വിമാനത്താവളത്തിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരത്തു നിന്ന് ചൊവ്വാഴ്ച വൈകീട്ട് ഷാര്‍ജയിലേക്കു പോകുന്ന എയര്‍ അറേബ്യ വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു.

എബി കൊളക്കോട്ട് ജേക്കബ് എന്നയാളുടെ ഇടതുകാലിനാണ് നായയുടെ കടിയേറ്റത്. ഇതോടെ, ചികിത്സതേടിയ യാത്രക്കാരന്‍ യാത്ര റദ്ദാക്കി.

ടെര്‍മിനിലിനുള്ളിലേക്കു കടക്കുന്നതിന് ലഗേജുള്‍പ്പെട്ട സാധനങ്ങളുമായി ട്രോളികള്‍ നിരത്തിയിരിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് നായ ആക്രമിച്ചതെന്ന് യാത്രക്കാരന്‍ പറഞ്ഞു.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെത്തി നായയെ സ്ഥലത്തുനിന്നു തുരത്തി. നായയുടെ പല്ലുകൊണ്ടുള്ള നിസ്സാര മുറിവാണ് ഉണ്ടായതെങ്കിലും വിമാനത്താവളത്തിലെ ഡോക്ടറെത്തി മുറിവു പരിശോധിച്ചു.

ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.

ഇതേത്തുടര്‍ന്ന് വിമാനത്താവളത്തിലെ ആംബുലന്‍സില്‍ ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലെത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts