‘കാന്താര ചാപ്റ്റര്‍ 1’ റിലീസ് തിയതി പുറത്ത്

കന്നഡയില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റായിരുന്നു ഋഷഭ് ഷെട്ടിയുടെ കാന്താര.

ഇപ്പോള്‍ ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

കാന്താര: ചാപ്റ്റര്‍ 1 എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം 2025 ഒക്ടോബര്‍ 2ന് തിയറ്ററിലെത്തും. ഗംഭീര പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം.

ചോരപുരണ്ട മഴുവും ശൂലവുമായി നില്‍ക്കുന്ന ഋഷഭ് ഷെട്ടിയെ ആണ് പോസ്റ്ററില്‍ കാണുന്നത്.

  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ

ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹംബാലെ ഫിലിംസാണ് പ്രഖ്യാപനം നടത്തിയത്.

ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് ഈ ചിത്രം എത്തുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് കിരഗുണ്ടൂര്‍ ചിത്രത്തേക്കുറിച്ച് സംസാരിച്ചിരുന്നു.

ചിത്രത്തിന്റെ 30 ശതമാനം ഷൂട്ടിങ് പൂര്‍ത്തിയാത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്.

ചിത്രത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വൈറ്റ്ഫീൽഡ്-കന്റോൺമെന്റ് റെയിൽവേ പാത ഇരട്ടിപ്പിക്കൽ അവസാന ഘട്ടത്തിലേക്ക്; യാത്രാക്ലേശത്തിന് ഉടൻ പരിഹാരമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
[masterslider id="10"]

Related posts