ഭാര്യയെയും ഭർത്താവിനെയും കാണാനില്ല, പരാതിയുമായി ഇരുവരുടെയും പങ്കാളികൾ

ബെംഗളൂരു: ഒരേ കെട്ടിടത്തില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന വിവാഹിതരായ യുവാവിനെയും യുവതിയെയും കാണാനില്ലെന്ന പരാതിയുമായി ഇരുവരുടെയും പങ്കാളികള്‍ പോലീസിൽ പരാതി നൽകി. ബെംഗളൂരു മാരുതി നഗറിലെ കെട്ടിടത്തില്‍ താമസിക്കുന്ന നവീദ് (37), സാജിയ (22) എന്നിവരെയാണ് കാണാതായത്. 2022 ഡിസംബര്‍ 9 ന് രാവിലെ മുതല്‍ കാണാതായ ഇരുവരെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലോക്കല്‍ പോലീസിനെ സമീപിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും തുടര്‍ നടപടി ഉണ്ടായില്ലെന്ന് ഇവരുടെ കുടുംബങ്ങള്‍ ആരോപിച്ചു.

തുടര്‍ന്നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച്‌ നവീദിന്‍റെ ഭാര്യയും ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ സാജിയയുടെ ഭര്‍ത്താവും ജ്ഞാനഭാരതി പോലീസില്‍ പരാതികള്‍ നല്‍കിയത്. സാജിയ തങ്ങളുടെ രണ്ടര വയസുള്ള കുട്ടിയെയും ഒപ്പം കൂട്ടിയതായി ഭര്‍ത്താവ് മുബാറക് പരാതിയില്‍ പറയുന്നു. ഡിസംബര്‍ 9ന് വീട്ടില്‍ നിന്നും കാറെടുത്ത് പോയ തന്‍റെ ഭര്‍ത്താവ് തിരിച്ചെത്തിയിട്ടില്ലെന്നും അന്നേ ദിവസം താഴെയുള്ള വീട്ടില്‍ താമസിക്കുന്ന യുവതിയെയും കാണാനില്ലെന്നും നവീദിന്‍റെ ഭാര്യ സീനത്ത് പറഞ്ഞു.

  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

നവീദിന്‍റെയും സാജിയയുടെയും തിരോധാനം ഒരേ ദിവസമായതിനാല്‍ ഇരുവരും ഒന്നിച്ച്‌ നാടുവിട്ടതായാണ് കുടുംബത്തിന്‍റെ സംശയം. ഇരുവരെയും കാണാതായ ദിവസം രാവിലെ 9.30ന് താന്‍ ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകളെ സ്‌കൂളില്‍ അയയ്‌ക്കാന്‍ പോകുകയാണെന്ന് പറഞ്ഞതായും 10 മണിയോടെ വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആയിരുന്നു എന്നും മുബാറക് പറഞ്ഞു. വീട്ടില്‍ എത്തി പരിശോധിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉണ്ടായിരുന്നതായും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഭാര്യയെ കുറിച്ച്‌ അന്വേഷിച്ചെങ്കിലും വിവരം ഒന്നും ലഭിച്ചില്ലെന്നും മുബാറക് പോലീസിനോട് പറഞ്ഞു.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

കെട്ടിടത്തിന്‍റെ മുകളിലെ നിലയിലായിരുന്നു നവീദും കുടുംബവും താമസിച്ചിരുന്നത്. 12 വര്‍ഷം മുമ്പ് വിവാഹിതനായ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. വെല്‍ഡിങ് ജോലി ചെയ്‌തു വരികയായിരുന്നു നവീദ്.

ഇതേ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്ന യുവതിയാണ് സാജിയ. നേരത്തെ കുടുംബം പരാതിപ്പെട്ടിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്‌തതല്ലാതെ തുടര്‍ നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഇരുവരെയും ഉടന്‍ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കുടുംബം വെസ്റ്റ് ഡിവിഷന്‍ ഡിസിപി ലക്ഷ്‌മണണ്‍ നിംബരാഗിയെ സമീപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts