മന്ത്രിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് 

ബെംഗളൂരു: രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സിനിമാ താരങ്ങളുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്ന കേസുകൾ അടുത്തകാലത്തായി വർധിക്കുന്നു. ഇപ്പോഴിതാ, വിദ്യാഭ്യാസ-സാക്ഷരതയും ഷിമോഗ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ മധു ബംഗാരപ്പയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറന്നതായി ഷിമോഗയിലെ സിഐഎൻ പോലീസ് സ്‌റ്റേഷനിൽ പരാതിയുണ്ട്. സംസ്ഥാന കെ.പി.സി.സി പിന്നാക്ക വിഭാഗ വകുപ്പ് സംസ്ഥാന കോ-ഓർഡിനേറ്റർ ജെ.ഡി.മഞ്ചുനാഥാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ശ്രീ മധു ബംഗാരപ്പ ജി സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ മന്ത്രി” എന്ന പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് തുറന്നിട്ടുണ്ട്.…

Read More

ഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലെത്തി ഇന്ത്യൻ യുവതി 

ജയ്പൂർ: പബ്ജി കളിക്കിടെ പ്രണയത്തി ലായ യുവാവിനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നു യുവതി ഇന്ത്യയിലെത്തിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ്‌ ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാനായി രാജസ്ഥാനിൽ നിന്നും സ്ത്രീ പാക്കിസ്ഥാനിലെത്തിയതായി പോലീസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ അ‍ഞ്ജു (34) എന്ന യുവതിയാണു പാക്കിസ്ഥാനിലെ തന്റെ സുഹൃത്തായ 29കാരൻ നസ്റുള്ളയെ കാണാൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എത്തിയത്. പാക്കിസ്ഥാനിലെത്തിയ അഞ്ജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവരുടെ രേഖകൾ ശരിയാണെന്നു കണ്ടെത്തിയതോടെ യാത്രയ്ക്കുള്ള അനുമതി നൽകി. പാക്കിസ്ഥാനിലെ അപ്പർ ദിർ ജില്ലയിലാണു നിലവിൽ അഞ്ജുവുള്ളത്. മാസങ്ങൾക്കു മുമ്പാണ് അഞ്ജുവും…

Read More

ഉമ്മൻ ചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ല… തുറന്ന് പറഞ്ഞ് വിനായകൻ 

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ നടൻ വിനായകനെ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്തു. നടന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. ചോദ്യം ചെയ്തതിൽ താൻ ഫെയ്സ് ബുക്ക് ലൈവ് ചെയ്ത കാര്യം സമ്മതിച്ചതായി വിനായകൻ പറഞ്ഞു. എന്നാൽ ഇത് ഉമ്മൻചാണ്ടിയെ അവഹേളിക്കാൻ ആയിരുന്നില്ല പ്രകോപനം കൊണ്ടാണെന്നും മൊഴി നൽകി. തന്റെ വീട് ആക്രമിച്ചെന്ന പരാതി വിനായകൻ പോലീസിനെ അറിയിച്ചു. തനിക്കെതിരെ കേസെടുക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ കുടുംബം അറിയിച്ചതിനു പിന്നാലെയാണ് തീരുമാനമെന്നും വിനായകൻ പറഞ്ഞു. കലൂരിലെ വീട്ടിലായിരുന്നു…

Read More

ഫേസ്ബുക്ക് നിരോധനത്തിനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: ഫേസ്ബുക്കിന് മുന്നറിയിപ്പുമായി കർണാടക ഹൈക്കോടതി. ഇന്ത്യയിലെ ഫേസ്ബുക്കിന്റെ പ്രവർത്തനം നിർത്തലാക്കാൻ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഹെക്കോടതി മുന്നറിയിപ്പ് നൽകി. സൗദി അറേബ്യയിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ പൗരനുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ കർണാടക പോലീസിനോട് ഫേസ്ബുക്ക് നിസ്സഹകരണം കാണിച്ചതിന് പിന്നാലെയാണ് മുന്നറിയിപ്പ്. ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരന്റെ ഭാര്യ കവിത നൽകിയ ഹർജി പരിഗണിക്കവെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ ബെഞ്ചാണ് ഫേസ്ബുക്കിന് മുന്നറിയിപ്പ് നൽകിയത്. കേസിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ വിവരം അറിയിക്കാനും കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. കൃത്യമായ അന്വേഷണം നടത്തി പൂർണമായ റിപ്പോർട്ട് സമർപ്പിക്കാൻ…

