ഡൽഹി: തൃപുര ജനവിധി രേഖപ്പെടുത്താന്‍ ഇനി കേവലം മൂന്നു ദിവസങ്ങള്‍ മാത്രം. അവസാനവട്ട പ്രചാരണം ശക്തമാക്കുകയാണ് മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും. പ്രചാരണം കൊഴുപ്പിക്കാന്‍ കേന്ദ്ര നേതാക്കളുടെ ഒഴുക്കാണ് തൃപുരയിലേക്ക്. ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ തൃപുരയില്‍ എത്തി. തൃപുരയിലെ ഉനകോട്ടി ജില്ലയിലെ ചാന്ദിപൂര്‍, സെപാഹിജാല ജില്ലയിലെ ബിശ്രാഗഞ്ച് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ അമിത്ഷാ പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രി തൃപുരയില്‍ എത്തുക. നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ബിജെപിയുടെ വിജയം തടയുകയാണ് ലക്ഷ്യം. ആകെയുള്ള 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്…
Read MoreTag: election
ജെഡിഎസിനു തിരിച്ചടി, പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിലേക്ക്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സജീവമാക്കി. പാർട്ടി സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ മറ്റ് പാർട്ടികളിൽ നിന്നുള്ള നേതാക്കൾക്കൊപ്പം എത്തിക്കാനുള്ള ശ്രമവും നടക്കുന്നു. കഴിഞ്ഞ ദിവസം ജെ ഡി എസിൽ നിന്നുള്ള പ്രമുഖ നേതാവാണ് കോൺഗ്രസിൽ ചേർന്നത്. ഹോളനർസിപൂർ ടൗൺ മുനിസിപ്പൽ കൗൺസിൽ മുൻ പ്രസിഡന്റ് എച്ച്.വി പുട്ടരാജു ഉൾപ്പടെയുള്ളവരാണ് ഈ പാർട്ടി വിട്ട് പാളയത്തിലെത്തിയത്. കെ പി സി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ സഹോദരനും ലോക്‌സഭാംഗവുമായ ഡികെ സുരേഷിന്റെ സാന്നിധ്യത്തിലാണ് പുട്ടരാജു ചേർന്നത്. ഹോളനർസിപൂരിൽ വെച്ച് നടന്ന ചടങ്ങിൽ മുൻസിപ്പൽ കൗൺസിൽ അംഗം…
Read Moreത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയാണ് പത്രിക പുറത്തിറക്കുക. ഫെബ്രുവരി 16 നാണ് തിരഞ്ഞെടുപ്പ്. 60 അംഗ സഭയില്‍ 36 സീറ്റുകളാണ് നിലവില്‍ എന്‍ഡിഎയ്ക്കുള്ളത്. സിപിഎമ്മിന് പതിനാലും കോണ്‍ഗ്രസിന് ഒരംഗവുമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ 20 മോഹന വാഗ്ദാനങ്ങളാണ് പാര്‍ട്ടി വോട്ടര്‍മാര്‍ക്കുമുന്നില്‍ നിരത്തിയത്. വർഷങ്ങളായുള്ള സിപിഎം-കോൺഗ്രസ് ബന്ധം ഇപ്പോൾ പരസ്യമായി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം തിപ്ര മോത പാർട്ടിയുടെ ആഗ്രഹം മാത്രമാണെന്നും മണിക് സാഹ പറഞ്ഞു.…
Read Moreവരാനിരിക്കുന്നത് തന്റെ അവസാന തെരഞ്ഞെടുപ്പ് ; സിദ്ധരാമയ്യ
ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിർത്തിയാലും രാഷ്ട്രീയത്തിൽ സജീവമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടക നിയമസഭയുടെ കാലാവധി 2023 മെയ് 24ന് അവസാനിക്കുന്നു. കർണാടകയിലെ ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നാരോപിച്ച് സിദ്ധരാമയ്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. ബി.ജെ.പി സർക്കാരിനെ കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു. വികസനമല്ല ദുർഭരണമാണ് നടക്കുന്നത്. അഴിമതിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടക്കം പങ്കാളികളാണ്. അഴിമതിയെ കുറിച്ചാണ് ഓരോ തെരുവിലും ജനങ്ങൾ…
Read Moreതെരെഞ്ഞെടുപ്പിനുള്ള ഒരുക്കുങ്ങളുമായി ദേവഗൗഡയുടെ മരുമകൾ, ജെഡിഎസിൽ പോര്
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജെ ഡി എസിൽ സീറ്റിനായി വടംവലികൾ ദേവഗൗഡ കുടുംബത്തിൽ നിന്ന് തന്നെ ആരംഭിച്ചു. ദേവഗൗഡയുടെ മൂത്ത മകൻ രേവണ്ണയുടെ ഭാര്യയായ ഭവാനി രേവണ്ണയാണ് സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇതിന് എതിരെ മുൻ മുഖ്യമന്ത്രിയും ദേവഗൗഡയുടെ മറ്റൊരു മകനുമായ കുമാരസ്വാമി പരസ്യമായി രംഗത്തെത്തി. ഹാസൻ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള ആഗ്രഹമാണ് ഭവാനി രേവണ്ണ പ്രകടിപ്പിച്ചത്. എന്നാൽ ആ സീറ്റിലേക്ക് മറ്റൊരു സ്ഥാനാർത്ഥിയെ കണ്ട് വെച്ചിട്ടുണ്ട് എന്നാണ് കുമാരസ്വാമി ഇതിന് മറുപടിയായി പറഞ്ഞത്. സംഭവം പരസ്യപ്രതികരണത്തിലേക്ക് കടന്നതോടെ വിഷയത്തിൽ…
Read Moreജെഡിഎസി നെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ
ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച രാവിലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സംസ്ഥാനത്ത് എത്തിയത്. റോഡ് ഷോയില്‍ പങ്കെടുത്ത അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചു. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും കുടുംബവാഴ്ച രാഷ്‌ട്രീയത്തിനെതിരെ ആഭ്യന്തര മന്ത്രി ആഞ്ഞടിച്ചു. ഗാന്ധി കുടുംബത്തെ ആരതി ഉഴിഞ്ഞുകൊണ്ടിരിക്കലാണ് കോണ്‍ഗ്രസിന്റെ ഏകപ്രവൃത്തി. ജെഡിഎസ് ആണെങ്കില്‍ മുത്തച്ഛനെയും മകനെയും പേരക്കുട്ടികളെയും ഭാര്യമാരെയും പേരക്കിടാങ്ങളുടെ-കുട്ടികളെയും തുടങ്ങി കുടുംബത്തിലെ എല്ലാവരെയും തിരഞ്ഞുപിടിച്ച് മത്സരിപ്പിക്കുന്ന തിരക്കിലാണെന്നും അമിത് ഷാ ആരോപണം ഉയര്‍ത്തി.
