റിസർവേഷൻ ചാർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിൽ സുപ്രധാന മാറ്റവുമായി റെയിൽവേ

ന്യൂഡൽഹി: ജൂലൈ 1 മുതൽ ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയ്യാറാക്കുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. നിലവിൽ, വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്ന ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് തയ്യാറാക്കി പുറത്തിറക്കുകയാണ് ചെയ്യുന്നത്. യാത്രക്കാർക്ക് കൂടുതൽ വ്യക്തത നൽകാനും ട്രെയിൻ ടിക്കറ്റുകൾ സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിൽ ബദൽ യാത്രാ ക്രമീകരണങ്ങൾ നടത്താനുള്ള സമയം നൽകാനും ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. റെയിൽവേ മന്ത്രിയും ഈ നിർദ്ദേശത്തോട് യോജിച്ചു, തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഘട്ടം ഘട്ടമായി…

Read More

കണ്ണിൽ മുളക് പൊടി എറിഞ്ഞു, മരക്കമ്പ് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു ; കാമുകൻ്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന കേസിൽ ഭാര്യ പിടിയിൽ

ബെംഗളൂരു : ഭ​ർ​ത്താ​വി​ൻ്റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് കാ​മു​ക​ൻ്റെ സ​ഹാ​യ​ത്തോ​ടെ കൊ​ല​പ്പെ​ടു​ത്തിയ സംഭവം ഭാര്യ അറസ്റ്റിൽ. തു​മ​കൂ​രു ജി​ല്ല​യി​ലെ ക​ട​ഷെ​ട്ടി ഹ​ള്ളി​യി​ൽ യു​വ​തി ശ​ങ്ക​ര​മൂ​ർ​ത്തി​ (50) മ​രി​ച്ച​ത്. ഭാ​ര്യ സു​മം​ഗ​ല​, കാ​മു​ക​ൻ നാ​ഗ​രാ​ജു​ എന്നിവർ ചേ​ർ​ന്നാ​ണ് കൃ​ത്യം ചെ​യ്ത​തത്. ജൂ​ൺ 24 നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഹോ​സ്റ്റ​ലി​ൽ പാ​ച​ക​ക്കാ​രി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന സു​മം​ഗ​ല ക​ര​ഡ​ലു നാ​ഗ​രാ​ജു​ എന്ന ആളുമായി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഭർത്താവ് ശ​ങ്ക​ര​മൂ​ർ​ത്തി ഇരുവരുടെയും ബ​ന്ധ​ത്തി​ന് ത​ട​സ്സ​മാ​യ​പ്പോ​ൾ രണ്ട് പേരുംചേ​ർ​ന്ന് ശങ്കരമൂർത്തിയെ കൊ​ല്ലാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. കൊ​ല​പാ​ത​ക ദിവസം രാത്രി ഇരുവരും ചേർന്ന് ശ​ങ്ക​ര​മൂ​ർ​ത്തി​യു​ടെ…

Read More

സ്ത്രീധന പീഡനത്തെ തുടർന്ന് വധു ആത്മഹത്യ ചെയ്തു; വിവാഹസമയത്ത് നൽകിയത് വോൾവോ കാറും 800 ഗ്രാം സ്വർണ്ണവും

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 27കാരി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ഇത് സംഭവിച്ചതെന്ന് റിപ്പോർട്ടുണ്ട്. മരിച്ച റിധന്യ, വസ്ത്ര കമ്പനി നടത്തുന്ന അണ്ണാദുരൈയുടെ മകളായിരുന്നു. ഈ വർഷം ഏപ്രിലിൽ 28 കാരനായ കവിൻ കുമാറിനെ അവർ വിവാഹം കഴിച്ചു. 100 പവൻ (800 ഗ്രാം) സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന ഒരു വോൾവോ കാറും സ്ത്രീധനമായി നൽകിയായിരുന്നു വിവാഹം. ഞായറാഴ്ച മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങി. വഴിയിൽ, കാർ…

