ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭാ വികസനത്തിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കെ.എസ്.ഈശ്വരപ്പ, രമേശ് ജാർക്കിഹോളി തുടങ്ങിയവർ ‘അസംതൃപ്തരായ’ ബിജെപിക്കാരെ ഒപ്പം നിർത്തി തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് സംസ്ഥാന ഘടക നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ മേധാവിത്വം നിലനിർത്തുന്നതിന് ഒപ്പം ജെഡി(എസ്)ന്റെയും പരമ്പരാഗത ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ ചുവടുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. തിരഞ്ഞെടുപ്പ് മെയ് മാസത്തിൽ നടക്കുമെന്ന് സൂചന. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ അമിത് ഷാ അധ്യക്ഷത വഹിച്ചു. കർണാടക മുഖ്യമന്ത്രി…
Read MoreTag: election
പുതിയ തന്ത്രങ്ങളുമായി അമിത് ഷാ കർണാടകയിലേക്ക്
ബെംഗളൂരു: കർണാടകയിൽ അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് നിലവിൽ ബി ജെ പി. പാർട്ടി മുൻ അധ്യക്ഷൻ കൂടിയായ അമിത് ഷാ നേരിട്ടാണ് ബി ജെ പിക്ക് വേണ്ടി കർണാടകയിൽ തന്ത്രങ്ങൾ മെനയുന്നത്. 150 സീറ്റുകളാണ് ഇക്കുറി ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഭരണ വിരുദ്ധത മറികടക്കുന്നതോടൊപ്പം തന്നെ വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികളാണ് ബി ജെ പി ഒരുക്കുന്നത്. അതിനിടെ ജെ ഡി എസ് കോട്ടയായ മൈസൂരു ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും ബി ജെ പി ആരംഭിച്ചു. പഴയ മൈസൂരു…
Read Moreഹിമാചൽ പിടിച്ച തന്ത്രം കർണാടകയിലും പയറ്റാൻ ഒരുങ്ങി കോൺഗ്രസ്
ബെംഗളൂരു: ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ അടുത്തിടെ നടന്നപ്പോള്‍ ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇതേ തന്ത്രം കർണാടകയിലും പ്രയോഗിക്കാൻ ഒരുങ്ങുകയാണ് കർണാടക കോൺഗ്രസ്. ബിജെപി അധികാരത്തിലുണ്ടായിരുന്ന ഹിമാചലില്‍ ഭരണ വിരുദ്ധ വികാരം മുതല്‍ പലകാരണങ്ങളാണ് കോണ്‍ഗ്രസിന് അനുകൂല ഘടകമായി മാറിയിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനമാണ് പഴയ പെന്‍ഷന്‍ സ്കീം പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം. ഇതിലൂടെ വലിയൊരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇപ്പോഴിതാ ഇതേ തന്ത്രവുമായി കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനും ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
Read Moreബിജെപി ബന്ധം ഉപേക്ഷിച്ചു, പുതിയ പാർട്ടിയുമായി ജനാർദ്ദന റെഡ്ഢി
ബെംഗളൂരു: മുന്‍ കര്‍ണാടക മന്ത്രിയും ഖനന ഭീമനുമായ ജി. ജനാര്‍ദ്ദന റെഡ്ഢി ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘കല്യാണ രാജ്യ പ്രഗതി പക്ഷ’ എന്നാണ് പാര്‍ട്ടിയുടെ പേര്. അനധികൃത ഖനനക്കേസില്‍ പ്രതിയായ നേതാവ് ബി.ജെ.പിയുമായി രണ്ട് ദശകങ്ങളായുള്ള ബന്ധം അവസാനിപ്പിച്ചാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ബെള്ളാരി ജില്ലക്ക് പുറത്തു നിന്ന് വീണ്ടും മത്സരരംഗത്തെത്തുമെന്ന് പ്രഖ്യാപിച്ച ജനാര്‍ദ്ദന റെഡ്ഢി 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോപ്പല ജില്ലയിലെ ഗംഗാവതിയില്‍ നിന്ന് മത്സരിക്കമെന്നും പ്രഖ്യാപിച്ചു. ബി.ജെ.പി നേതാക്കന്‍മാര്‍ പറയുന്നതു പോലെയല്ല, ഞാന്‍ ഇപ്പോള്‍ പാര്‍ട്ടി…
Read Moreകോവിഡിനെ മറയാക്കി തിരഞ്ഞെടുപ്പു നേരത്തെയാക്കാൻ ബിജെപി ശ്രമിക്കുന്നു; ഡി. കെ ശിവകുമാർ
ബെംഗളൂരു: കൊവിഡ്-19 കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ബി ജെ പി സർക്കാർ നീക്കം നടത്തുന്നുണ്ടെന്ന ആരോപണവുമായി കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാർ. അനൗദ്യോഗിക വിവരം അനുസരിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് (നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള) ഫോൺ കോളിനെ തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ഉന്നത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്, ഡികെ ശിവകുമാർ പറഞ്ഞു. സർക്കാർ എടുപിടിയെന്ന തരത്തിൽ ചില കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്. സംവരണം നൽകുന്നതുൾപ്പെടെയുള്ള…
