ടെക്കിയുടെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി;ആത്മഹത്യയെന്ന് പോലീസിന്റെ ആദ്യ നിഗമനം.

ബെംഗളൂരു : സോഫ്റ്റ് വെയർ എഞ്ചിനീയറുടെ മൃതദേഹം കാറിനുള്ളിൽ കത്തിയ നിലയിൽ കണ്ടെത്തി.വെള്ളിയാഴ്ച്ച 11:30 ഓടെയാണ് ഈ കാർ ആളുകളുടെ ശ്രദ്ധയിൽ പെട്ടത്.

ആന്ധ്ര സ്വദേശിയായ കാർത്തിക് റെഡ്ഡി (30)യുടെ മൃതദേഹം കണ്ടെത്തിയത് നഗരപ്രാന്തപ്രദേശമായ ശാന്തനൂർ ഹൊസഹളളിയിലെ ഒരാളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ട സ്വന്തം കാറിൽ ആണ്.

നഗരത്തിലെ ഒരു പ്രധാന സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുന്ന കാർത്തിക്കിന് ഭാര്യയും ആറു മാസം പ്രായമായ ഒരു കുഞ്ഞും ഉണ്ട്.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

ഫ്രേസർ ടൗണിൽ താമസിക്കുന്ന കാർത്തിക്കിന്റെ അമ്മ വ്യാഴാഴ്ച മുതൽ  മകനെ കാണാനില്ല എന്ന് കാണിച്ച് വെള്ളിയാഴ്ച 11:30 ന് പുലികേശി നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

2 മണിയോടെ കാറ് കണ്ടെത്തിയ നാട്ടുകാർ ചിക്കജല പോലീസ് സ്റ്റേഷനിലേക്ക് അറിയിക്കുകയായിരുന്നു, തുടർന്ന് കാറ് കണ്ടെത്തിയ പരിധിയിലുള്ള പോലീസും എത്തി.

ഡീസൽ ഒഴിച്ച് തീ കത്തിച്ചതിനെ തുടർന്നാണ് മരണം, എന്നാൽ മരണ കാരണം പൊള്ളൽ അല്ല ,അശുദ്ധവായു ശ്വസിച്ചതാണ് മരണ കാരണം.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

എങ്ങിനെ ആത്മഹത്യ ചെയ്യാം എന്ന് തന്റെ മൊബൈൽ ഉപയോഗിച്ച് ഒരു ദിവസം മുൻപേ കാർത്തിക്  ഇന്റർനെറ്റിൽ തെരഞ്ഞതായി പോലീസ് കണ്ടെത്തി.അതിനാൽ ഈ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ ആദ്യ നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts