മൈസൂരു പിടിക്കാൻ കച്ചകെട്ടിയൊരുങ്ങി ബിജെപി യും കോൺഗ്രസും

ബെംഗളൂരു: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കി സംസ്ഥാനത്തെ പ്രധാന പാർട്ടികൾ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രത്യേകിച്ച് പഴയ മൈസൂരു മേഖലയിലും ജെ ഡി എസും ബി ജെ പിയും വലിയ പ്രധാന്യമാണ് നൽകുന്നത്. തമിഴ് വോട്ടർമാർ ആധിപത്യം പുലർത്തുന്ന ഈ മേഖലയിൽ ജെ ഡി എസിനാണ് പരമ്പരാഗതമായി മുൻതൂക്കം. അതുപൊളിക്കാനായി കഴിഞ്ഞ കുറേ വർഷങ്ങളായി ബി ജെ പിയും കോൺഗ്രസും വലിയ പ്രചരണ പരിപാടികളാണ് നടത്തിയത്. ഇത്തവണ ആ ശ്രമങ്ങൾ ശക്തമാണ്.

Read More

കോൺഗ്രസ്‌ 114 സീറ്റ് വരെ നേടും, ബിജെപി 75 ൽ ഒതുങ്ങും, സർവ്വേ റിപ്പോർട്ട്‌

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ പ്രതീക്ഷകൾ വാനോളം ഉയർത്തി സർവ്വേ ഫലം. ഇത്തവണ സംസ്ഥാനത്ത് അധികാരം നേടാൻ സാധിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനത്ത് ബി ജെ പി കനത്ത തിരിച്ചടി നേടുമെന്നും സർവ്വേ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പിൽ 108 മുതൽ 114 സീറ്റുകൾ ആവശ്യമാണ്. കർണാടകയിലെ ഐപിഎസ്‌എസ് ടീമുമായി സഹകരിച്ച് ഹൈദരാബാദിലെ എസ്‌എസ്‌എസ് ഗ്രൂപ്പ് ആണ് സർവ്വേ നടത്തിയത്. നവംബർ 20 മുതൽ ജനുവരി 15 വരെ നടത്തിയ സർവ്വേയിൽ ബി ജെ പിക്ക് 75 വരെ സീറ്റാണ് പ്രവചിക്കുന്നത്.…

Read More

കർണാടകയിൽ ജെഡിഎസ് സർക്കാർ രൂപീകരിക്കും ; കുമാരസ്വാമി 

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ജെ ഡി(എസ്) അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി  എച്ച്‌ഡി കുമാരസ്വാമി. നിയമസഭ തിരഞ്ഞെടുപ്പിൽ ജെ ഡി എസിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്. അധികാരത്തിലെത്തിയാൽ കർഷകരെ സഹായിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടി നടത്തുന്ന പഞ്ചരത്‌ന യാത്ര കലബുറഗി ജില്ലയിലെ അലന്ദയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ ഡി എസ് സർക്കാർ അധികാരത്തിലെത്തുന്നതോടെ കർഷകർക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. കർഷകരുടെ 25,000 കോടി വായ്പ എഴുതിത്തള്ളാൻ ഞാൻ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ…

Read More

മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: കർണാടകയിൽ ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോലാർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. ഡി. കെ ശിവകുമാറുമായുള്ള പോരിനിടെയാണ് കോലാറിലെ റാലിയിൽ സിദ്ധരാമയ്യയുടെ പ്രഖ്യാപനം. 2018 ലെ തെരെഞ്ഞെടുപ്പിൽ താൻ വിജയിച്ച സീറ്റായ ബദാമിയിൽ മത്സരിക്കാനുള്ള സാധ്യത നേരത്തെ തന്നെ സിദ്ധരാമയ്യ തള്ളിയിരുന്നു. കോൺഗ്രസ്‌ ഇതുവരെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടിട്ടില്ല.

Read More

സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതി നെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സുമലത 

ബെംഗളൂരു: ബിജെപിയിലേക്കില്ലെന്ന് മണ്ഡ്യയിലെ സ്വതന്ത്ര എംപി സുമലത അംബരീഷ്. അടുത്തിടെ മണ്ഡ്യയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പോസ്റ്ററില്‍ സുമലതയുടെ ചിത്രവുമുണ്ടായിരുന്നു. ഇതോടെ സുമലത ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി നേതാവ് രംഗത്തെത്തിയത്. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്ന് സുമലത അംബരീഷ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്‍റെ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത വിജയിച്ചത്. ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. സുമലതയുടെ അടുത്ത അനുയായി സച്ചിദാനന്ദ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിനാല്‍ സുമലതയും വൈകാതെ ബി.ജെ.പിയില്‍ എത്തുമെന്ന പ്രചാരണമുണ്ടായിരുന്നു. സച്ചിദാനന്ദ…