Read Moreകർണാടക നിയമസഭ തെരഞ്ഞെടുപ്പ്: കുമാരസ്വാമി ചന്നപട്ടണയിൽ, മകൻ രാമനഗരയിൽ നിന്ന്
ബെംഗളൂരു: തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയുള്ള കർണാടകയിലെ പാർട്ടികൾ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു. ജനതാദൾ (സെക്യുലർ) നേതാവ് എച്ച്.ഡി.കുമാരസ്വാമി ചന്നപട്ടണയിൽനിന്നും മകനും നടനുമായ നിഖിൽ കുമാരസ്വാമി രാമനഗര മണ്ഡലത്തിൽ നിന്നും ജനവിധി തേടും. കുമാരസ്വാമിയുടെ ഭാര്യയുമായും രാമനഗര മണ്ഡലം എം.എൽ.എ അനിത കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ മകൻ മത്സരരംഗത്തുണ്ടാവില്ലെന്ന് കുമാരസ്വാമി കഴിഞ്ഞ ജൂലൈയിൽ പറഞ്ഞിരുന്നു.2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ശക്തികേന്ദ്രമായ മണ്ഡ്യയിൽനിന്ന് നിഖിൽ പരാജയപ്പെട്ടിരുന്നു. ബി.ജെ.പി പിന്തുണയുള്ള സ്വതന്ത്ര സുമലത അംബരീഷിനോടായിരുന്നു പരാജയം. ജെ.ഡി.എസ് കുടുംബരാഷ്ട്രീയം പയറ്റുകയാണെന്ന് ബി.ജെ.പി ശക്തമായ വിമർശനമുന്നയിക്കാറുണ്ട്. ജെ.ഡി.എസ് പരമോന്നത…
Read Moreഗുജറാത്ത് ആവേശം പകരും, കർണാടകയും ബിജെപി പിടിക്കും ; ബൊമ്മെ
ബെംഗളൂരു : ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ റെക്കോർഡ് വിജയം അടുത്ത വർഷം നടക്കാൻ പോകുന്ന കർണാടക തിരഞ്ഞെടുപ്പിലും നല്ല രീതിയിൽ സ്വാധീനം ചെലുത്തുമെന്ന് കർണാടക മുഖ്യമന്ത്രിയും ബി പി നേതാവുമായ ബസവരാജ് ബൊമ്മൈ. ഈ വിജയം ബി ജെ പി പ്രവർത്തകർക്കും അനുഭാവികൾക്കും വലിയ ആത്മവീര്യം നൽകും. കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിച്ചാൽ ഞങ്ങളുടെ വിജയം ഉറപ്പാണ്, ബൊമ്മൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ ഫലങ്ങളെ അപേക്ഷിച്ച് കൂടുതൽ സീറ്റുകൾ നേടി ഏഴാം തവണയും ബി ജെ പി വൻ വിജയം നേടുമെന്നത് നിലവിലെ ട്രെൻഡുകളിൽ നിന്ന്…
Read Moreവോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് സ്ഥാനാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗുജറാത്ത് :ഇലക്‌ട്രോണിക് വോടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഗുജറാത്തിലെ ഗാന്ധിധാം മണ്ഡലത്തില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാരത് സോളങ്കിയാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എല്ലാവരും നോക്കി നില്‍ക്കെ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. കഴുത്തില്‍ കുരുക്കിട്ട് തൂങ്ങാന്‍ ശ്രമിച്ച സോളങ്കിയെ പ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി അധികാരമുറപ്പിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റില്‍ 152 ലും വ്യക്തമായ ലീഡ് നേടി.
Read Moreതൂക്കുപാലം തകർന്നിട്ടും മോർബി ബിജെപിയെ കൈവിട്ടില്ല
മോർബി: 140 പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ തൂക്കുപാലദുരന്തമുണ്ടായ മോർബി നിയമസഭാ മണ്ഡലവും ബിജെപിയെ കൈവിട്ടില്ല. ബിജെപിയുടെ കാന്തിലാൽ അമൃതിയ ഈ മണ്ഡലം പിടിച്ചു. മോർബി ദുരന്തം ജനവിധിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തൽ നേരത്തേ വന്നിരുന്നെങ്കിലും ഇതിനെ തള്ളിക്കളയുന്നതാണ് ഫലം. ഇതു വരെയുള്ള കണക്കുപ്രകാരം, കാന്തിലാൽ അമൃത 82,525 വോട്ടുകൾക്കാണ് ലീഡ് ചെയ്‌തത്. 43,989 വോട്ടുകൾക്ക് രണ്ടാമതുണ്ട്. എപിഐയുടെ പങ്കജ് കാന്തിലാൽ റസാരിയ 14,108 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തുമുണ്ട്.
Read Moreഭൂപേന്ദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകും, സത്യപ്രതിജ്ഞ തിങ്കളാഴ്ച..
അഹമ്മദാബാദ്∙ ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തകർത്തെറിഞ്ഞ് ശക്തമായ മുന്നേറ്റം നടത്തി ബിജെപി. ബിജെപി 158 സീറ്റിലും കോൺഗ്രസ് 16 സീറ്റിലും എഎപി 5 സീറ്റിലും ലീഡ് ചെയ്യുന്നു. ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു കഴിഞ്ഞു . ഭൂപേദ്ര പട്ടേൽ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചു.
Read More