കന്യാകുമാരി : മയക്കുമരുന്നുമായി മൂന്നു പേര്‍ പിടിയില്‍. എസ്.ടി. മങ്കാട്, മംഗലത്തുവിള സ്വദേശി ശിവരാജന്റെ മകന്‍ ബിബിന്‍, കൊല്ലം,തിരുമുല്ലവരം സ്വദേശി തുളസിയുടെ മകന്‍ അരുണ്‍ തുളസി, തിരുവനന്തപുരം, മച്ചീല്‍ സ്വദേശി അപ്പുനാടാറിന്റെ മകന്‍ ഷാജി എന്നിവരെയാണ് കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഹരി കിരണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വരരാജിന്റെ പ്രത്യേക സംഘമാണ് ഇന്നലെ രാത്രിയില്‍ പ്രതികളെ പിടികൂടിയത്. 2,70,000 രൂപ വില വരുന്ന മയക്കുമരുന്നുകളാണ് സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്. വടശ്ശേരി ബസ്റ്റാന്‍ഡില്‍ മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി പൊലീസിന് ലഭിച്ച…
Read MoreTag: Drugs
ഹാഷിഷ് ഓയിൽ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക്, സിനിമ പ്രവർത്തകൻ പിടിയിൽ
ആലുവ : സിനിമാമേഖലയിലേക്ക് വിതരണം ചെയ്യാന്‍ 25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി ബെംഗളൂരുവില്‍ നിന്നും എത്തിയ യുവാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍വച്ച് എക്‌സൈസിന്റെ പിടിയിലായി. മലയാറ്റൂര്‍ തേക്കിന്‍തോട്ടം പോട്ടശ്ശേരി വീട്ടില്‍ നിതിന്‍ രാജനാണ് പിടിയിലായത്. ഇന്നലെ വൈകിട്ടത്തെ ബെംഗളൂരു -എറണാകുളം ഇന്റര്‍സിറ്റിയിലെത്തിയ ഇയാളെ എറണാകുളം എക്‌സൈസ് കമ്മിഷണര്‍ സ്ക്വാഡാണ് പിടികൂടിയത്. 940 ഗ്രാം ഓയില്‍ ഒന്നരലക്ഷം രൂപയ്ക്കാണ് ഇയാള്‍ ബെംഗളൂരുവില്‍ നിന്ന് വാങ്ങിയത്. ഇവിടെ വില്‍ക്കുമ്പോള്‍ 25 ലക്ഷം രൂപവരെ ലഭിക്കും. സിനിമകളുടെ പ്രൊമോ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇയാള്‍ക്ക് സിനിമാമേഖലയുമായി വലിയ ബന്ധങ്ങളുണ്ടെന്ന്…
Read Moreടെലിഗ്രാം വഴി ലഹരി ബിസിനസ് ; ‘ഇക്കയെ’ അന്വേഷിച്ച് പോലീസ്
കൊച്ചി : സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ച് ലഹരി വില്പനയും കൈമാറ്റവും നടത്തിയ കേസില്‍ അറസ്റ്റിലായ ഐ.ടി വിദഗ്ദ്ധന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത് മലയാളിയെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. ഇക്ക യെന്നാണ് ഇയാള്‍ ലഹരി സംഘങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കൊച്ചി സ്വദേശിയാണെങ്കിലും ഇക്കയെ ഇതുവരെയും പോലീസിന് കണ്ടെത്താനായിട്ടില്ല. ബെംഗളൂരുവിൽ നിന്നും എത്തിക്കുന്ന ലഹരി ഉത്പന്നങ്ങൾ ടെലിഗ്രാം എക്സ് വഴിയാണ് ആളുകളിലേക്ക് ഇയാൾ എത്തിക്കുന്നത്. ടെലിഗ്രാം വഴി ലഹരി ബിസിനസ് നടത്തിയ ചേര്‍ത്തല അരൂര്‍ സ്വദേശി ഹരികൃഷ്ണനെ എക്‌സൈസ് പിടികൂടിയതിനു പിന്നാലെയാണ് ഇക്ക യെന്നയാൾ ഒളിവില്‍പ്പോയതെന്നാണ് പോലീസ് നിഗമനം.…
Read Moreഇൻസ്റ്റാഗ്രാം വഴി ലഹരി ബിസിനസ്, കേന്ദ്രം ബെംഗളൂരുവും , ഗോവയും
ബെംഗളൂരു: ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികളിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്നതായി റിപ്പോർട്ട്. സോഷ്യല്‍ മീഡിയയില്‍ പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നത്. പണം നല്‍കിയാല്‍ പറയുന്ന മേല്‍വിലാസത്തിലേക്ക് ലഹരിമരുന്ന് അയച്ചു നല്‍കുന്ന ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഇതിനായി പ്രത്യേക ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. എല്‍എസ്ഡി , കൊക്കെയ്ന്‍, മെത്ത്, ഹെറോയിന്‍ എന്നിങ്ങനെ ആവശ്യമുള്ള ലഹരിവസ്തുക്കള്‍ ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ ലഭിക്കും. ഈ ഗ്രൂപ്പിൽ അംഗമായ ശേഷം മാത്രമേ ലഹരി വസ്തുക്കൾ ലഭിക്കുകയുള്ളൂ. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ച ശേഷം മാത്രമേ ഈ ഗ്രൂപ്പുകളില്‍…
Read Moreമയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെ പിടിക്കൂടി
കാസർക്കോട് : ബെംഗളൂരുവിൽ നിന്നും കാസർക്കോടേക്ക് മാരക മയക്കുമരുന്നായ എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ വിദ്യാനഗര്‍ ചാലക്കുന്നിലെ ഷകീഫ മന്‍സില്‍ പി.കെ ഷാനിബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ഡിവൈ.എസ്. പി.പി. ബാലകൃഷ്ണന്‍ നായരുടെയും വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി.വി മനോജിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആദ്യം വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നായന്മാര്‍മൂലയില്‍ നിന്നും വന്‍തോതില്‍ എം.ഡി.എം.എയുമായി അബ്ദുല്‍ മുനവ്വര്‍ എന്ന മുന്നയെ അറസ്റ്റുചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനേഷണം ഷാനിബിലേക്ക് എത്തുന്നത്.
Read Moreകഞ്ചാവുമായി യുവാക്കൾ പിടിയിൽ
ബെംഗളൂരു: 102 കിലോ കഞ്ചാവുമായി യുവാക്കൾ പോലീസ് പിടിയിൽ. ചാമരാജനഗർ ഹാന്നൂർ സ്വദേശികളായ ശിവരാജ്, രമേശ്, മഞ്ജുനാഥ്, മൂർത്തി, അഭിലാഷ് എന്നിവരാണ് പോലീസ് പിടിയിലായത്. കോറമംഗലയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. സംഘത്തിന്റെ നേതൃത്വം നൽകുന്നത് രമേശ് ആണ്. ആന്ധ്രയിൽ നിന്നുമാണ് ഇവർ കഞ്ചാവ് കൊണ്ട് വരുന്നത്. കെ ആർ പുരം, ബേഗൂർ റോഡ്, എച്ച് എസ് ആർ ലേഔട്ട് എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇവർക്ക് എതിരെ നേരത്തെ തന്നെ വധശ്രമ കേസ് ഉണ്ട്.
