പെൺവാണിഭം നടത്തുന്നെന്നാരോപിച്ച് അമ്മയെയും മകളെയും വീട്ടിൽനിന്ന് വലിച്ചിറക്കി മർദിച്ചു

ബെംഗളൂരു : പെൺവാണിഭം നടത്തുന്നെന്നാരോപിച്ച് അമ്മയെയും മകളെയും വീട്ടിൽനിന്ന് വലിച്ചിറക്കി പുറത്തെത്തിച്ച് ക്രൂരമായി ആക്രമിച്ചു.

വസ്ത്രങ്ങൾ വലിച്ചുകീറുകയും മർദിക്കുകയും ചെയ്തു. കർണാടകത്തിലെ ബെലഗാവി ടൗണിനടുത്തുള്ള വഡ്ഡാർവാഡിയിലാണ് സംഭവം. 60-കാരിയായ അമ്മയും 29-കാരിയായ മകളുമാണ് ആക്രമണത്തിനിരയായത്.

ആക്രമണത്തിന്റെ ദൃശ്യം വീഡിയോയിൽ പകർത്തിയത് വ്യാപകമായി പ്രചരിച്ചു. വീട്ടിലേക്ക് ഇവരുമായി ബന്ധമില്ലാത്തയാളുകൾ വരുന്നതെന്നും പെൺവാണിഭം നടത്തുകയാണെന്നും ആരോപിച്ചാണ് ആക്രമണം.

തിങ്കളാഴ്ച രാത്രി നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. അക്രമത്തെത്തുടർന്ന് അമ്മയും മകളും മാലമാരുതി പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തില്ല.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

വീഡിയോ ദൃശ്യം പ്രചരിച്ചതിനെത്തുടർന്ന് ശനിയാഴ്ചയാണ് മൂന്നാളുകളുടെ പേരിൽ കേസെടുത്തത്.

ഇന്ദിരാ അഷ്ടേകർ, ഹൂവപ്പ അഷ്ടേകർ, മണികണ്ഠ അഷ്ടേകർ എന്നിവരുടെ പേരിലാണ് കേസെടുത്തത്. ബെലഗാവി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ രോഹൻ ജഗദീഷ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

സംഭവത്തെപ്പറ്റി അന്വേഷിക്കാൻ പോലീസിന്റെ നാല് സംഘത്തിന് രൂപം നൽകിയതായി അദ്ദേഹം പറഞ്ഞു. കേസെടുക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അറിയിച്ചു.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

അക്രമത്തിനിരയായ യുവതിയെ മഹാരാഷ്ട്രയിലേക്ക് വിവാഹം ചെയ്തയച്ചതായിരുന്നു. രണ്ട് കുട്ടികളുമുണ്ട്.

ഭർത്തൃവീട്ടുകാരുമായുള്ള അസ്വാരസ്യത്തെത്തുടർന്ന് നാട്ടിൽ മടങ്ങിയെത്തി അമ്മയോടൊപ്പം താമസിക്കുകയാണ്. കുടുംബം നാലു വർഷമായി ഇവിടെ താമസിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts