സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

കോഴിക്കോട്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ പതിനാറുകാരന് പരുക്കേറ്റു. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പൊട്ടിത്തെറിയില്‍ പരുക്കേറ്റത്.

ഇടത് കൈപ്പത്തിയിലെ തള്ള വിരലിനും കണ്ണിനുമാണ് പരുക്കേറ്റത്. തലശേരിയില്‍ നിന്ന് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇയാളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

മീന്‍ പിടിക്കാനായി ബന്ധുവിനൊപ്പം പുഴയോരത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. പുഴയോരത്ത് കണ്ട വസ്തു എടുത്തെറിഞ്ഞപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും നാദാപുരം പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts