എയ്മ വോയിസ് സംഗീതമത്സരം

കർണാടകയിലെ മലയാളികൾക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ മികച്ച ഗായകരെ കണ്ടെത്തുവാനായി സംഘടിപ്പിക്കുന്ന സംഗീത മത്സരം ” Aima Voice 2024 Karnataka” നവംബർ 24 ന് ബെംഗളൂരുവിൽ നടക്കും.

സംഗീതത്തിൽ അഭിരുചിയുള്ള പ്രായം -13- 19, 20-29, 30 and Above എന്നിങ്ങനെ 3 വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് മത്സരങ്ങൾ

ഓഡിഷൻ 24 ന് ബെംഗളൂരു ഇ.സി.എ യിൽ രാവിലെ 9.30 മുതൽ ആരംഭിക്കും.

  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി

കർണാടകയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒഡീഷനിൽ പങ്കെടുക്കുവാൻ സൗകര്യമുണ്ട്.

ബംഗളൂരു കൂടാതെ, മംഗലാപുരം, തുംകൂർ, മൈസൂർ, ഷിമോഗ, ബെൽഗാം എന്നീ മേഖലകളിലും ഓഡിഷൻ നടത്തുവാനാണ് കമ്മിറ്റിയുടെ തീരുമാനം.

ഒന്നാം സമ്മാനം: 20,000, രണ്ട്: 10,000/-. മൂന്ന്: 5,000/-. കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റും*

ശ്രീമതി ലതാ നമ്പൂതിരി ചെയര്‍പേഴ്സന്‍ ആയ കമ്മിറ്റിയാണ് എയ്മ വോയിസ് സംഗീതമത്സരത്തിന് നേതൃത്വം നല്‍കുന്നത്

ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ പരിപാടിയുടെ ഫൈനൽ മത്സരം മുൻ വർഷങ്ങളിൽ ഫ്ലവേഴ്സ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്തിട്ടുണ്ട്

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

താല്പര്യമുള്ളവർ പ്രോഗ്രാം കൺവീനർമാരുമായി ബന്ധപ്പെടണമെന്ന് എയ്മ കർണാടക പ്രസിഡന്റ്‌ ലിങ്കൻ വാസുദേവൻ, സെക്രട്ടറി വിനു തോമസ് എന്നിവർ അറിയിച്ചു*

രജിസ്ട്രേഷന്: ബിനു വി ആർ : 9986387746, രമേശ്‌ കൃഷ്ണൻ: 8431911131

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി
[masterslider id="10"]

Related posts