Read Moreസർവേകൾ അനുകൂലമായിട്ടും ആശ്വസിക്കാനാകാതെ കോൺഗ്രസ്
ബെംഗളൂരു: വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കർണാടകയിൽ കോൺഗ്രസിന് പ്രതീക്ഷ ഉയർന്നു. പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ എല്ലാം തന്നെ ഇത്തവണ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അധികാരം ഉറപ്പിക്കാൻ ആയിട്ടില്ലെന്ന് കോൺഗ്രസ് കരുതുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായത് കൊണ്ട് മാത്രം ഇത്തവണ ഭരണം പിടിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി കോൺഗ്രസിന് അറിയാം. 2019 ന് സമാനമായ രാഷ്ട്രീയ സാഹചര്യം ഇത്തവണയും ഉണ്ടായേക്കാമെന്നാണ് കോൺഗ്രസ് പേടി . ബി ജെ പിയെ അധികാരത്തിൽ നിന്നും പുറത്ത് നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബദ്ധശത്രുവായ ജെ ഡി എസുമായി കൈകോർക്കുകയും അധികാരം…
Read Moreഅഴിമതിയിൽ മുഖ്യമന്ത്രിയടക്കം പങ്കാളികൾ, സർക്കാരിനെ വിമർശിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ഓരോ പദ്ധതിക്കും 40 ശതമാനം കമീഷൻ ചോദിച്ച് വാങ്ങുന്നവരാണ് മന്ത്രിമാർ. ഗതികെട്ട ജനങ്ങൾ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയില്ലേ എന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബി.ജെ.പി സർക്കാറിനെ കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു. വികസനമല്ല ദുർഭരണമാണ് നടക്കുന്നത്. അഴിമതിയിൽ മുഖ്യമന്ത്രി ബസവരാജബൊമൈ അടക്കം പങ്കാളികളാണ്. അഴിമതിയെ കുറിച്ചാണ് ഓരോ തെരുവിലും ജനങ്ങൾ സംസാരിക്കുന്നത്. ബി.ജെ.പിക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോലാർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവിടത്തെ…
Read Moreകോലാറിൽ വിജയം ഉറപ്പെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കോലാറിൽ തനിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തിയാലും താൻ വിജയിക്കുമെന്ന് മുതിർന്ന നേതാവ് സിദ്ധരാമയ്യ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാഗൽകോട്ടിലെ ബദാമിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സിദ്ധരാമയ്യ, ഇത്തവണ കേലാറിൽനിന്ന് മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക വരുന്നതിന് മുമ്പാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. കഴിഞ്ഞ തവണ മത്സരിച്ച സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരിയിൽ ജെ.ഡി-എസ് നേതാവ് ജി.ടി. ദേവഗൗഡയോട് പരാജയപ്പെട്ടിരുന്നു. ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യയെ തോൽപ്പിക്കാൻ ബി.ജെ.പി ജെ.ഡി-എസിനെ സഹായിച്ചതുപോലെ കോലാറിലും സിദ്ധരാമയ്യയെ തോൽപ്പിക്കാൻ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ആരംഭിച്ചിട്ടുണ്ട്.…
Read Moreഓരോ വോട്ടിനും 6000 രൂപ, വോട്ടിനു പണം വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്
ബെംഗളൂരു: നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടിനും പകരം പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി. നേതാവ്. മുൻമന്ത്രി രമേശ് ജാർക്കിഹോളിയാണ് ഒരു വോട്ടിന് 6000 രൂപ പാർട്ടി നൽകുമെന്ന് വാഗ്ദാനം ചെയ്തത്. ബെളഗാവിയിലെ സുലേബാവി ഗ്രാമത്തിൽ നടത്തിയ റാലിയിലായിരുന്നു വാഗ്ദാനം. ബെളഗാവി റൂറലിലെത്തി എം.എൽ.എ. ലക്ഷ്മി ഹെബ്ബാൽക്കറിനെ വിമർശിക്കവെയാണ് ജാർക്കിഹോളി വിവാദപരാമർശം നടത്തിയത്. ‘മണ്ഡലത്തിലെ വോട്ടർമാർക്ക് ലക്ഷ്മി ഹെബ്ബാൾക്കർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടു. ഇതുവരെ അവർ ആയിരം രൂപ വിലയുള്ള കുക്കർ, മിക്‌സി നൽകിയിട്ടുണ്ട്. ഇനിയും ഉപഹാരങ്ങൾ അവർ നൽകുമായിരിക്കും. അവയെല്ലാം…
Read More