Read More

ബിജെപി കർണാടകയിൽ വൻ വിജയം നേടും, കാർട്ടൂണുമായി അനിൽ ആന്റണി

ന്യൂഡൽഹി: കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം സുനിശ്ചിതമെന്ന് കാണിച്ചുള്ള കാർട്ടൂണുമായി അനില്‍ കെ ആന്റണി. സമൂഹ മാദ്ധ്യമങ്ങളില്‍ വ്യത്യസ്തമായു കാര്‍ട്ടൂണ്‍ പങ്കുവെച്ച്‌ കൊണ്ടാണ് അനില്‍ കെ ആന്റണി ബിജെപിയുടെ വിജയം പ്രവചിച്ചത്. മോദി- രാഹുല്‍ ക്രിക്കറ്റ് മത്സരത്തില്‍ മോദി സിക്‌സര്‍ അടിക്കുന്നതാണ് ചിത്രം. താമര വീണ്ടും വിരിയും എന്ന് കാണികള്‍ പറയുന്നതും ചിത്രത്തില്‍ കാണാന്‍ സാധിക്കും. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് നിരവധി തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നുണ്ടെന്നും അതിന് അര്‍ത്ഥം…

Read More

മെറ്റയിൽ പിരിച്ചുവിടൽ ആരംഭിച്ചു, 10000 പേർക്ക് ജോലി നഷ്ടമാവും

വാഷിംഗ്ടൺ: ഫേസ്ബുക്കിൽ നേരത്തെ പ്രഖ്യാപിച്ച കൂട്ടപ്പിരിച്ചുവിടൽ നടപ്പാക്കി തുടങ്ങി. പതിനായിരം പേർക്കാണ് ജോലി നഷ്ടമാവുക. രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. മാർച്ചിലാണ് മാർക്ക് സക്കർബർഗ് ഇത് പ്രഖ്യാപിച്ചത്. ബിസിനസ് അന്തരീക്ഷം മോശമായെന്നായിരുന്നു സക്കർബർഗ് പറഞ്ഞത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റാളേഷൻ എന്നിവയിലെ ടെക്‌നിക്കൽ റോളിൽ ഉള്ളവർക്കാണ് കൂടുതൽ ജോലി നഷ്ടമായിരിക്കുന്നത്. തുടക്കത്തിൽ നാലായിരം പേരെയാണ് പുറത്താക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഗ്രാഫിക്‌സ് പ്രോഗ്രാമിംഗ്, ഗെയിം പ്ലേ എന്നീ റോളുകളിൽ ഉള്ളവർക്കും ജോലി നഷ്ടമാകും.അതേസമയം പുറത്താക്കപ്പെട്ട ജീവനക്കാരുടെ ഇന്റേണൽ മെമ്മോ വഴിയാണ് അക്കാര്യം മെറ്റത്. എച്ച് ആർ ഹെഡ്…

Read More

വോട്ടെണ്ണലിന് 2 ദിവസത്തെ ഇടവേള വേണോയെന്ന് നടൻ ഉപേന്ദ്ര, നടനെ ട്രോളി സോഷ്യൽ മീഡിയ

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടെണ്ണലിന് രണ്ട് ദിവസം ആവശ്യമുണ്ടോയെന്ന ചോദ്യവുമായി നടനും പ്രജാകീയ നേതാവുമായ ഉപേന്ദ്ര. ഫേസ്‌ബുക്കില്‍ ഉപേന്ദ്രയുടെ ചോദ്യത്തിന് പലരും രസകരമായി മറുപടി നല്‍കിയതോടെ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി. കര്‍ണാടകയില്‍ മെയ് 10ന് ഒറ്റ ഘട്ടമായാണ് 224 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. മെയ് 13 നാണ് ഫലം പ്രഖ്യാപിക്കുക. വോട്ടെടുപ്പും ഫലവും തമ്മില്‍ രണ്ട് ദിവസത്തെ ഇടവേളയുണ്ട്. ഉപേന്ദ്രയുടെ ചോദ്യത്തിന് നെറ്റിസണ്‍സ് വ്യത്യസ്തമായ മറുപടികള്‍ നല്‍കി. ഇത് പുതിയ കാര്യമല്ല, പോളിംഗ് ബൂത്തില്‍ തന്നെ വോട്ടെണ്ണല്‍…

