ആദ്യ രാഷ്ട്രീയ പ്രവേശനം പാളി, പുതിയ രാഷ്ട്രീയ പാർട്ടിയുമായി വീണ്ടും സൂപ്പർ താരം ഉപേന്ദ്ര.

ബെംഗളൂരു: കന്നഡ സൂപ്പർ താരം ഉപേന്ദ്ര വീണ്ടും രാഷ്ട്രീയപ്പാർട്ടി രൂപവത്കരിച്ചു. ഉത്തമ പ്രജകീയ പാർട്ടി (യു.പി.പി.) എന്ന പേരിലുള്ള പാർട്ടിയിൽ ആർക്കും ചേരാമെന്നും ഇതിനകം പതിനായിരത്തോളം പേർ അപേക്ഷ നൽകിയിട്ടുണ്ടെന്നും ഉപേന്ദ്ര പറഞ്ഞു.

50-ാം ജന്മവാർഷികത്തോടനുബന്ധിച്ച് കതിരുഗുപ്പെയിലെ വസതിയിൽ നടന്ന ചടങ്ങിലായിരുന്നു പാർട്ടി രൂപവത്കരിച്ചതായി പ്രഖ്യാപിച്ചത്. കഴിഞ്ഞവർഷം ഒക്ടോബറിൽ കർണാടക പ്രജ്ഞാവന്ത ജനതപക്ഷ (കെ.പി.ജെ.പി.) എന്ന പാർട്ടി രൂപവത്കരിച്ചിരുന്നെങ്കിലും നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുയർന്നതിനെ തുടർന്ന് പിരിച്ചുവിടുകയായിരുന്നു.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

കഴിഞ്ഞതവണ പാർട്ടി രൂപവത്കരിച്ചപ്പോളുണ്ടായ അനുഭവങ്ങളിൽനിന്ന് പാഠം പഠിച്ചാണ് പുതിയ പാർട്ടിയുണ്ടാക്കിയതെന്നും സുതാര്യത, സത്യസന്ധത, ഉത്തരവാദിത്വം എന്നിവയാണ് പാർട്ടിയുടെ മുഖമുദ്രയെന്നും ഉപേന്ദ്ര പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി ജനങ്ങൾ നയിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക : കാശുവേണ്ട ആശയങ്ങള്‍ തരൂ;പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് റിയല്‍ സ്റ്റാര്‍ ഉപേന്ദ്ര,മുന്‍ എ ബി.വി.പി.ക്കാരന്റെ രംഗപ്രവേശം ചങ്കിടിപ്പ് കൂട്ടുന്നത്‌ ബി.ജെ.പിക്ക്.

വായിക്കുക : ഉപേന്ദ്രയുടെ പാർട്ടിക്ക് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

വായിക്കുക : താന്‍ കൂടി ചേര്‍ന്ന് മുന്നോട്ട് കൊണ്ടുവന്ന പാര്‍ട്ടിയില്‍ നിന്നും നാല് മാസത്തിനു ശേഷം സ്വയം പുറത്ത് പോയി കന്നഡ സൂപ്പര്‍ സ്റ്റാര്‍ ഉപേന്ദ്ര;പുതിയ പാര്‍ട്ടി രൂപീകരിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
[masterslider id="10"]

Related posts