അഞ്ച് കോടിയോളം വിലമതിക്കുന്ന അഞ്ച് ലിറ്റർ ഹാഷിഷ് ഓയിൽ ബെംഗളൂരു പോലീസ് പിടികൂടി.

ബെംഗളൂരു: അഞ്ച് ലിറ്റർ ഹാഷിഷ് ഓയിലും (കഞ്ചാവ് ഓയിൽ) ഒന്നര കിലോ കഞ്ചാവുമായി രണ്ട് പേരെ ബംഗളൂരുവിൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന അഞ്ച് ലീറ്റർ ഹാഷിഷ് ഓയിലും അനധികൃത വസ്തുക്കളുമാണ് പിടിച്ചെടുത്തിരിക്കുന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളായ പ്രകാശ്, ധ്യാംരാജ് എന്നിവരാണ് അറസ്റ്റിലായത്.

ഇരുവരും ചേർന്ന് സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിൽ പുതുവത്സരാഘോഷത്തിനിടെ വിൽക്കാനായിരുന്നു തീരുമാനമെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് നിരോധിത പദാർത്ഥം വാങ്ങുകയും ബെംഗളൂരുവിലെ ബിടിഎം രണ്ടാം ഘട്ടത്തിലെ എസ്എൻഎൻ രാജ് ലേക്ക് വ്യൂ അപ്പാർട്ട്‌മെന്റിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വിൽക്കുകയായിരുന്നുവെന്ന് പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ബെംഗളൂരുവിലെ മയക്കുമരുന്ന് വ്യാപാരികൾക്കിടയിൽ വിതരണം ചെയ്യാനാണ് ഹാഷിഷ് ഓയിൽ ഉദ്ദേശിച്ചിരുന്നതെന്നും, അവർക്കു പുറമെ വിദ്യാർത്ഥികൾ, ഐടി പ്രൊഫഷണലുകൾ, വ്യവസായികൾ, ഉന്നതരായ ആളുകൾ എന്നിവർക്കും ഇത് വിൽക്കാൻ പദ്ധതിയുണ്ടായിരുന്നതായി കേസ് അന്വേഷിക്കുന്ന മൈക്കോ ലേഔട്ട് പോലീസ് പറഞ്ഞു. അന്തർ സംസ്ഥാന മയക്കുമരുന്ന് മാഫിയയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
[masterslider id="10"]

Related posts