ഇൻസ്റ്റാഗ്രാം വഴി ലഹരി ബിസിനസ്‌, കേന്ദ്രം ബെംഗളൂരുവും , ഗോവയും

ബെംഗളൂരു: ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികളിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്നതായി റിപ്പോർട്ട്‌.

സോഷ്യല്‍ മീഡിയയില്‍ പ്രത്യേക ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നത്. പണം നല്‍കിയാല്‍ പറയുന്ന മേല്‍വിലാസത്തിലേക്ക് ലഹരിമരുന്ന് അയച്ചു നല്‍കുന്ന ശൃംഖലയാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഇതിനായി പ്രത്യേക ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. എല്‍എസ്ഡി , കൊക്കെയ്ന്‍, മെത്ത്, ഹെറോയിന്‍ എന്നിങ്ങനെ ആവശ്യമുള്ള ലഹരിവസ്തുക്കള്‍ ഇത്തരം സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ ലഭിക്കും. ഈ ഗ്രൂപ്പിൽ അംഗമായ ശേഷം മാത്രമേ ലഹരി വസ്തുക്കൾ ലഭിക്കുകയുള്ളൂ.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ച ശേഷം മാത്രമേ ഈ ഗ്രൂപ്പുകളില്‍ അംഗങ്ങളാക്കൂ. ലഹരി വസ്തുക്കളുടെ ചിത്രം പകര്‍ത്തി അഡ്മിന്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് എത്തിക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം പോലീസ് നടത്തി വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
[masterslider id="10"]

Related posts