തല മതിലിലിടിച്ചും ക്രിക്കറ്റ് ബാറ്റുകൊണ്ട് ദേഹത്തടിച്ചും മകനെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി

death murder

ബെംഗളൂരു: മകന്‍ പഠനത്തില്‍ പിറകിലായതിന് കാരണം മൊബൈല്‍ ഫോണിന്റെ അമിതോപയോഗവും ചീത്ത കൂട്ടുകെട്ടുമാണെന്ന് ആരോപിച്ച് പതിനാലുകാരനായ മകനെ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി പിതാവ് .

ബെംഗളൂരുവില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ തേജസ് എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്.

മൊബൈല്‍ അഡിക്ഷനും ചീത്ത കൂട്ടുകെട്ടും കാരണം മകന്‍ പഠനത്തില്‍ പിറകോട്ടായത് അച്ഛന്‍ രവികുമാറിനെ ചൊടിപ്പിച്ചു.

സംഭവദിവസം ഇരുവര്‍ക്കുമിടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായി. കോപാകുലനായ പിതാവ് തേജസിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു.

പിന്നാലെ തല പിടിച്ച് മതിലിലിടിക്കുകയും ചെയ്തു. ‘നീ ജീവിച്ചാലും മരിച്ചാലും എനിക്ക് പ്രശ്‌നമില്ല’ എന്നുപറഞ്ഞായിരുന്നു മര്‍ദനം.

  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ഇതോടെ അവശനായ തേജസ് നിലത്തുകിടന്ന് വേദനകൊണ്ട് പുളഞ്ഞു. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ വേദന സഹിച്ച് നിലത്ത് കിടന്നിട്ടും രവികുമാര്‍ മകനെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല.

ശ്വാസം നിലച്ചതോടെയാണ്‌ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രിയിലെത്തിയപ്പോള്‍ത്തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

കുമാരസ്വാമി ലേഔട്ട് ഏരിയയില്‍ ഒരു കുട്ടിയുടെ മരണത്തില്‍ സംശയമുള്ളതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

പോലീസ് വീട്ടിലെത്തുമ്പോള്‍ അവിടെ കുടുംബം തേജസിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

മൃതദേഹത്തിലെ സാരമായ നിരവധി പരിക്കുകളും ആന്തരിക പരിക്കുകളുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

മരണത്തിന് മുന്‍പ് ക്രൂരമായ മര്‍ദനത്തിനിരയായെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അതേസമയം മരണം സംഭവിച്ചതോടെ രവികുമാര്‍ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

തറയിലെ രക്തം നീക്കുകയും തിടുക്കപ്പെട്ട് അന്ത്യകര്‍മങ്ങള്‍ക്ക് മുതിരുകയുമായിരുന്നു. മര്‍ദിക്കാനുപയോഗിച്ച ബാറ്റും ഒളിപ്പിച്ചിരുന്നു.

തെളിവുകള്‍ നശിപ്പിച്ച് സാധാരണ മരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ പിതാവിനെ അറസ്റ്റുചെയ്ത് അന്വേഷണം ആരംഭിച്ചു. ആശാരിയായ പിതാവും മകനും പഠനകാര്യം പറഞ്ഞ് തര്‍ക്കം പതിവായിരുന്നു.

മകന്റെ പഠന നിലവാരത്തില്‍ രക്ഷിതാക്കള്‍ തൃപ്തരായിരുന്നില്ല. മൊബൈല്‍ ഫോണിന്റെ അമിതോപയോഗവും ചീത്ത കൂട്ടുകെട്ടുമാണ് പഠനത്തിലെ പിറകോട്ടുപോക്കിന് പിന്നിലെന്നായിരുന്നു രക്ഷിതാക്കളുടെ നിഗമനം.

അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡി.സി.പി. ബി. ലോകേഷ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts