കനത്ത മഴ: ബെംഗളൂരു വിമാനത്താവളത്തിൽ നിന്നുള്ള മുപ്പതിലധികം വിമാനങ്ങൾ വൈകി

rain

ബെംഗളൂരു : മൂന്ന് ദിവസം മുമ്പ് ബെംഗളൂരുവിൽ കനത്ത മഴ പെയ്തിരുന്നു. മഴക്കെടുതിയിൽ ബംഗളുരുവിലെ പലയിടങ്ങളും വെള്ളത്തിനടിയിലായിരുന്നു.

രണ്ട് ദിവസമായി ഇടവേള നൽകിയ മഴ ഇന്നലെ ഉച്ചയോടെയാണ് വീണ്ടും തുടങ്ങിയത്. ദേവനഹള്ളി പരിസരത്ത് പേമാരി പെയ്തതോടെ മുപ്പതിലധികം വിമാനങ്ങളുടെ സർവീസ് അരമണിക്കൂറിലേറെ വൈകി.

നഗരത്തിൽ പലയിടത്തും മഴ പെയ്തതോടെ റോഡുകളിൽ വെള്ളം കയറി. കൂടാതെ ഗതാഗതക്കുരുക്കും ഉണ്ടായി. ഇതിനിടെയാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ പുറപ്പെടുന്നതിന് കാലതാമസം നേരിട്ടത്.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

ഡൽഹി, കൊൽക്കത്ത, മുംബൈ തുടങ്ങി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വിമാനങ്ങൾ പോകേണ്ടതായിരുന്നു. മഴയായതിനാൽ ടേക്ക് ഓഫിലും ലാൻഡിംഗിലും തടസവും നേരിടുകയായിരുന്നു.

ദേവനഹള്ളിയുടെ പരിസരത്ത് ഇന്നലെ വൈകുന്നേരം മുതൽ കനത്ത മഴയാണ് പെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
[masterslider id="10"]

Related posts