ചിക്കൻ സ്റ്റാളിന് മുന്നിൽ ഗുണ്ടവിളയാട്ടം, പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു നഗരത്തിലെ ചിക്കന്‍ സ്റ്റാളിന് മുമ്പിൽ ഗുണ്ടകളുടെ വിളയാട്ടം. ഇന്നലെ വൈകിട്ട് മംഗളൂവിലെ ഐഡിയല്‍ ചിക്കന്‍ സ്റ്റാളിന് മുന്നിലാണ് ഗുണ്ടാസംഘം അക്രമം നടത്തിയത്.

ചിക്കന്‍ സ്റ്റാള്‍ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച സംഘം അക്രമം തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ കത്തിവീശുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത മംഗളൂരു സിറ്റി സൗത്ത് പൊലീസ് നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളായ ജയനഗര ജല്ലിഗുഡ്ഡെ ബജല്‍ സ്വദേശി പ്രീതം പൂജാരി (27), പാഡില്‍ പോസ്റ്റ് നാഗബാന കട്ടെയ്ക്ക് സമീപം ആലപെ ഗണദബെട്ടു വീട്ടില്‍ ധീരജ് കുമാര്‍ എന്ന ധീരു (25) എന്നിവരെ മാരകായുധങ്ങളുമായി അറസ്റ്റ് ചെയ്തു. ഇരുവരും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

വൈകിട്ട് 6.30 മണിയോടെ ആയിരുന്നു ഐഡിയല്‍ ചിക്കന്‍ സ്റ്റാളിന് മുന്നില്‍ വെച്ച്‌ പ്രതികളായ പ്രീതവും ധീരജും ചേര്‍ന്ന് ഒരാളെ മര്‍ദിച്ചത് . ഇതിനെ ചിക്കന്‍ സ്റ്റാള്‍ ജീവനക്കാര്‍ ചോദ്യം ചെയ്തു. ഇതോടെ പ്രകോപിതരായ പ്രീതവും ധീരുവും ചിക്കന്‍ സ്റ്റാള്‍ ജീവനക്കാരായ സുനില്‍ മര്‍ദി, അനന്ത, ജീവന്‍ എന്നിവരെ ഹെല്‍മറ്റും കല്ലും ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിച്ചവരെ സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജനങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. അക്രമണത്തിന് പ്രതികള്‍ ഉപയോഗിച്ച രണ്ട് കത്തികളും കല്ലുകളും ഹെല്‍മറ്റുകളും പൊലീസ് പിടിച്ചെടുത്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതോടെ മദ്യവും കഞ്ചാവും കഴിച്ചതായി വ്യക്തമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു
[masterslider id="10"]

Related posts