രാവിലെ മുതൽ വൈറലായ പെൺകുട്ടിയുടെ കരണം പുകക്കുന്ന വീഡിയോക്ക് വിശദീകരണമെത്തി;സംഭവം ടിക്ടോക്കിലിടാൻ വേണ്ടി നിർമ്മിച്ചത്.

സോഷ്യൽ മീഡിയയിൽ ചർച്ചയായ തല്ല് വീഡീയോയ്ക്ക് മറുപടിയുമായി സുഹൃത്തുക്കൾ.

അത് ടിക്ക്ടോക്കിനു വേണ്ടി ചെയ്ത വീഡിയോ ആണെന്നും തങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നുമാണ് വിശദീകരണം. മറ്റൊരു വീഡിയോയിലൂടെയാണ് ഇവർ രംഗത്തു വന്നത്.

തല്ല് കൊടുത്ത പയ്യനും കൊണ്ട പെൺകുട്ടിയും അത് വീഡിയോ എടുത്ത സുഹൃത്തുമാണ് വിശദീകരണ വീഡിയോയിലുള്ളത്.

തങ്ങൾ രാവിലെ നോക്കുമ്പോൾ ഫേസ്ബുക്കിൽ ആ വീഡിയോ വൈറലായെന്നും അത് വെറുതെ പ്ലാൻ ചെയ്തെടുത്ത വീഡിയോ ആണെന്നുമാണ് വിശദീകരണം.

  കാറിലെ വെള്ളക്കുപ്പി വില്ലനായേക്കാം; ജാഗ്രതാനിർദ്ദേശവുമായി കേരള പോലീസ്

തങ്ങൾ നേരത്തെ ഒരുമിച്ച് പഠിച്ചതാണെന്നും വീഡിയോയിലൂടെ ഇവർ പറയുന്നു. ആരോ മനപൂർവ്വം പണി തന്നതാണെന്നും ഇവർ പറയുന്നു.

നേരത്തെ ഒരു പെൺകുട്ടിയുടെ ചെകിട്ടത്ത് തല്ലുന്ന ഒരു പയ്യൻ്റെ വീഡിയോ ആണ് പുറത്തു വന്നിരുന്നത്. ബ്രേക്കപ്പിനു ശേഷം പെൺകുട്ടിയെ തല്ലുന്ന തരത്തിലായിരുന്നു വീഡിയോ.

പെൺകുട്ടിയെ മർദ്ദിച്ച പയ്യനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. തുടർന്നാണ് വിശദീകരണവുമായി അവർ രംഗത്തു വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
[masterslider id="10"]

Related posts