പിതാവിനൊപ്പം ചികിത്സക്കെത്തിയ ആറ് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

പാലക്കാട് :ആനക്കര : പിതാവിനൊപ്പം ചികിത്സക്കെത്തിയ ആറ് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു.

കൂറ്റനാട് ആമക്കാവ് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകൻ ആഘോഷ്(6) ആണ് മരിച്ചത്.

ആനക്കര കുമ്പിടി പുറമതിൽശേരിയിൽ സ്പെഷ്യൽ എജ്യൂക്കേഷൻ സെൻറിലായിരുന്നു സംഭവം.

പിതാവ് സുരേഷിനൊപ്പം ഹൈപ്പർ ആക്റ്റീവ് കുട്ടികൾക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിന് എത്തിയതായിരുന്നു കുട്ടി.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ശനിയാഴ്ച ഉച്ചക്ക് 12മണിയോടെയാണ് സംഭവം. കുഞ്ഞിനെ രക്ഷിക്കാൻ പിതാവും കൂടെ കിണറ്റിൽ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts