ബെംഗളൂരു: നവജാത ശിശുവിനെ 60,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നാലു പേരെ പൊലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിൽ നിന്ന് 263 കിലോമീറ്റര്‍ അകലെയുള്ള ദാവന്‍ഗെരെയിലാണ് സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് ദാവന്‍ഗെരെ പൊലീസ് പറയുന്നത് ഇങ്ങനെ – ജൂണ്‍ ആറിന് സിജി ഹോസ്പിറ്റലില്‍ 19 കാരി സുചിത്ര എന്ന യുവതി ജന്മം നൽകിയ ആണ്‍കുഞ്ഞിനെയാണ് വിക്കാനുള്ള ശ്രമം നടന്നത്. ദാവന്‍ഗരെയിലെ രാമനഗരയിലാണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് റോഡ് റോളര്‍ ഡ്രൈവറാണ്. സുചിത്രയുടെ പിതാവ്, 51 കാരനായ ബസപയാണ് കുഞ്ഞിനെ 60,000 രൂപയ്ക്ക് വിറ്റതെന്ന്…
Read MoreTag: police case
ലഹരി ഇടപാട് ; 2 മലയാളികൾക്ക് 10 വർഷം തടവ്
ബെംഗളൂരു: ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് മലയാളികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും നർക്കോട്ടിക്സ് വിഭാഗം കേസുകൾ കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ കോടതി വിധിച്ചു. കണ്ണൂർ ആലക്കോട് സ്വദേശി ജോൺസൺ ജോസഫ്, ഇടുക്കി കൊന്നത്തടി സ്വദേശി ബിജു എബ്രഹാം എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. ലഹരി കച്ചവടത്തിനായി കേരളത്തിൽ നിന്നും നിരന്തരം ഇവർ ബെംഗളൂരുവിലേക്ക് വന്നിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. തവരക്കരെ ബസ്റ്റോപ്പിൽ നിന്നും ഇവരുടെ കയ്യിൽ നിന്നും 6.3 കിലോഗ്രാം ലഹരി വസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ്…
Read Moreതലയിൽ തൊപ്പി വച്ചതിനു ക്ലാസിൽ പ്രവേശിപ്പിച്ചില്ല, 19 കാരന്റെ പരാതിയിൽ കേസ് എടുത്ത് പോലീസ്
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനത്തിൽ തൊപ്പി ധരിച്ചെത്തിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ സബ് ഇൻസ്പെക്ടറും പ്രിൻസിപ്പലും ഉൾപ്പെടെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ണാടകയിലെ ടെറാഡാളിലെ സര്‍ക്കാര്‍ കോളേജിലാണ് സംഭവം നടന്നത്. 19കാരനായ നവീദ് ഹസാനസബ് തരാത്തരി എന്ന വിദ്യാര്‍ഥിയുടെ പരാതി മെയ് 24 നാണ് കോടതി പരിഗണിച്ചത്. തുടർന്നുള്ള കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. തലയിൽ തൊപ്പി ധരിച്ച് കോളേജിൽ വരുന്നത് വിലക്കിയ സർക്കാർ ഉത്തരവ് ഇല്ലാതിരുന്നിട്ടും തന്നെ പ്രിൻസിപ്പൽ കോളേജിൽ കയറാനനുവദിച്ചില്ല, പോലീസുകാർ മർദിക്കുകയും അപമാനിക്കുകയും ചെയ്തതായി വിദ്യാർത്ഥിയുടെ പരാതി.
Read Moreനടിയുടെ ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തിയതിനെതിരെ കേസ്
ബെംഗളൂരു: ഭർത്താവും ഭർതൃപിതാവും ചേർന്ന് തന്റെ ബാങ്കിൽ തിരിമറി നടത്തിയെന്ന ആരോപണവുമായി കന്നഡനടി ചൈത്ര ഹള്ളിക്കേരി പോലീസിൽ പരാതി നൽകി. തന്റെ അക്കൗണ്ട് ഉപയോഗിച്ച് ഇരുവരും സ്വർണ വായ്പ എടുത്തതാണ് നടിയെ ചൊടിപ്പിച്ചത്. ബാങ്ക് മാനേജരും ഇതിന് കൂട്ട് നിന്നതായി പരാതിയിൽ പറയുന്നു. മൈസൂർ ജയലക്ഷ്മിപുരം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഇതിന്മു ൻപും ഭർത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കുന്നു എന്ന് കാട്ടി നടി പോലീസിൽ പരാതി നൽകിയിരുന്നു.
Read Moreവീട്ടിൽ അതിക്രമിച്ചു കയറി യുവതി ബലാത്സംഗം ചെയ്തയാൾ അറസ്റ്റിൽ
ബെംഗളൂരു: വാടകക്കാരിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കഴിഞ്ഞ ഏപ്രില്‍ 11 ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പശ്ചിമ ബംഗാളിൽ നിന്നുള്ള വാടകക്കാരിയായ യുവതിയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ഭൂവുടമ കൂടിയായ 46 കാരനെയാണ് ബെംഗളൂരു അശോക് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബിഹാര്‍ സ്വദേശിയായ 46 കാരന്‍ സെന്‍ട്രല്‍ ബെംഗളൂരുലെ ശാന്തി നഗറില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ്. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത്, പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടുപേരും വൈദ്യപരിശോധനയ്ക്ക്…
Read Moreനടി ചേതന മരിച്ചത് ചികിത്സാപിഴവിനെ തുടർന്ന്, ക്ലിനികിനെതിരെ കേസ്
ബെംഗളൂരു :കന്നഡ സീരിയൽ നടി ചേതന രാജിൻറെ മരണത്തിൽ ബെംഗളൂരുവിലെ കോസ്‌മെറ്റിക് ക്ലിനിക്കിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ചികിത്സ പിഴവാണ് മരണകാരണം. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും അംഗീകാരവും ക്ലിനിക്കിന് ഇല്ലായിരുന്നുവെന്ന് പോ ലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരു ജീവനക്കാരി അടക്കം രണ്ട് പേരെ ചോദ്യം ചെയ്തു. നടത്തിപ്പുകാരനായ ഡോക്ടർ അടക്കം ഒളിവിൽ പോയവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. ചികിത്സപ്പിഴവാണ് നടിയുടെ മരണകാരണമെന്ന കുടുംബത്തിൻ്റെ ആരോപണം ശരിവയ്ക്കുന്നതാണ് പോലീസിന്റെ കണ്ടെത്തലുകൾ. ശരീരത്തിലെ കൊഴുപ്പ് നീക്കാനായി ചേതന രാജ് ശസ്ത്രക്രിയ നടത്തിയ ഷെട്ടീസ് ക്ലിനിക്കിൽ…
Read Moreബെംഗളൂരുവിൽ നിന്നും ലഹരി എത്തിച്ച് വിൽപ്പന നടത്തിയിരുന്നവരിൽ കോളേജ് വിദ്യാർത്ഥിനിയും
കൊച്ചി: ഇടപ്പള്ളിയിൽ എം.ഡി.എം.എയുമായി പിടിയിലായ വിദ്യാർതിസംഘം വിദ്യാർത്ഥികളെ മറയാക്കി നഗരത്തിലെ പ്രമുഖ കോളേജുകളിൽ മയക്കുമരുന്ന് എത്തിച്ചിരുന്നതായി പോലീസ് റിപ്പോർട്ട് . തമ്മനം നിസാം നിയാസ്, കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി സാൽ, മൂലംപിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ്, ആലപ്പുഴ തിരുവമ്പാടി സ്വദേശി എബിൻ മുഹമ്മദ്, ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചിൽ സാബു, കളമശേരി സ്വദേശി നിസാം നിയാസ്, നഗറിൽ വിഷ്ണു എസ്.വാര്യർ എന്നിവരെ പോലീസ് ഇന്നലെ ചോദ്യം ചെയ്തു. കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിൽപന നടത്തുന്നതിനായി വന്തോതിൽ സിന്തറ്റിക്ക് മയക്കുമരുന്നുകളും കഞ്ചാവും ആഡംബര…
Read Moreകെ എസ് ഈശ്വരപ്പയ്ക്കെതിരെ കേസ് എടുത്ത് പോലീസ്
ബെംഗളൂരു: കരാറുകാരന്റെ ആത്മഹത്യയില്‍ കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ഈശ്വരപ്പയ്‌ക്കെതിരെയും ഇദ്ദേഹത്തിന്റെ സഹായികളായ ബാസവരാജ്, രമേശ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സന്തോഷ് പട്ടീല്‍ എന്ന കരാറുകാരന്റെ ആത്മഹത്യയിലാണ് കേസ്. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ ഈശ്വരപ്പയെ വിളിച്ചുവരുത്തി. മന്ത്രിയുടെ രാജിയെ കുറിച്ച് തീരുമാനമൊന്നുമായില്ലെന്നും നേരിട്ട് സംസാരിച്ച ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ആരോപണം ഈശ്വരപ്പ നിഷേധിച്ചു. അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ ഇദ്ദേഹം കേസ് രജിസ്റ്റര്‍ ചെയ്തു.
Read Moreവിദ്വേഷ പ്രസ്താവന, മന്ത്രിക്കെതിരെ കേസ്
ബെംഗളൂരു: ശിവമോഗയില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസ്താവന നടത്തിയ കര്‍ണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രിയും ബിജെപി നേതാവുമായ കെ എസ് ഈശ്വരപ്പക്കെതിരേ പോലിസ് കേസെടുത്തു. ശിവമോഗ ബിജെപി കോര്‍പറേറ്റര്‍ ചന്നബസപ്പക്കെതിരേയും കേസെടുത്തിട്ടുണ്ട്. ശിവമോഗ സ്വദേശി റിയാസ് അഹമ്മദിന്റെ പരാതിയിലാണ് പ്രത്യേക കോടതിയുടെ നിര്‍ദേശ പ്രകാരം ശിവമോഗയിലെ ദൊഡ്ഡപേട്ട് പോലിസ് ഈശ്വരപ്പക്കും കോര്‍പറേറ്റര്‍ ചന്നബസപ്പക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഹര്‍ഷ കൊല്ലപ്പെട്ടശേഷം ഈശ്വരപ്പ നടത്തിയ പ്രകോപന പ്രസ്താവനയെ തുടര്‍ന്നാണ് ശിവമൊഗ്ഗ സിറ്റിയില്‍ വ്യാപക അക്രമമുണ്ടായതായി റിയാസ് പരാതിയില്‍…
Read More