റ്. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചിരുന്ന മുരളി എന്ന ജീവനക്കാരനാണ് അറസ്റ്റിലായത്. സംഭവദിവസം ഫ്ലൈറ്റ് നമ്പർ. ജി8 807 വിമാനം രാവിലെ 6.40ന് ബെംഗളൂരുവിലെത്തിയത്. യാത്രയ്ക്ക് ശേഷം അൽപ്പം കഴിഞ്ഞാണ് വിമാനത്തിൽ തന്റെ ടാബ്‌ലെറ്റ് മറന്നുവെച്ചതായി യാത്രക്കാരന് ഓർക്കുന്നത്. ഉടൻതന്നെ അദ്ദേഹം വിമാനക്കമ്പനിയെ വിവരം അറിയിച്ചു. കൂടാതെ വിമാനയാത്രക്കാരൻ എയർപോർട്ട് പോലീസ്…
Read Moreമോഷണക്കുറ്റം; ബിബിഎംപി ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
ബെംഗളൂരു: നായണ്ടഹള്ളി റെയിൽവേ സ്‌റ്റേഷനു സമീപം ഈയിടെ ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) കേസെടുത്തു. ബിബിഎംപിയിൽ ജോലി ചെയ്യുന്ന ഓട്ടോഡ്രൈവർ ഉൾപ്പെടുന്ന ആറ് പ്രതികളിൽ മൂന്ന് പേരാണ് നിലവിൽ പിടിയിലായിട്ടുള്ളത്. 19 20 വയസ്സുള്ള പ്ലംബർമാരാണ് പിടിയിലായ മറ്റ് രണ്ട് പ്രതികൾ. ഫെബ്രുവരി ആറിനാണ് മോഷണം നടന്നത്, തുടർന്ന് ഐപിസി 395, 202 വകുപ്പുകൾ പ്രകാരം ബെംഗളൂരു സിറ്റി റെയിൽവേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ…
Read Moreരണ്ട് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകളുമായി മുങ്ങി മോഷ്ടാക്കൾ.
ബെംഗളൂരു: ഇന്ദിരാനഗർ ഏരിയയിലുള്ള റിസ്റ്റ് വാച്ച് കടയിൽ നിന്നും ജനുവരി 4, 5 തീയതികളിലായി രാത്രിയിൽ മോഷണം നടന്നു. ബുധനാഴ്ച സ്റ്റോർ ഉടമ ഷമോയിൽ നൽകിയ പരാതിയെ തുടർന്ന് ഇന്ദിരാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ദിരാനഗറിലെ 100 അടി റോഡിലുള്ള കെട്ടിടത്തിലുള്ള ഫ്രേസർ ടൗണിൽ താമസിക്കുന്ന ഷമോയിലിന് സിംസൺ ടൈംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്റ്റോർ ഉണ്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കടയുടെ വാതിൽ തകർത്ത നിലയിൽ കെട്ടിട ഉടമ കണ്ടെത്തിയത്. തുടർന്ന് കെട്ടിട ഉടമ ഷമോയെ വിവരമറിയിക്കുകയും തുടർന്ന്…
Read Moreപട്ടാപകൽ മോഷ്ടാക്കൾ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു.
ബെംഗളൂരു: റൂറലിൽ ഹൊസ്‌കോട്ടിലെ കണ്ണൂരഹള്ളി റോഡിലെ മഞ്ജുശ്രീ ലേഔട്ടിലെ വീട്ടിൽ രണ്ട് മോഷ്ടാക്കൾ കയറി സ്വർണാഭരണങ്ങളും പണവും കവർന്നു. ഒരു ഇ-കൊമേഴ്‌സ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തന്റെ ഭർത്താവ് വിനോദ് വ്യാഴാഴ്ച പുലർച്ചെ 5.30 ന് ജോലിക്ക് പോകുമ്പോൾ താനും അമ്മായിയമ്മ ബസമ്മയും വീട്ടിലുണ്ടായിരുന്നുവെന്ന് 19 കാരിയായ സൗന്ദര്യ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. പത്തു മിനിറ്റിനുശേഷം രണ്ടുപേർ പ്രവേശന കവാടത്തിലെ പൂട്ട് തകർത്തു അകത്തേക്ക് കയറി. ബസമ്മ ചായകുടിക്കുകയായിരുന്നു, സൗന്ദര്യ വീട്ടുജോലികളും ചെയ്യുകയായിരുന്നു. ഇരുവരും ബസമ്മയെയും സൗന്ദര്യയെയും ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി,…
Read Moreമൊബൈൽ ഫോൺ മോഷണം നടത്തിയ യുവാവിന് ക്രൂരമർദ്ദനം.
മംഗളൂരു: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ഒരു തൊഴിലാളിയെ ഒരു സംഘം ആളുകൾ ക്രൂരമായി മർദിച്ചു. മത്സ്യബന്ധന ബോട്ടിൽ തലകീഴായി കെട്ടിതൂങ്ങിയിട്ട തൊഴിലാളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവത്തിലെ ആറ് പ്രതികളെയും ഇന്നലെ രാത്രി പിടികൂടിയതായി പോലീസ് അറിയിച്ചു. വധശ്രമം ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ക്ലിപ്പിൽ കാണുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണെന്നും പോലീസ് കൂട്ടിച്ചേർത്തു. വൈല ഷീനുവാണ് സെൽഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മർദ്ദനമേറ്റ മത്സ്യത്തൊഴിലാളി. 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ ഇരയെ തൂക്കുന്ന…
Read More