തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു, 7 പേർക്ക് പരിക്ക് 

ബെംഗളൂരു: കർണാടകയിൽ നിന്നെത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്.

പാലാ-പൊൻകുന്നം റോഡിൽ പൂവരണി ചരളയിൽ ഞായറാഴ്ച പുലർച്ച അഞ്ചിനായിരുന്നു അപകടം. 

ശബരിമലക്ക് പോകുകയായിരുന്ന കർണാടക സ്വദേശികളായ 13 പേർ വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.തീർഥാടകർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് പാലായിലേക്ക് പോവുകയായിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്.

  ബെഞ്ചമിൻ നെതന്യാഹു മരിച്ചു? വാർത്തകളിൽ ഇസ്രായേൽ പ്രതികരണം

തുടർന്ന് റോഡിലെ സൈഡിലെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. കാർ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. പാലായിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സേനയുടെ വാഹനത്തിൽ പാലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ബിടെക് വിദ്യാർത്ഥി ഹോസ്റ്റലിന്റെ ഒൻപതാം നിലയിൽ നിന്ന് വീണ് മരിച്ചു; ദുരൂഹത ആരോപിച്ച് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us