റീൽസ് കണ്ടിരുന്ന മകനെ അച്ഛൻ തലയ്ക്ക് അടിച്ചു കൊന്നു 

ബെംഗളൂരു: പഠിക്കാതെ മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന മകനെ പിതാവ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി.

തേജസ് (14) ആണ് പിതാവ് രവികുമാറിന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്.

ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

മദ്യപിച്ച്‌ വീട്ടിലെത്തിയ രവികുമാര്‍ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടുകൊണ്ടിരുന്ന തേജസിനെ ക്രിക്കറ്റ് ബാറ്റ് എടുത്ത് അടിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

ശനിയാഴ്ച സ്‌കൂള്‍ അവധിയായതിനാലാണ് മൊബൈല്‍ ഫോണില്‍ റീല്‍സ് കാണുന്നതെന്ന് പറഞ്ഞെങ്കിലും രവികുമാര്‍ മകനെ പൊതിരെ തല്ലി.

തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ പിതാവ് രവികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തിൽ നിർണായക തീരുമാനം: കർണാടക രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു; ഫ്ലെക്സുകൾക്ക് കർശന വിലക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts