ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു : ഞായറാഴ്ച കർണാടകയിലെ ബന്ദിപ്പൂർ ദേശീയ ഉദ്യാനത്തിലെ ഓംകാർ റേഞ്ചിൽ ഏഴു വയസ്സുള്ള കടുവയുടെ ജഡം കണ്ടെത്തി.വനംവകുപ്പ് വെറ്ററിനറി ഡോക്ടർ വസീം മിർസയുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തുകയും ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻടിസിഎ) നിർദേശിച്ച മാർഗനിർദേശപ്രകാരം മൃതദേഹം കത്തിക്കുകയും ചെയ്തു.

മറ്റൊരു കടുവയുമായുള്ള വഴക്കാണ് ചത്തതിന് കാരണമെന്ന് വനംവകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഫോറസ്റ്റ് കൺസർവേറ്റർ പി രമേഷ് കുമാറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി ചത്ത കടുവയുടെ നഖങ്ങളും മറ്റ് അവയവങ്ങളും കേടുകൂടാതെയിരിക്കുന്നതായി കണ്ടെത്തി.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

ഈ വർഷം ജനുവരിയിൽ സമാനമായ സംഭവത്തിൽ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ഗുന്ദ്രേ റേഞ്ചിൽ എട്ടുവയസ്സുള്ള കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീട് മാർച്ചിൽ ഇതേ ഫോറസ്റ്റ് റേഞ്ചിൽ എട്ടിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കടുവയെ ചത്തനിലയിൽ കണ്ടെത്തുകയും പ്രകൃതിദത്ത കാരണങ്ങളാൽ മരണത്തിന് കാരണമെന്ന് വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ
[masterslider id="10"]

Related posts