ഹാഷിഷ് ഓയിൽ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക്, സിനിമ പ്രവർത്തകൻ പിടിയിൽ

ആലുവ : സിനിമാമേഖലയിലേക്ക് വിതരണം ചെയ്യാന്‍ 25 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി ബെംഗളൂരുവില്‍ നിന്നും എത്തിയ യുവാവ് ആലുവ റെയില്‍വേ സ്റ്റേഷനില്‍വച്ച്‌ എക്‌സൈസിന്റെ പിടിയിലായി. മലയാറ്റൂര്‍ തേക്കിന്‍തോട്ടം പോട്ടശ്ശേരി വീട്ടില്‍ നിതിന്‍ രാജനാണ് പിടിയിലായത്. ഇന്നലെ വൈകിട്ടത്തെ ബെംഗളൂരു -എറണാകുളം ഇന്റര്‍സിറ്റിയിലെത്തിയ ഇയാളെ എറണാകുളം എക്‌സൈസ് കമ്മിഷണര്‍ സ്ക്വാഡാണ് പിടികൂടിയത്. 940 ഗ്രാം ഓയില്‍ ഒന്നരലക്ഷം രൂപയ്ക്കാണ് ഇയാള്‍ ബെംഗളൂരുവില്‍ നിന്ന് വാങ്ങിയത്. ഇവിടെ വില്‍ക്കുമ്പോള്‍ 25 ലക്ഷം രൂപവരെ ലഭിക്കും. സിനിമകളുടെ പ്രൊമോ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇയാള്‍ക്ക് സിനിമാമേഖലയുമായി വലിയ ബന്ധങ്ങളുണ്ടെന്ന്…

Read More

അഞ്ച് കോടിയോളം വിലമതിക്കുന്ന അഞ്ച് ലിറ്റർ ഹാഷിഷ് ഓയിൽ ബെംഗളൂരു പോലീസ് പിടികൂടി.

ബെംഗളൂരു: അഞ്ച് ലിറ്റർ ഹാഷിഷ് ഓയിലും (കഞ്ചാവ് ഓയിൽ) ഒന്നര കിലോ കഞ്ചാവുമായി രണ്ട് പേരെ ബംഗളൂരുവിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന അഞ്ച് ലീറ്റർ ഹാഷിഷ് ഓയിലും അനധികൃത വസ്തുക്കളുമാണ് പിടിച്ചെടുത്തിരിക്കുന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളായ പ്രകാശ്, ധ്യാംരാജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിൽ പുതുവത്സരാഘോഷത്തിനിടെ വിൽക്കാനായിരുന്നു തീരുമാനമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് നിരോധിത പദാർത്ഥം വാങ്ങുകയും ബെംഗളൂരുവിലെ ബിടിഎം രണ്ടാം ഘട്ടത്തിലെ എസ്എൻഎൻ രാജ് ലേക്ക് വ്യൂ അപ്പാർട്ട്‌മെന്റിന്…

Read More

നഗരത്തിൽ കോടികളുടെ മയക്കു മരുന്ന് വേട്ട; രണ്ടു മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: രണ്ടു മലയാളികളെ ഹാഷിഷ് ഓയിൽ കൈവശം വെച്ചതിൽ ബംഗളുരുവിൽ വെള്ളിയാഴ്ച അറസ്റ്റുചെയ്തു. രണ്ട് കോടി രൂപയുടെ 4 കിലോ ഹാഷിഷ് ഓയിൽ ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികളെ പിടികൂടിയതായി എസ്.ജി പാളയ പോലീസ് പറഞ്ഞു. ഹുളിമാവ് നിവാസിയും കോഴിക്കോട് സ്വദേശിയുമായ മുഹമ്മദ് ഇർഫാൻ (24), ഹുളിമാവ് നിവാസിയും മലപ്പുറം സ്വദേശിയുമായ താരി അസീം മുഹമ്മദ് (25) എന്നിവരാണ് പ്രതികൾ. ഇരുവരും നഗരത്തിലെത്തി ഹുളിമാവിൽ ഒരു മുറി വാടകയ്ക്ക് എടുത്തതായി പോലീസ് കമ്മീഷണർ (തെക്കുകിഴക്ക്) ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു. പ്രധാന പ്രതി ഇർഫാൻ…

Read More
Click Here to Follow Us