Read More

വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട സാനിറ്ററി പാഡുകൾ കൂട്ടിയിട്ട് കത്തിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : കർണാടക ഗവൺമെന്റിൻ്റെ ശുചി പദ്ധതി പ്രകാരം കൗമാരക്കാരായ വിദ്യാർഥിനികൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട സാനിറ്ററി പാഡുകൾ കത്തിച്ച നിലയിൽ കണ്ടെത്തി. കലബുറഗി നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഫർഹതാബാദ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാനിറ്ററി പാഡുകൾ കണ്ടെത്തിയത്. ഹൈസ്കൂൾ, കോളജ് വിദ്യാർഥിനികൾക്കായി വിതരണം ചെയ്യുന്നതിനായി പാസായ ആയിരക്കണക്കിന് ഉപയോഗിക്കാത്ത പാഡുകളാണ് ഗോഡൗണിൽ സൂക്ഷിച്ച് വെച്ചത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് വിതരണം ചെയ്യുന്നതിന് പകരം കത്തിച്ച് കളഞ്ഞത്. കത്തിക്കരിഞ്ഞ നിലയിൽ പാഡ് കൂട്ടിയിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ…

Read More

മന്ത്രവാദത്തിന് വേണ്ടി വളർത്തുനായയെ കൊലപ്പെടുത്തി യുവതി

ബെംഗളൂരു: മന്ത്രവാദത്തിന് വേണ്ടി വളർത്തുനായയെ കൊലപ്പെടുത്തി യുവതി. ഈയാഴ്ച ആദ്യമാണ് താന്ത്രിക മന്ത്രവാദത്തിന് വേണ്ടി യുവതി നായയെ കൊലപ്പെടുത്തിയ സംഭവം പുറത്തറിഞ്ഞത്. പശ്ചിമബംഗാളിൽ നിന്നുള്ള ത്രിപാർണ പായകാണ് കേസിലെ പ്രതി. ബെംഗളൂരുവി​െൽ മഹാദേവപുരയിൽ കെട്ടിയിട്ട നായയെ ഇവർ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. പിന്നീട് നായയുടെ ജഡം തുണിയിൽ പൊതിഞ്ഞ് ഫ്ലാറ്റിൽ സൂക്ഷിച്ചു. ഇവിടെ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് നായയെ കൊന്നവിവരം പുറത്ത് വന്നത്. നാട്ടുകാർ ബലംപ്രയോഗിച്ചാണ് യുവതിയുടെ വീടിനുള്ളിലേക്ക് കയറി നായയുടെ ജഡം പുറത്തെത്തിച്ചത്. ഇവിടെ നിന്ന് മറ്റ് രണ്ട് നായകളെ…

Read More

സഹോദരൻ്റെ സംസ്‌കാര ചടങ്ങിന് ചെന്നൈയിൽ നിന്നെത്തി സഹോദരി ; വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദാരുണാന്ത്യം

ബെംഗളൂരു : വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തിക്ക് ദാരുണാന്ത്യം. ദേ​ശീ​യ​പാ​ത 66 ലെ ​പാ​വ​ഞ്ചെ​യ്ക്ക് സ​മീ​പമാണ് സംഭവം. സ്കൂട്ടറിൽ പിതാവിനൊപ്പം സഞ്ചരിച്ച ശ്രു​തി​യാ​ണ് (27) മ​രി​ച്ച​ത്. ശ്രു​തി​യും, പി​താ​വും റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​യ്ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പിതാവ് ഗോ​പാ​ലാ​ചാ​ര്യ​യു​ടെ കാ​ലൊ​ടി​ഞ്ഞ് നിലവിൽ ചി​കി​ത്സ​യി​ലാ​ണ്. സ​ഹോ​ദ​ര​ൻ സു​ജി​ത്തി​ൻ്റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചെ​ന്നൈ​യി​ൽ ​നി​ന്നെ​ത്തി​യ​താ​യി​രു​ന്നു യുവതി. അമിത വേഗതയിൽ അശ്രദ്ധയമായി വാഹനമോടിച്ചതിന് കാർ ഡ്രൈവർ പ്രശാന്തിനെതിരെ പൊലീസ് കേസെടുത്തു. സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​യാ​ണ് ശ്രു​തി.

