കോൺഗ്രസ്‌ 114 സീറ്റ് വരെ നേടും, ബിജെപി 75 ൽ ഒതുങ്ങും, സർവ്വേ റിപ്പോർട്ട്‌

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ പ്രതീക്ഷകൾ വാനോളം ഉയർത്തി സർവ്വേ ഫലം.

ഇത്തവണ സംസ്ഥാനത്ത് അധികാരം നേടാൻ സാധിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനത്ത് ബി ജെ പി കനത്ത തിരിച്ചടി നേടുമെന്നും സർവ്വേ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പിൽ 108 മുതൽ 114 സീറ്റുകൾ ആവശ്യമാണ്.

കർണാടകയിലെ ഐപിഎസ്‌എസ് ടീമുമായി സഹകരിച്ച് ഹൈദരാബാദിലെ എസ്‌എസ്‌എസ് ഗ്രൂപ്പ് ആണ് സർവ്വേ നടത്തിയത്. നവംബർ 20 മുതൽ ജനുവരി 15 വരെ നടത്തിയ സർവ്വേയിൽ ബി ജെ പിക്ക് 75 വരെ സീറ്റാണ് പ്രവചിക്കുന്നത്. ഇക്കുറി കോൺഗ്രസിന്റെ വോട്ട് വിഹിതം ഉയരുമെന്നും സർവ്വേ പറയുന്നു. വോട്ട് വിഹിതം 38.14 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയരും. അതേസമയം ബി ജെ പിയുടെ വോട്ട് ശതമാനം 36.35 ശതമാനത്തിൽ നിന്ന് 2.35% കുറഞ്ഞ് 34 ശതമാനമാകുമെന്നും സർവ്വേ പ്രവചിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts