തെലങ്കാന മരുന്ന് ഫാക്ടറിയിലെ സ്ഫോടനം; 44 മരണം

തെലങ്കാന :തെലങ്കാനയിൽ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 44 തൊഴിലാളികൾക്ക് ദാരുണാന്ത്യം.

സിഗച്ചി ഫാർമ കമ്പനിയിലാണ് സ്ഫോടനം നടന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി കമ്പനിക്ക് നിർദേശം നൽകി.

ഇതൊരു ഇടക്കാല ആശ്വാസ തുക മാത്രമാണെന്നും, കൂടുതൽ സഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

സ്ഫോടനം നടന്ന സമയത്ത് 143 തൊഴിലാളികളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക കണക്ക്.

ഇന്നലെ പുലർച്ചെയായിരുന്നു ഹൈദരാബാദ് പഷാമൈലാരത്തെ സിഗച്ചി കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് വലിയ സ്ഫോടനം ഉണ്ടായത്.രാത്രി നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ലഭിച്ചത്.

മൃതദേഹങ്ങളൾ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. ഗുരുതരപരിക്കോടെ ഇരുപതിലേറെ ആളുകൾ ചികിത്സയിലാണ്. അതെസമയം അപകടത്തിൽ സർക്കാർ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
[masterslider id="10"]

Related posts