ചിട്ടി കമ്പനി നടത്തി കോടികളുമായി മുങ്ങിയ സംഭവം; മലയാളി ദമ്പതിമാരെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്, ആശങ്കയിൽ നിക്ഷേപകർ

ബെംഗളൂരു : ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി നിരവധി പേരിൽ നിന്നായി 100 കോടി രൂപയുമായി മുങ്ങിയ മലയാളിദമ്പതിമാരെപ്പറ്റി ഇനിയും ഒരു വിവരവും ലഭിക്കാതെ പൊലീസ്. രാമമൂർത്തിനഗർ പോലീസിനാണ് കേസിൻ്റെ അന്വേഷണച്ചുമതല. ബെംഗളൂരു രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫിനാൻസ് നടത്തിവന്ന ആലപ്പുഴ രാമങ്കരി സ്വദേശി എ.വി. ടോമി, ഭാര്യ ഷൈനി ടോമി എന്നിവരാണ് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയത്. ഇവർ എങ്ങോട്ടാണ് കടന്ന് കളഞ്ഞതെന്നോ, എവിടെയാണ് നിലവിൽ ഉള്ളതെന്നോ ഇതുവരെയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ചമുതലാണ് ഇരുവരെയും കാണാതായത്. വീടും,…

Read More

തെരുവ്നായ പേടിയിൽ ഭ​ട്ക​ൽ പ​ട്ട​ണം ; മൂ​ന്നു ദി​വ​സ​ത്തി​ൽ കടിയേറ്റത് 15 പേ​ർ​ക്ക്

ബെംഗളൂരു : ഉത്തര കന്നട ജില്ലയിലെ ഭ​ട്ക​ൽ ടൗ​ണി​ൽ തെരുവ് നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ. ക​ഴി​ഞ്ഞ 70 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തെ​രു​വ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 15 ല​ധി​കം പേർക്കാണ് പരിക്ക് പറ്റിയത്. താ​മ​സ സ്ഥ​ല​ങ്ങ​ൾ, കടകൾ എന്നിവിടങ്ങളിലായി നടന്ന് പോകുന്ന ആളുകളെയാണ് നായകൾ ഇത്തരത്തിൽ ആക്രമിക്കുന്നത്. ക​ടി​യേ​റ്റവരിൽ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​ണ് ഇ​ര​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​രി​ക്കേ​റ്റ​വ​ർ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സയിലാണ്. ചികിത്സയുടെ ഭാഗമായി ​റാ​ബി​സ് വാ​ക്സി​നേ​ഷ​നും ന​ൽ​കി കഴിഞ്ഞു. തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാഹചര്യത്തിൽ നാട്ടുകാർ പ​രാ​തി​ നൽകിയിരുന്നതായും എന്നാൽ ന​ഗ​ര​സ​ഭ​ക​ൾ ഇത് അ​വ​ഗ​ണി​ച്ചതായും ജനങ്ങൾ…

Read More

‘ബെംഗളൂരു ടു കേരളം’ പതിവ് ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാക്കനി; ഓണയാത്ര ആശങ്കയിൽ

ബെംഗളൂരു : ഓണത്തിന് വേഗത്തിൽ നാട്ടിലെത്താൻ മിതമായ നിരക്കിൽ ടിക്കറ്റ് തേടിയുള്ള ഓട്ടത്തിലാണ് ബെംഗളുരു മലയാളികൾ. സെപ്റ്റംബർ അഞ്ചിനാണ് തിരുവോണം. മുന്നേയുള്ള 3,4 ദിവസങ്ങളിൽ കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ച് നിമിഷ നേരത്തിനുള്ളിൽ തന്നെ തീർന്നു. നിലവിലെ ടിക്കറ്റ് ഒഴിവ് **************************** കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസിൽ ഉത്രാടദിനത്തിൽ (4ന്) സ്ലീപ്പറിൽ 125, തേഡ് എസിയിൽ 69, സെക്കൻഡ് എസിയിൽ 35, മൈസൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിലെ സ്ലീപ്പറിൽ 65, ത്രി ടയർ എസിയിൽ 37, മലബാറിലേയ്ക്ക് സേലം വഴിയുള്ള യശ്വന്തപുര–കണ്ണൂർ എക്സ്പ്രസിലെ സ്ലീപ്പറിൽ…