Read Moreബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ലഹരി കടത്ത്
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ലഹരി മരുന്നുകള്‍ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വാഴക്കാല പുറ്റിങ്ങല്‍പ്പറമ്പില്‍ വീട്ടില്‍ അജ്മല്‍, വാഴക്കാല പാപ്പാളി വീട്ടില്‍ സവിന്‍ പാപ്പാളി എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്ന് കടത്തുകയായിരുന്ന അമ്പത് ഗ്രാം എം.ഡി.എം.എ അങ്കമാലിയില്‍ വച്ച് പോലീസ് പിടികൂടിയിരുന്നു. മയക്കുമരുന്ന് കൊണ്ടു വന്ന പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി സ്വദേശി സുധീറിനെ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. സുധീറിന്‍റെ മയക്കുമരുന്ന് കച്ചവടത്തിലെ കൂട്ടാളികളാണ് ഇപ്പോൾ പിടിയിലായ യുവാക്കള്‍. ടൂറിസ്റ്റ് വാഹനങ്ങളിലും മറ്റുമാണ് ലഹരി വസ്തുക്കൾ…
Read Moreഅദൃശ്യനായ ലഹരി ഇടപാടുകാരൻ പോലീസ് വലയിൽ
കൊച്ചി : ലഹരി ഇടപാടിന് പ്രത്യേക ടീം രൂപീകരിച്ച് അദൃശ്യനായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന ബി.ടെക് വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി. ആലപ്പുഴ അരൂര്‍ പള്ളിക്കടവില്‍പറമ്പിൽ വീട്ടില്‍ ഹരികൃഷ്ണന്‍ (24) പോലീസ് പിടിയിലായത്. അഞ്ച് ഗ്രാം എം.ഡി.എം.എ യും ഇയാളിൽ നിന്നും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് ‘നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം’ എന്ന പേരില്‍ സംഘമുണ്ടാക്കിയായിരുന്നു ഇടപാട് നടത്തി പോന്നത്. നേരിട്ട് വില്പനയ്ക്കിറങ്ങാതെ ലഹരിപ്പൊതികള്‍ വഴിയരികിലുള്‍പ്പെടെ സുരക്ഷിതമായി വച്ച് സംഘാംഗങ്ങള്‍ക്ക് ലോക്കേഷന്‍ അയച്ചുനല്‍കിയാണ് ഇടപാട് നടത്തിയിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയായിരുന്നു ആശയവിനിമയം നടത്തിയിരുന്നത്.…
Read Moreലഹരി കടത്ത് നൈജീരിയൻ സ്വദേശി പിടിയിൽ
ബെംഗളൂരു: ഒരുകോടി വിലവരുന്ന മയക്കുമരുന്ന് കണ്ണൂരില്‍ പിടികൂടിയ സംഭവത്തില്‍ അന്താരാഷ്ട്രറാക്കറ്റുകൾക്ക് ബന്ധം. ബെംഗളൂരുവിൽ നിന്നും ഈ കേസുമായി ബന്ധപ്പെട്ട നൈജീരിയൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ഒരാഴ്ച്ചയായി ബെംഗളൂരില്‍ ക്യാമ്പ് ചെയ്യുന്ന പ്രത്യേക അന്വേഷണസംഘമാണ് മയക്കുമരുന്ന് മൊത്തവില്‍പ്പനക്കാരനായ നൈജീരിയന്‍ യുവാവിനെ കസ്റ്റഡിയിലെടുത്തത്. നേരത്തെ അറസ്റ്റിലായ കണ്ണൂര്‍ തെക്കിബസാര്‍ നിസാമിന് അതീവമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം. എ നല്‍കിയത് ഈ നൈജീരിയന്‍ സ്വദേശിയാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് പോലീസ് എത്തിയത്. കസ്റ്റഡിയിലായ നൈജീരിയന്‍ പൗരന്‍ അന്താരാഷ്ട്രമയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിലെ മറ്റൊരു…
Read Moreഹുക്ക ബാറുകളിലെ മയക്കുമരുന്ന് ഉപയോഗികം; മുന്നറിയിപ്പുമായി സർക്കാർ
ബെംഗളൂരു: നഗരത്തിൽ പ്രവർത്തിക്കുന്ന ഹുക്ക ബാറുകളിൽ കഞ്ചാവ് പോലുള്ള നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര വ്യാഴാഴ്ച നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ മാസം സിസിബി പോലീസ് മൂന്ന് നാല് ഹുക്ക ബാറുകൾ റെയ്ഡ് ചെയ്യുകയും പുകവലിക്കാൻ ഉപയോഗിച്ച വസ്തുക്കൾ പിടിച്ചെടുക്കുകയും ഉൽപ്പന്നങ്ങളിൽ നിരോധിത പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ കണക്കനുസരിച്ച്, നഗരത്തിൽ കുറഞ്ഞത് 68 ഹുക്ക ബാറുകളും 49 വിനോദ ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ടെന്നും അവിടുങ്ങളിലായി നിരവധി…
Read More