ബെംഗളൂരു : പൊതുസ്ഥലത്ത് വെച്ച് ലഹരി ഉപയോഗിച്ച മലയാളി യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. നെലമംഗലയിലാണ് സംഭവം. കുടുരുഗെരെ ഓം സായി ലേഔട്ട് പരിസരത്ത് നിന്നാണ് റുബൻ എന്ന യുവാവിനെയാണ് പിടികൂടിയത്. എൻജിനീയറിങ് ബിരുദധാരിയാണിയാൾ. ബെംഗളൂരു നഗരത്തിൻ്റെ പ്രാന്ത പ്രദേശങ്ങളിൽ ലഹരി ഉപയോഗം വർധിച്ച സാഹചര്യത്തിൽ അധികൃതർ, നാട്ടുകാർക്ക് നിർദേശം നൽകിയിരുന്നു. ലഹരിക്കടിമയായ യുവാവ് മുന്നേ ലഹരിയിൽ നിന്ന് മുക്തി നേടാൻ പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ ഇയാൾ വീണ്ടും ലഹരി ഉപയോഗം തുടർന്നു. അതെസമയം ഇയാൾക്ക് മയക്കുമരുന്ന് ഇടപാടുകാരനായ…
Read MoreTag: Latestnews
പൊതുനിരത്തിലെ യാത്ര ഇനി വേറേ ലെവൽ; ബെംഗളൂരുവിലെത്തുക 4500 ഇലക്ട്രിക് ബസുകൾ
ബെംഗളൂരു : നഗരത്തിലെ പൊതുഗതാഗത സംവിധാനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി 2 വർഷത്തിനുള്ളിൽ കൂടുതൽ ഇലക്ട്രിക് ബസുകൾ പുറത്തിറക്കാൻ ബിഎംടിസി. പ്രധാനമന്ത്രിയുടെ ഇ–ഡ്രൈവ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ ബെംഗളൂരുവിന് 4500 ഇ–ബസുകളാണ് ലഭിക്കുക. കർണാടകയ്ക്ക് പുറമേ ഹൈദരാബാദ്, സൂറത്ത്, അഹമ്മദാബാദ്, ഡൽഹി എന്നീ നഗരങ്ങളിലേക്കായി 10900 ബസുകളാണ് അനുവദിച്ചത്. അതെസമയം മേൽ പറഞ്ഞ സംസ്ഥാങ്ങൾക്കെല്ലാം പുറമേ കൂടുതൽ ബസുകൾ ലഭിക്കുക ബെംഗളൂരുവിനെന്ന പ്രത്യേകത കൂടെയുണ്ട്. പിഎം ഇ–ഡ്രൈവ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ബെംഗളൂരുവിനെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക സർക്കാരിൻ്റെ ഭാഗത്ത് നിന്നും വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.നോൺ എസി…
Read Moreനാല് വർഷത്തിനിടെ കർണാടകയിൽ മതപരമായ സംഘർഷങ്ങൾ 65 ശതമാനം വർധിച്ചെന്ന് റിപ്പോർട്ട്
ബെംഗളൂരു : നാല് വർഷത്തിനിടെ കർണാടകയിൽ മതപരമായ സംഘർഷങ്ങൾ വർധിച്ചെന്ന് റിപ്പോർട്ട് 2021 മുതൽ 2024 വരെയുള്ള കാലയളവിലാണ് സംഘർഷങ്ങൾ വർധിച്ചത്. 64.87 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2021ൽ മതപരമായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 208 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ. 2021ൽ ഇത് 341 ആയി വർധിച്ചു. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വർഷം മെയ് വരെ 123 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വർഗീയ സംഘർഷങ്ങളിൽ 133.31 ശതമാനം വർധനയാണ് 2021നും 2024നും ഇടയിൽ ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ…
Read Moreകർണാടകയിൽ നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറുമെന്ന് ബി.ജെ.പി
