വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ മലയാളി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ഹജ്ജിന് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശിയെ ബെംഗളൂരുവില്‍ നിന്ന് പോലീസ് പിടികൂടി. മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി ചേന്നന്‍ കുളത്തില്‍ അനീസ് (33) നെയാണ് കൊണ്ടോട്ടി പോലീസ് ബെംഗളൂരുവില്‍ നിന്ന് പിടികൂടിയത്. ഇയാള്‍ നിരവധി ആളുകളെ സമാന രീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുറഞ്ഞ ചിലവില്‍ ഹജ്ജ് വിസ വാഗ്ദാനം ചെയ്ത് 2 ലക്ഷം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.

Read More

പ്രവീൺ നെട്ടാറു കൊലപാതകം, എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: ബിജെപി യുവനേതാവ് പ്രവീണ്‍ നെട്ടാറുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പിച്ചു. ബെംഗളൂരുവിലെ പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പിച്ചിരിക്കുന്നത്. സുള്ള്യ താലൂകിലെ ബെല്ലാരെ ഗ്രാമത്തില്‍ 2022 ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാറു കൊല്ലപ്പെട്ടത്. ആദ്യം ബെല്ലാരെ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു

Read More

ഭാര്യയെയും ഭർത്താവിനെയും കാണാനില്ല, പരാതിയുമായി ഇരുവരുടെയും പങ്കാളികൾ

ബെംഗളൂരു: ഒരേ കെട്ടിടത്തില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന വിവാഹിതരായ യുവാവിനെയും യുവതിയെയും കാണാനില്ലെന്ന പരാതിയുമായി ഇരുവരുടെയും പങ്കാളികള്‍ പോലീസിൽ പരാതി നൽകി. ബെംഗളൂരു മാരുതി നഗറിലെ കെട്ടിടത്തില്‍ താമസിക്കുന്ന നവീദ് (37), സാജിയ (22) എന്നിവരെയാണ് കാണാതായത്. 2022 ഡിസംബര്‍ 9 ന് രാവിലെ മുതല്‍ കാണാതായ ഇരുവരെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലോക്കല്‍ പോലീസിനെ സമീപിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും തുടര്‍ നടപടി ഉണ്ടായില്ലെന്ന് ഇവരുടെ കുടുംബങ്ങള്‍ ആരോപിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച്‌ നവീദിന്‍റെ ഭാര്യയും ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ സാജിയയുടെ ഭര്‍ത്താവും ജ്ഞാനഭാരതി പോലീസില്‍…

Read More

കോൺഗ്രസ്‌ 114 സീറ്റ് വരെ നേടും, ബിജെപി 75 ൽ ഒതുങ്ങും, സർവ്വേ റിപ്പോർട്ട്‌

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകത്തിൽ പ്രതീക്ഷകൾ വാനോളം ഉയർത്തി സർവ്വേ ഫലം. ഇത്തവണ സംസ്ഥാനത്ത് അധികാരം നേടാൻ സാധിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ദക്ഷിണേന്ത്യയിൽ അധികാരമുള്ള ഏക സംസ്ഥാനത്ത് ബി ജെ പി കനത്ത തിരിച്ചടി നേടുമെന്നും സർവ്വേ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പിൽ 108 മുതൽ 114 സീറ്റുകൾ ആവശ്യമാണ്. കർണാടകയിലെ ഐപിഎസ്‌എസ് ടീമുമായി സഹകരിച്ച് ഹൈദരാബാദിലെ എസ്‌എസ്‌എസ് ഗ്രൂപ്പ് ആണ് സർവ്വേ നടത്തിയത്. നവംബർ 20 മുതൽ ജനുവരി 15 വരെ നടത്തിയ സർവ്വേയിൽ ബി ജെ പിക്ക് 75 വരെ സീറ്റാണ് പ്രവചിക്കുന്നത്.…

Read More

ലഹരി വിമുക്ത കേന്ദ്രത്തിൽ യുവാവിന്റെ മരണം, 3 പേർ അറസ്റ്റിൽ.

ബെംഗളൂരു: ലഹരി വിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടതിനെ തുടർന്ന് സ്ഥാപന നടത്തിപ്പുകാരനും ജീവനക്കാരും ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ മൂന്നു പേരും ചേർന്ന് തടി കഷ്ണം കൊണ്ട് യുവാവിനെ തല്ലി ചതച്ചതാണ് മരണ കാരാണമെന്ന് യുവാവിന്റെ സഹോദരൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കെജി ഹള്ളി സ്വദേശി ആരിഫ് അഹമ്മദ് ഖാൻ ആണ് മരിച്ചത്.

Read More

കാട്ടാനെയെ പ്രതിരോധിക്കാൻ തേനീച്ചപ്പെട്ടി

ബെംഗളൂരു: കാട്ടാനകള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നത് തടയാന്‍ പുതിയ പരീക്ഷണവുമായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവും കര്‍ഷകരും രംഗത്ത്.കൃഷിയിടങ്ങളില്‍ വനാതിര്‍ത്തിയോടു ചേര്‍ന്ന ഭാഗത്ത് തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ചാണ് പരീക്ഷണം. പെട്ടികള്‍ തമ്മില്‍ കമ്പികള്‍ കൊണ്ട് ബന്ധിപ്പിച്ച്‌ വേലിയും നിര്‍മിക്കും. കാടിറങ്ങുന്ന ആനകള്‍ ഈ കമ്പികളില്‍ തട്ടുമ്പോള്‍ പെട്ടികള്‍ ഇളകി അവയ്ക്കുള്ളില്‍ നിന്നും തേനീച്ചകള്‍ കൂട്ടത്തോടെ പുറത്തുവരും. തലങ്ങും വിലങ്ങും തേനീച്ചകള്‍ മൂളിപ്പറന്ന് കുത്തുകയും അലോസരമുണ്ടാക്കുകയും ചെയ്യുന്നതോടെ കാട്ടാനകള്‍ പിന്‍തിരിയേണ്ടിവരും. ഒരുപക്ഷേ അനുഭവം അല്പം രൂക്ഷമാണെങ്കില്‍ പിന്നെ ആനകള്‍ ആ ഭാഗത്തേക്കുതന്നെ വരില്ലെന്നാണ് കണക്കുകൂട്ടല്‍. ആസാം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും…

Read More
Click Here to Follow Us