സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതി നെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സുമലത 

ബെംഗളൂരു: ബിജെപിയിലേക്കില്ലെന്ന് മണ്ഡ്യയിലെ സ്വതന്ത്ര എംപി സുമലത അംബരീഷ്. അടുത്തിടെ മണ്ഡ്യയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പോസ്റ്ററില്‍ സുമലതയുടെ ചിത്രവുമുണ്ടായിരുന്നു.

ഇതോടെ സുമലത ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി നേതാവ് രംഗത്തെത്തിയത്.

ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നില്ലെന്ന് സുമലത അംബരീഷ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്‍റെ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത വിജയിച്ചത്. ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു

സുമലതയുടെ അടുത്ത അനുയായി സച്ചിദാനന്ദ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിനാല്‍ സുമലതയും വൈകാതെ ബി.ജെ.പിയില്‍ എത്തുമെന്ന പ്രചാരണമുണ്ടായിരുന്നു. സച്ചിദാനന്ദ ബിജെപിയില്‍ ചേര്‍ന്നതിനെ താനും ആ പാര്‍ട്ടിയിലേക്ക് പോകുമെന്ന തരത്തില്‍ വ്യാഖ്യാനിക്കേണ്ടെന്ന് സുമലത പറഞ്ഞു.

ഭാവിപരിപാടി തീരുമാനിക്കാന്‍ അനുയായികളുടെ പ്രതികരണം തേടിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുന്നതിനെക്കുറിച്ച്‌ ഇപ്പോള്‍ ആലോചിക്കുന്നില്ല. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കാനുള്ള ശക്തി നല്‍കാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നും സുമലത പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
[masterslider id="10"]

Related posts