Read More

ട്വിറ്റർ പാതയിലേക്ക് ഫേസ്ബുക്ക് എന്ന് സൂചന

സന്‍ഫ്രാന്‍സിസ്ക്കോ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ജീവനക്കാരെ വലിയതോതിൽ പിരിച്ചുവിടാൻ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഞായറാഴ്ച ഇത് റിപ്പോര്‍ട്ട് ചെയ്തത്.  പിരിച്ചുവിടല്‍ പ്രഖ്യാപനം വരുന്ന ബുധനാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മെറ്റ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വിസമ്മതിച്ചു. കഴിഞ്ഞ പാദ റിപ്പോര്‍ട്ടില്‍ തിരച്ചടി നേരിട്ടതോടെ മെറ്റയ്ക്ക് ഓഹരി വിപണിയില്‍ നിന്നും ഏതാണ്ട് 67 ബില്ല്യണ്‍ ഡോളറാണ് നഷ്ടമായത്. ഈ വര്‍ഷം മാത്രം അര ട്രില്ല്യണ്‍ ഡോളറിന്‍റെ മൂല്യ നഷ്ടമാണ് മെറ്റ നേരിടുന്നത്. ആഗോള സാമ്പത്തിക രംഗത്തെ തിരിച്ചടികളാണ് തങ്ങളെ ബാധിച്ചത് എന്നാണ്…

Read More

ഒളിവിൽ കഴിഞ്ഞ പ്രതിയെ കുടുക്കി ഫേസ്ബുക്ക് സെൽഫി

ബെംഗളൂരു: ജാമ്യത്തിലിറങ്ങി 5 വർഷത്തിലേറെ ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി ഫെയ്സ്ബുക്കിൽ സെൽഫി പോസ്റ്റ് ചെയ്തതോടെ മൈസൂരു പോലീസിന്റെ പിടിയിലായി. 2014 മാർച്ച് 25ന് റിട്ട. ബാങ്ക് മാനേജരായ ഉദയ് രാജ് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ 7 പ്രതികളിൽ ഒരാൾ ആണ്  മധുസൂദൻ. ഉദയ് രാജ് സിങ്ങിന്റെ ഭാര്യ സുശീലാമ്മയുടെ വജ്രാഭരണം കവരുന്നതിനിടെ കൊലപാതകം  നടത്തിയത് . സ്വകാര്യ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായിരുന്ന മധുസൂദനൻ എംബിഎ ബിരുദധാരിയാണ്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം പോലീസിന്റെ ശ്രദ്ധയിൽപെട്ടതാണ് ഇയാൾ പിടിയിലാവാൻ കാരണം.

Read More

ബിജെപി എംഎൽസിയെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു : അടുത്തിടെ ബിജെപി എംഎൽസി ഡിഎസ് അരുണിനെ ഫെയ്‌സ്ബുക്കിൽ അപരനാമം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് ബെലഗാവി ജില്ലയിൽ നിന്നുള്ള 31 കാരനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ഗോകാക്ക് സ്വദേശി ശ്രീകാന്ത് എന്നയാളാണ് അറസ്റ്റിലായത്. മുസ്താക് അലിയുടെ ഓമനപ്പേരിൽ ശ്രീകാന്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു: “നിങ്ങളുടെ തലയിൽ ഒരു ഹിന്ദു പ്രവർത്തകൻ മാത്രമേ മരിച്ചിട്ടുള്ളൂ, പക്ഷേ ഞങ്ങളുടെ ലക്ഷ്യം ഹിന്ദു സ്ത്രീകളെയും കുട്ടികളെയും കൊല്ലുക എന്നതാണ്.” ശിവമോഗ ജില്ലയിൽ ബജറംഗ്ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫെബ്രുവരി 23 ന്…

Read More
Click Here to Follow Us