വരാനിരിക്കുന്നത് തന്റെ അവസാന തെരഞ്ഞെടുപ്പ് ; സിദ്ധരാമയ്യ

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ.

മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിർത്തിയാലും രാഷ്ട്രീയത്തിൽ സജീവമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കർണാടക നിയമസഭയുടെ കാലാവധി 2023 മെയ് 24ന് അവസാനിക്കുന്നു.

കർണാടകയിലെ ബി.ജെ.പി സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നാരോപിച്ച് സിദ്ധരാമയ്യ അടുത്തിടെ രംഗത്തെത്തിയിരുന്നു. ബി.ജെ.പി സർക്കാരിനെ കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നു. വികസനമല്ല ദുർഭരണമാണ് നടക്കുന്നത്. അഴിമതിയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടക്കം പങ്കാളികളാണ്. അഴിമതിയെ കുറിച്ചാണ് ഓരോ തെരുവിലും ജനങ്ങൾ സംസാരിക്കുന്നത്. ബി.ജെ.പിക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

കോലാർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവിടത്തെ ജനങ്ങളും നേതാക്കളും ആവശ്യപ്പെടുന്നതായും ഹൈക്കമാന്റിന്റെ അംഗീകാരം ലഭിച്ചാൽ മത്സരിക്കാൻ ഒരുക്കണമെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം കത്തുന്നു; ഈ ദിവസം സംസ്ഥാനം നിശ്ചലമാകും! ബന്ദിന്റെ ഭാഗമായി മാനത്താവളം ഉപരോധിക്കും
[masterslider id="10"]

Related posts