Read More

അയോദ്ധ്യ മോഡലിൽ രാമക്ഷേത്രമെന്ന് ബിജെപി മന്ത്രി

ബെംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടവും വെല്ലുവിളികളും ശക്തമാകുകയാണ്. സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ രാമക്ഷേത്രത്തെച്ചൊല്ലിയും ലൗ ജിഹാദിനെച്ചൊല്ലിയുമാണ് ഇപ്പോള്‍ പോര് രൂക്ഷമാകുന്നത്. ജെ ഡി എസിന്‍റെ സിറ്റിംഗ് സീറ്റായ രാമനഗരയില്‍ അയോധ്യ മോഡലില്‍ രാമക്ഷേത്രം പണിയുമെന്ന് കര്‍ണാടക മന്ത്രി അശ്വഥ് നാരായണന്‍ പ്രഖ്യാപിച്ചതാണ് ഏറ്റവും ഒടുവിലത്തെ വിഷയം . ഇതിനിടെ മംഗളുരുവില്‍ തീവ്രഹിന്ദു സംഘടനകള്‍ ലൗ ജിഹാദില്‍ നിന്ന് ഹിന്ദു പെണ്‍കുട്ടികളെ രക്ഷിക്കാനെന്ന പേരില്‍ ഹെല്‍പ് ലൈന്‍’ തുടങ്ങിയതും പോര് രൂക്ഷമാക്കിയിട്ടുണ്ട്. ബി…

Read More

ബിജെപി സർക്കാരിന് മാത്രമേ ലവ് ജിഹാദ് അവസാനിപ്പിക്കാൻ നിയമം കൊണ്ടു വരാൻ സാധിക്കൂ ; കർണാടക ബിജെപി പ്രസിഡന്റ്‌ 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാറിന്റെ ഭരണപരാജയം മറച്ചുവെക്കാന്‍ ‘ലൗ ജിഹാദ്’ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍. അടിസ്ഥാന സൗകര്യവികസനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാന്‍ ലൗ ജിഹാദിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടത്. ബി.ജെ.പി സര്‍ക്കാറിന് മാത്രമേ ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. മംഗളൂരുവില്‍ പാര്‍ട്ടിയുടെ ‘ബൂത്ത് വിജയ് അഭിയാന്‍’പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോഡ്, അഴുക്കുചാല്‍ പോലുള്ള ചെറിയ വിഷയങ്ങള്‍ ജനങ്ങളോട് സംസാരിക്കരുത്. പാര്‍ട്ടിയുടെ മംഗളൂരു സൗത്ത് നിയോജകമണ്ഡലം എം.എല്‍.എ വേദവ്യാസ്…

Read More

അമിത് ഷായെ വെല്ലുവിളിച്ച് കുമാരസ്വാമി

ബെംഗളൂരു: ബി ജെ പിയുടെ പതനത്തിന് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പോടെ തുടക്കം കുറിക്കുമെന്ന് ജെ ഡി എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌ ഡി കുമാരസ്വാമി. ഇന്ത്യയിലുടനീളം 800 എം എല്‍ എമാരെയും എംപിമാരെയും ബി ജെ പി ഇതുവരെ വേട്ടയാടിയെന്നും അദ്ദേഹം ആരോപിച്ചു. തിങ്കളാഴ്ച പഞ്ചരത്ന യാത്രയ്ക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ ബി ജെ പിയെ പരാജയപ്പെടുത്താന്‍ ജെ ഡി എസ് പ്രതിജ്ഞാബദ്ധമാണ്. അമിത് ഷായെപ്പോലുള്ള ബി ജെ പി നേതാക്കള്‍ തങ്ങളുടെ അധാര്‍മിക രാഷ്ട്രീയം ഉത്തരേന്ത്യയില്‍ മാത്രം…

Read More

കർണാടകയിൽ കോൺഗ്രസ്‌ ഭരണം വരും, മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കും ; ഡി. കെ ശിവകുമാർ

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ. ഞാൻ മുഖ്യമന്ത്രി ആകും എന്നല്ല, എ.ഐ.സി.സി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണ് അക്കാര്യം തീരുമാനിക്കേണ്ടത്. അവരുടെ തീരുമാനം അത് പോലെയായിരിക്കും കാര്യങ്ങൾ -ശിവകുമാർ പറഞ്ഞു. ഹുബ്ബള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കർണാടകയിൽ നാലു മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. കർണാടക കോൺഗ്രസിൽ ഡി.കെ. ശിവകുമാറും പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും തമ്മിൽ അധികാരവടംവലി നിലവിൽ രൂക്ഷമാണ്.

Read More

കർണാടക ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം ; അമിത് ഷാ

ബെംഗളൂരു: ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടമാണ് കര്‍ണാടക സംസ്ഥാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിനെ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി നേരിടുമെന്ന അഭ്യൂഹങ്ങളെ അമിത് ഷാ തള്ളി. തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഒറ്റക്ക് തന്നെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ദക്ഷിണേന്ത്യയില്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുകയെന്നത് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിജ്ഞയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read More
Click Here to Follow Us