നടിയുടെ മരണം, ഒളിവിൽ പോയ ഡോക്ടർക്കായി അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും

ബെംഗളൂരു: ശരീരത്തിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയ്ക്കിടെ നടി ചേതന രാജ് മരിച്ച സംഭവത്തില്‍ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ക്കായി അന്വേഷണം വിപുലമാക്കി ബെംഗളൂരു പോലീസ്. ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്നതായുള്ള വിവരത്തിന്റ അടിസ്ഥാനത്തില്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. മരുന്നുവില്‍പ്പനശാലയുടെ ലൈസന്‍സിന്‍റെ മറവിലാണ് കോസ്മെറ്റിക് ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. ക്ലിനിക്കിനെതിരെ നടപടിക്ക് ആരോഗ്യവകുപ്പും നീക്കം തുടങ്ങിയിട്ടുണ്ട്. നടിയുടെ മരണത്തിന് പിന്നാലെ ഷെട്ടീസ് ക്ലിനിക്ക് അടച്ചുപൂട്ടിയ നിലയിലാണ്. നടത്തിപ്പുകാരനായ ഡോക്ടര്‍ അടക്കം ഒളിവില്‍ പോയി. പോളിക്ലിനിക്കിന്‍റെയും മരുന്നുവില്‍പ്പനശാലയുടെയും ലൈസന്‍സിന്‍റെ മറവിലാണ് അവിടെ ശസ്ത്രക്രിയ വരെ നടത്തിയത്. വിദഗ്ധരായ…

Read More

നടി ചേതന മരിച്ചത് ചികിത്സാപിഴവിനെ തുടർന്ന്, ക്ലിനികിനെതിരെ കേസ് 

ബെംഗളൂരു :കന്നഡ സീരിയൽ നടി ചേതന രാജിൻറെ മരണത്തിൽ ബെംഗളൂരുവിലെ കോസ്‌മെറ്റിക് ക്ലിനിക്കിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ചികിത്സ പിഴവാണ് മരണകാരണം. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളും അംഗീകാരവും ക്ലിനിക്കിന് ഇല്ലായിരുന്നുവെന്ന് പോ ലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരു ജീവനക്കാരി അടക്കം രണ്ട് പേരെ ചോദ്യം ചെയ്തു. നടത്തിപ്പുകാരനായ ഡോക്ടർ അടക്കം ഒളിവിൽ പോയവർക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. ചികിത്സപ്പിഴവാണ് നടിയുടെ മരണകാരണമെന്ന കുടുംബത്തിൻ്റെ ആരോപണം ശരിവയ്ക്കുന്നതാണ് പോലീസിന്റെ കണ്ടെത്തലുകൾ. ശരീരത്തിലെ കൊഴുപ്പ് നീക്കാനായി ചേതന രാജ് ശസ്ത്രക്രിയ നടത്തിയ ഷെട്ടീസ് ക്ലിനിക്കിൽ…

Read More
Click Here to Follow Us