Read More

ടോമിയും, ഷൈനിയും വാഗ്‌ദാനം ചെയ്‌തത് ഉയർന്ന പലിശ; മുതലെടുത്ത് ചിട്ടിയിലെ 20 വർഷത്തെ വിശ്വാസം, ആശങ്കയോടെ നിക്ഷേപകർ

ബെംഗളൂരു : 100 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പരാതിയിൽ തട്ടിപ്പ് കാർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. രാമമൂർത്തിനഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് നടത്തിയിരുന്ന ടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവർക്കെതിരെയാണ് കേസ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് ഇവർ കോടികൾ പലരിൽ നിന്നായി വാങ്ങിയത്. പണം പിരിച്ചത് കൂടുതലും മലയാളി അസോസിയേഷനുകളും ആരാധനാലയങ്ങളും കേന്ദ്രീകരിച്ചായിരുന്നു. 20 വർഷമായി ബെംഗളൂരു ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമിയും ഷൈനിയും രാമമൂർത്തിനഗറിലാണു താമസം. ആദ്യം അഞ്ച് ലക്ഷം വരെയുള്ള…

Read More

ഇനി എവിടേയ്ക്കും സഞ്ചരിക്കാം : വൻ ഗതാഗത ഹബ്ബാകാൻ മജസ്റ്റിക്ക്

ബെംഗളൂരു : മജസ്റ്റിക് ബസ് ടെർമിനൽ മൾട്ടിമോഡൽ ഗതാഗത ഹബ്ബാക്കി തീർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കർണാടക ആർടിസി. ബസ് ടെർമിനൽ, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയെ 40 ഏക്കറിൽ ബന്ധിപ്പിച്ചായിരിക്കും ഹബ് നിർമാണ പ്രവൃത്തികൾ ആരംഭിക്കുക. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് ഹബ്ബ് നിർമ്മിക്കുക. നിർമിക്കാൻ ഉദ്ദേശിക്കുന്ന ഹബ്ബിൻ്റെ വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്വകാര്യ ഏജൻസിയെ നിയമിച്ചു. നിരവധി യാത്രക്കാർ വിവിധ ആവശ്യങ്ങൾക്കായി വന്നു പോകുന്നിടം എന്നിരിക്കെ, മെട്രോ സംവിധാനം കൂടെ വന്നതിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷത്തിലേറേയായി. വ്യത്യസ്‌ത…

Read More

ബെംഗളൂരു മെട്രോ യെലോ ലൈൻ ; ആവശ്യത്തിന് ട്രെയിനുകളില്ല, ഇനിയും കാത്തിരിക്കണം

ബെംഗളൂരു : മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലെ (യെലോ ലൈൻ) സർവീസ് പൂർത്തിയാക്കാൻ സമയമെടുക്കും. 2025 മാർച്ച് മാസം വരെയെങ്കിലും പദ്ധതി പൂർത്തീകരണത്തിനായി സമയമെടുക്കും. പാത നിർമ്മാണം പൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണം. പൂർണമായി സർവീസ് നടത്തണമെങ്കിൽ 15 ട്രെയിനുകളാണ് വേണ്ടത്. അടുത്ത മാസം ഒരു ട്രെയിൻ കൂടി ലഭിക്കുന്നതോടെ യെലോ ലൈനിൽ 4 ട്രെയിനുകൾ സർവീസിന് സജ്ജമാകും. നിർമ്മാണം പൂർണമായി ഇന്ത്യയിൽ നിർമിച്ച തരത്തിലാണ്. ഓഗസ്റ്റ് അവസാനവാരം 5 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് നടത്താൻ ബിഎംആർസി പദ്ധതിയിടുന്നുണ്ട്. 19.15 കിലോമീറ്റർ പാതയിൽ…

Read More

ബി.ജെ.പി എം.എൽ.സിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ.എ.എസ് അസോസിയേഷൻ

ബെംഗളൂരു: ബി.ജെ.പി എം.എൽ.സി രവികുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് കർണാടക ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പരാതി നൽകി. ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെതിരായ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ടാണ് കത്ത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഓഫീസറുടെ ആത്മാഭിമാനത്തിന് നേരയുള്ള ആക്രമണമാണ് എം.എൽ.സി നടത്തിയത്. ഇയാൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. എം.എൽ.സി പരസ്യമായി മാപ്പ് പറയുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, സിദ്ധരാമയ്യ ഉൾപ്പെട്ട സംഭവങ്ങളിൽ ഐ.എ.എസ് അസോസിയേഷന്റെ മൗനത്തെ വിമർശിച്ച് കർണാടക ബി.ജെ.പി പ്രസിഡന്റ്‍ വിജയേന്ദ്ര…