Read More

റീൽസെടുത്ത് വൈറലാകാൻ ശ്രമം; കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ആലപ്പുഴ : റീൽസ് എടുത്ത് വൈറലാകുന്നതിനായി കുടിവെള്ള ടാങ്കിലിറങ്ങി കുളിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. നാട്ടുകാരാണ് യുവാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ മൂന്ന് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആയിരത്തോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവർ ഇറങ്ങി കുളിച്ചത്.യുവാക്കൾ ടാങ്കിൽ ഇറങ്ങി കുളിച്ചതോടെനിരവധി കുടുംബങ്ങളുടെ കുടിവെള്ളം പ്രതിസന്ധിയിലായി. വൈകീട്ട് മൂന്നര മണിയോടെയാണ് സംഭവം. വാട്ടർ ടാങ്കിന് മുകളിൽ നിന്ന് ആർപ്പ് വിളിയും, വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാർ ഇവരെ ശ്രദ്ധിച്ചത്. പിന്നാലെയാണ് മൂന്ന് യുവാക്കൾ കുളിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഒരാൾ വീഡിയോ ചിത്രീകരിക്കുകയും മറ്റ്…

Read More

തെലങ്കാനയിൽ പ്രമുഖ വാർത്താ അവതാരകയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: ടി.വി വാർത്താ അവതാരകയെ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ വാർത്താ അവതാരക സ്വെഛ വൊട്ടാർക്കറാണ് മരിച്ചത്. ചിക്കട് പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊലീസ് ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന പരിപാടി, രാഷ്ട്രീയ പരിപാടികൾ എന്നിവയുടെ അവതാരകയായി ശ്രദ്ധ നേടിയ മാധ്യമ പ്രവർത്തക‍യാണ് സ്വെഛ.

Read More

കർണാടകയിൽ കടുവകൾ ചത്ത സംഭവം; വിഷം നൽകിയ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ എം.എം ഹിൽസിൽ കടുവകൾ ചത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പെൺകടുവയും നാല് കുട്ടികളുമാണ് ചത്തത്. പശുവിനെ കൊന്ന ദേഷ്യത്തിന് മാദുരാജു എന്നയാൾ കടുവയെ വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പശുവിന്റെ മാംസത്തിൽ വിഷംവെച്ച് ഇയാൾ കടുവകളെ കൊല്ലുകയായിരുന്നു. ഇയാൾക്ക് സഹായം നൽകിയ നാഗരാജു എന്നയാളിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. നേരത്തെ മലായി മഹാദേശ്വര വന്യജീവി സങ്കേതത്തിൽ അമ്മയും നാല് കുഞ്ഞുങ്ങളുമുൾപ്പെടെ അഞ്ച് കടുവകൾ ചത്ത സംഭവം അന്വേഷിക്കാൻ കേന്ദ്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചിരുന്നു. സംഭവത്തിൽ വനംവകുപ്പിന്റെ ഉന്നതതല അന്വേഷണവും…

Read More

കടുവയും, കുഞ്ഞുങ്ങളും ചത്ത സംഭവം; പശുവി​ൻ്റെ ജഡം തിന്നതിനെ തുടർന്നെന്ന് റിപ്പോർട്ട്

ബെംഗളൂരു : ചാ​മ​രാ​ജ​ന​ഗ​റി​ൽ ക​ടു​വ​യും നാ​ല് കു​ഞ്ഞു​ങ്ങ​ളും ചത്ത സംഭവത്തിൽ കാരണം പ​ശു​വിൻ്റെ ​ ജഡത്തിൽ നിന്നേറ്റ വി​ഷ​ബാ​ധ​യെ​ന്ന് റി​പ്പോ​ർ​ട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നാണ് ഈ കാര്യം വ്യക്തമായതെന്ന് ചാ​മ​രാ​ജ​ന​ഗ​ർ സ​ർ​ക്കി​ൾ വ​നം ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ടി. ​ഹി​രാ​ലാ​ൽ പ​റ​ഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ക​ടു​വ​ക​ളു​ടെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളും സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​ക്കാ​യി ലാ​ബി​ലേ​ക്ക് അ​യ​ച്ചു. പ​കു​തി ഭക്ഷിച്ച പ​ശു​വി​ൻ്റെ സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. ഏത് വിഷമാണ് ഉള്ളിൽ പ്രവേശിച്ചത് എ​ത്ര വി​ഷം ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ലഭിക്കണം. ക​ടു​വ​ക്ക് ഏ​ക​ദേ​ശം 10…

Read More
Click Here to Follow Us