ഇനി യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് അനായാസമെത്താം

train travelers

ബെംഗളൂരു : യാത്രക്കാർക്ക്, പ്രത്യേകിച്ച് ശാരീരിക അവശത നേരിടുന്നവർക്ക് പ്ലാറ്റ്‌ഫോമുകളിലേക്ക് അനായാസമായി എത്തിച്ചേരാൻ സൗകര്യമൊരുക്കി.

ബെംഗളൂരുവിലെ കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനിലും കെങ്കേരി റെയിൽവേ സ്റ്റേഷനിലും പുതിയ എസ്കലേറ്ററുകൾ പ്രവർത്തിച്ചു തുടങ്ങി.

നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനായ കെ.എസ്.ആറിൽ രണ്ട് പുതിയ എസ്കലേറ്ററുകളാണ് സ്ഥാപിച്ചത്. ഒന്ന് കയറാനും ഒന്ന് ഇറങ്ങാനും.

ഒന്നാം പ്ലാറ്റ് ഫോമിലാണ് രണ്ടും സ്ഥാപിച്ചത്. ഇതുവഴി സ്റ്റേഷനിലെ പത്ത് പ്ലാറ്റ് ഫോമുകളിലേക്കും എത്താൻ എളുപ്പമാകും.

  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

2.8 കോടി രൂപ ചെലവിലാണ് ഇവ സ്ഥാപിച്ചത്. കെങ്കേരി സ്റ്റേഷനിലും ഒന്നാം പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്കലേറ്റർ സ്ഥാനം പിടിച്ചത്.

ഇതുവഴി കയറി മേൽനടപ്പാലത്തിലൂടെ കടന്ന് ബാക്കിയുള്ള മൂന്ന് പ്ലാറ്റ്ഫോമുകളിലുമെത്താം. 1.06 കോടി രൂപ ചെലവിലാണ് ഇത് സ്ഥാപിച്ചത്.

കെ.എസ്.ആർ. സ്റ്റേഷനിലെ എസ്കലേറ്ററുകൾ കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ ഉദ്ഘാടനം ചെയ്തു.

യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്ന കാര്യത്തിൽ റെയിൽവേ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്.ആർ. സ്റ്റേഷനിൽ ആസൂത്രണം ചെയ്യുന്ന വികസന പദ്ധതി നടപ്പാക്കുന്നതോടെ വിമാനത്താവളത്തിന്റെ മുഖച്ഛായ കൈവരുമെന്നും പറഞ്ഞു.

  പടക്കം പൊട്ടിത്തെറിച്ച് ഏഴുപേർക്ക് പരിക്ക്

കെങ്കേരി സ്റ്റേഷനിലെ എസ്കലേറ്റർ കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭാ കരന്തലജെ ഉദ്ഘാടനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us