ബെംഗളൂരു: കർണാടകയിൽ നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറുമെന്ന് ബി.ജെ.പി. പ്രതിപക്ഷ നേതാവ് ആർ.അശോകയാണ് മുഖ്യമന്ത്രിമാറ്റം സംബന്ധിച്ച് പ്രതികരിച്ചത്. കോൺഗ്രസ് പാർട്ടി രണ്ടായി പിളർന്നുവെന്നും അധികാരം പിടിക്കാനാണ് ഡി.കെ ശിവകുമാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവംബറിനുള്ളിൽ മുഖ്യമന്ത്രി മാറും. കോൺഗ്രസിലെ എല്ലാ എം.എൽ.എമാർക്കും മുഖ്യമന്ത്രിയാകാനാണ് താൽപര്യമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമോയെന്നതിൽ ഹൈക്കമാൻഡ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് ഫണ്ടിന്റെ കുറവുണ്ട്. ഇതുമൂലം എം.എൽ.എമാർ നിരാശയിലാണ്. പൊതുജനങ്ങൾക്ക് സംസ്ഥാന സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. വാൽമികി കോർപറേഷൻ അഴിമതിയിൽ ഹൈകോടതി സി.ബി.ഐ…
Read Moreകർണാടക മുഖ്യമന്ത്രി മാറ്റം ഹൈക്കമാൻഡ് തീരുമാനിക്കും: ഖാർഗെ
ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രിയെ മാറ്റുന്നത് പോലുള്ള കാര്യങ്ങളിൽ പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി സിദ്ധരാമയ്യയെ നീക്കം ചെയ്യുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ പാർട്ടിയുടെ ദീർഘകാല താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭരണകക്ഷിയിലെ ഒരു വിഭാഗം വാദിക്കുമ്പോഴും കർണാടകയിൽ നേതൃമാറ്റം സംബന്ധിച്ച അഭിപ്രായങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടെ, കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല കാര്യങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ പാർട്ടി നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച ആരംഭിച്ചു. പാർട്ടിയുടെ എല്ലാ നിയമസഭാംഗങ്ങൾ, എംപിമാർ, മന്ത്രിമാർ,…
Read Moreഓണം അവധിക്ക് വേഗത്തിൽ വീട്ടിലെത്താം; ട്രെയിൻ ടിക്കറ്റ് ബുക്കിങ് ജൂലൈ 2ന് ആരംഭിക്കും
ബെംഗളൂരു : ഓണത്തിന് രണ്ട് മാസം ശേഷിക്കെ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് 2ന് ആരംഭിക്കും. സെപ്റ്റംബർ 5നാണ് തിരുവോണം. 1 മുതൽ 4 വരെയുള്ള ദിവസങ്ങളിലാണ് തിരക്ക് സാധ്യത കണക്കാക്കുന്നത്. 60 ദിവസം മുന്നേയാണ് ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴി ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുക. വാരാന്ത്യ സ്പെഷലായി അനുവദിച്ച ബയ്യപ്പനഹള്ളി ടെർമിനൽ–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന്റെ (06555 /06556) സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. ഓണത്തിന് നാട്ടിലേയ്ക്ക് പോകുന്നവർക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച രാത്രി 10ന്…
Read Moreശക്തമായ കാറ്റിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്
ബെംഗളൂരു : പെജാവർ ഗ്രാമത്തിൽ കെഞ്ചറിൽ പ്രീ-പ്രൈമറി സ്കൂളിൻ്റെ മേൽക്കൂര തകർന്നുവീണ് ഒരു കുട്ടിക്ക് പരിക്ക്. യു.കെ.ജി വിഭാഗത്തിലെ വിദ്യാർഥി ഷോണിത്തിനാണ് പരിക്ക്. ടൈലുകൾ തെറിച്ചു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിദ്യാർഥികൾ ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിയോടിയതിനാൾ വലിയ അപകടം ഒഴിവായി. സ്കൂളിൽ എൽ.കെ.ജി, യു.കെ.ജി വിഭാഗങ്ങളിലായി ആകെ 22 കുട്ടികളാണ് ഉണ്ടായിരുന്നത്. ക്ലാസ് എടുത്ത് കൊണ്ടിരിക്കുമ്പോൾ ശക്തമായ കാറ്റിൽ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. വിദ്യാർത്ഥികളുടെ സമയോചിത ഇടപെടലിനെ തുടർന്നാണ് വലിയ അപകടം ഒഴിവായതെന്ന് അധ്യാപകർ പറഞ്ഞു.
