ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; 2 സൈനികർക്ക് വീരമൃത്യു

ഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഒരു ആർമി ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു സൈനികനുമാണ് വീരമൃത്യു വരിച്ചത്. മെൻധാർ സബ് ഡിവിഷനിലെ നാർ ഖാസ് വനമേഖലയിൽ നടന്ന തിരച്ചിലിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ആർഫി ഓഫിസറും സൈനികനും സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശത്ത് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് വിവേക് ഗുപ്ത പറഞ്ഞു. ഭീകരർക്കായിട്ടുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ മലയാളി സൈനികൻ എച്ച്. വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
[masterslider id="10"]

Related posts