Read More

നോൺ എസി ബസ് സർവീസ് തുടങ്ങുന്നു ; വിമാനത്താവള യാത്ര എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും

ബെംഗളൂരു : കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ചെലവ് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരവുമായി ബിഎംടിസിയുടെ നോൺ എസി ബസ് സർവീസ്. സർവീസ് ആഗസ്റ്റ് 4ന് ആരംഭിക്കും. റൂട്ട് നമ്പർ 293 എപി ബസ് ശിവാജിനഗറിൽ നിന്ന് ഹെന്നൂർ, കന്നൂർ, ബാഗലൂർ, ബേഗൂർ വഴി വിമാനത്താവളത്തിലെത്തിചേരും. രാവിലെ 7.05, 7.50, 9, 11, വൈകിട്ട് 3.10, 3.25, 4.25, രാത്രി 7.20, 7.50. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രാവിലെ 5.20, 6, 7.05, 8.40, 9, 10.10, 11.20, 1.30, 2.05, വൈകിട്ട് 5,…

Read More

കുടിച്ച അതേ ക്ലാസിൽ കാപ്പി വീണ്ടും ചോദിച്ചു; നിരസിച്ച ജീവനക്കാരന് യുവാക്കളുടെ മർദനം

ബെംഗളൂരു : കോഫി ഷോപ്പിൽ ജീവനക്കാരന് നാലംഗസംഘത്തിൻ്റെ ക്രൂരമർദനം. ശേഷാദ്രിപുരത്തെ നമ്മ ഫിൽറ്റർ കോഫിക്കടയിലാണ് സംഭവം. നാല് പേർ ഒരുമിച്ച് കടയിലെത്തി ജീവ​ന​ക്കാരനോട് ഓരോ കപ്പ് കാപ്പി വീതം ചോദിച്ചു. കാപ്പി കുടിച്ചതിന് ശേഷം കുടിച്ച അതേ ക്ലാസിനകത്തേയ്ക്ക് അൽപ്പം കാപ്പി കൂടി ഒഴിച്ചു നൽകാൻ നാലംഗസംഘം ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ തരാൻ കഴിയില്ലെന്നും പകരം ഒരു കാപ്പി കൂടി വാങ്ങിയാൽ മതിയെന്നും ജീവനക്കാർ മറുപടി നൽകി. ഇതിൽ പ്രകോപിതരായ ചെറുപ്പക്കാർ ജീവനക്കാരനെ മർദിച്ചു. പിന്നാലെ അസഭ്യവർഷവും നടത്തി. ജീവനക്കാര ൻ്റെ തലയിലും വയറ്റിലും…

Read More

ദൂത്‌സാഗർ വെള്ളച്ചാട്ടം : സഞ്ചാരികളുടെ തിരക്കും അപകട സാധ്യതയും കണക്കിലെടുത്ത് റെയിൽ പാളത്തിൽ പ്രവേശനം നിരോധിച്ച് റെയിൽവേ

ബെംഗളൂരു : കർണാടക – ഗോവ അതിർത്തിയിലെ ദൂത്‌സാഗർ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ റെയിൽ പാളത്തിൽ പ്രവേശനം നിരോധിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. വിലക്ക് ലംഘിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി 21 പേർക്കെതിരെ കഴിഞ്ഞ ദിവസം റെയിൽവേ സുരക്ഷാസേന കേസെടുത്തു. ഹുബ്ബള്ളി–മഡ്ഗാവ് പാതയിലെ കാസിൽറോക്ക് സ്റ്റേഷനു സമീപത്താണ് ദൂത്‌സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. യാത്രക്കാർ പാളത്തിലൂടെ നടന്ന് വെള്ളച്ചാട്ടം കാണുകയും, പിന്നാലെ അപകടം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രവേശന വിലക്ക് . ദൂത്‌സാഗർ ഹാൾട്ട് സ്റ്റേഷനിൽ യാത്രക്കാർ ഇറങ്ങുന്നത് ഒഴിവാക്കാൻ നേരത്തെ…

Read More
Click Here to Follow Us