Read Moreതെലങ്കാന മരുന്ന് ഫാക്ടറിയിലെ സ്ഫോടനം; 44 മരണം
തെലങ്കാന :തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 44 തൊഴിലാളികൾക്ക് ദാരുണാന്ത്യം. സിഗച്ചി ഫാർമ കമ്പനിയിലാണ് സ്ഫോടനം നടന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കമ്പനിക്ക് നിർദേശം നൽകി. ഇതൊരു ഇടക്കാല ആശ്വാസ തുക മാത്രമാണെന്നും, കൂടുതൽ സഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ഫോടനം നടന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക കണക്ക്. ഇന്നലെ പുലർച്ചെയായിരുന്നു ഹൈദരാബാദ് പഷാമൈലാരത്തെ സിഗച്ചി കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് വലിയ സ്ഫോടനം ഉണ്ടായത്.രാത്രി നടത്തിയ തിരച്ചിലിലാണ്…
Read Moreനവജാതശിശുവിനെ സഞ്ചിയിലാക്കി റോഡരികിൽ ഉപേക്ഷിച്ചു; രക്ഷകരായി നാട്ടുകാർ
ബെംഗളൂരു : ബാഗൽകോട്ട് ജില്ലയിലെ വീരാപുർ പുനരധിവാസ കേന്ദ്രത്തിന് സമീപം നവജാതശിശുവിനെ സഞ്ചിയിലാക്കി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. സഞ്ചിയിൽ നിന്ന് കരച്ചിൽ കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് മണിക്കൂർ മാത്രം പ്രായമുള്ള ചോര കുഞ്ഞിനെ കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിൽ ശ്വാസമെടുക്കാൻ പ്രയാസപ്പെടുകയായിരുന്നു പെൺകുഞ്ഞ്. ഓടിയെത്തിയ ആളുകളിലെ സ്ത്രീകൾ കുഞ്ഞിന് പരിചരണം നൽകി. നാട്ടുകാർ വിവരം നൽകിയതിന് പിന്നാലെ ജില്ല ശിശുസംരക്ഷണ യൂനിറ്റിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുഞ്ഞിനെ ഉടൻ ജില്ല ആശുപത്രിയിലേക്ക് മാറ്റി. അതെസമയം കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും, നൽകേണ്ട എല്ലാ വൈദ്യസഹായം ലഭ്യമാക്കിയതായും ഡോക്ടർമാർ സ്ഥിരീകരിച്ചു.
Read Moreകർണാടകയിലെ തുമകുരുവിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
ബെംഗളുരു: തുമകുരു ജില്ലയിലെ കുനിഗലിനടുത്തുള്ള ബൈപാസിൽ 13 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ വാഹനാപകടത്തിൽ മരിച്ചതായി പോലീസ് പറഞ്ഞു. കാർ ഒരു മിനി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സീബെ ഗൗഡ (50), ഭാര്യ ശോഭ (45), മകൾ ദുംബിശ്രീ (23), മകൻ ഭാനുകിരൺ (13) എന്നിവരാണ് മരിച്ചത. പോലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. കുനിഗലിന്റെ പ്രാന്തപ്രദേശത്തുള്ള ബിഡാനഗെരെയ്ക്ക് സമീപമുള്ള ഹോസ്റ്റലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ഭാനുകിരണിനെ വിടാൻ കുടുംബം പോകുമ്പോഴായിരുന്നു അപകടം. വൺ…
Read More