ഹാഷിഷ് ഓയിൽ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക്, സിനിമ പ്രവർത്തകൻ പിടിയിൽ

ആലുവ : സിനിമാമേഖലയിലേക്ക് വിതരണം ചെയ്യാന്‍ 25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി ബെംഗളൂരുവില്‍ നിന്നും എത്തിയ യുവാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍വച്ച്‌ എക്‌സൈസിന്റെ പിടിയിലായി.

മലയാറ്റൂര്‍ തേക്കിന്‍തോട്ടം പോട്ടശ്ശേരി വീട്ടില്‍ നിതിന്‍ രാജനാണ് പിടിയിലായത്.

ഇന്നലെ വൈകിട്ടത്തെ ബെംഗളൂരു -എറണാകുളം ഇന്റര്‍സിറ്റിയിലെത്തിയ ഇയാളെ എറണാകുളം എക്‌സൈസ് കമ്മിഷണര്‍ സ്ക്വാഡാണ് പിടികൂടിയത്. 940 ഗ്രാം ഓയില്‍ ഒന്നരലക്ഷം രൂപയ്ക്കാണ് ഇയാള്‍ ബെംഗളൂരുവില്‍ നിന്ന് വാങ്ങിയത്. ഇവിടെ വില്‍ക്കുമ്പോള്‍ 25 ലക്ഷം രൂപവരെ ലഭിക്കും. സിനിമകളുടെ പ്രൊമോ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇയാള്‍ക്ക് സിനിമാമേഖലയുമായി വലിയ ബന്ധങ്ങളുണ്ടെന്ന് എക്സൈസ് സംശയിക്കുന്നതായി പറഞ്ഞു. പ്രതിയെ ഇന്ന് അലുവ കോടതിയില്‍ ഹാജരാക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts